“അല്ല എപ്പഴാ പോണ്ടേ..?”
“22 ന് ആണ് ഷോ…”
“ഏഹ് അന്നല്ലേ ഏട്ടന്റെ ബർത്ത്ഡേ….”
“പറഞ്ഞപോലെ അത് ഞാൻ മറന്നു….”
“ഞാനും വരുന്ന്….ബർത്ത്ഡേ നമുക്ക് ചെന്നൈന്ന് ആഘോഷിക്കാം എന്ത് പറയുന്നു…”
“അത് കൊള്ളാം….19 തൊട്ട് നിനിക്ക് എക്സാം തൊടങ്ങുവല്ലേ പെണ്ണെ…”
അമ്മയത് പറഞ്ഞപ്പോഴാണ് പെണ്ണിന് അതിനെ കുറിച്ച് ഓർമ വരുന്നത്….. അപ്പോഴേക്കും മുഖത്തെ ഫിലമെന്റ് അടിച്ചിരുന്നു….
“ഏയ്യ് പെണ്ണെ….വെഷമിക്കാൻ എന്തിരിക്കിന്ന്….. ബർത്ത്ഡേ നമുക്ക് വന്നിട്ട് ആഘോഷിക്കാലോ… പിന്നിത് എനിക്ക് കിട്ടാൻ ഒന്നും പോണില്ല….നിന്നേം കൂട്ടി പോയിട്ടു കിട്ടാണ്ട് വന്നാൽ അയ്യേ… നാണക്കേട….”
പെണ്ണെന്റെ നെഞ്ചത്ത് ആഞ്ഞു കടിച്ചു….. വേദനയേക്കാൾ എന്നെ ഞട്ടിച്ചത് അവള്ടെ ക്രിയയാണ്… അച്ഛനും അമ്മേം എല്ലാം നിക്കുമ്പോഴാണ് ഈ കുറുമ്പ്…..
“ആദ്യം പോകാൻ ഞാൻ പറഞ്ഞപ്പോ നീ എന്താ പറഞ്ഞെ….. ആയിരത്തിലധികം കണ്ടെസ്റ്റന്റ്സ് ണ്ടാവും പോയിട്ടു കാര്യമില്ല വെറ്തെ വണ്ടിക്കൂലി കളയാൻ ന്നല്ലേ….നിക്ക് നിന്നിൽ വിശ്വാസമുള്ളോണ്ടാ നിന്നോട് ചോദിക്കുവരെ ചെയ്യാണ്ട് ഞാൻ ആ കോണ്ടെസ്റ്റ് ന്റെ ഫീ അടച്ചേ….. ന്നിട്ട് എന്തായി ടോപ് 5 ഇൽ എത്തീലെ എന്റെ ചെക്കൻ….എനിക്ക് ഒറപ്പാ ഇത് നിനക്ക് കിട്ടൂന്ന് ഒള്ളത്….ദൈവമേ യുവാന്റെ ടീമിൽ എങ്ങാനും നിന്നേ സെലക്ട് ചെയ്താ പിന്നെ നീ ആരാ….ഒയ്യോ ആലോചിക്കാനും കൂടി വയ്യ….”
“അതേ… നീ ചുമ്മാ കാട് കേറല്ലേ….. ഞാൻ അന്ന് കേട്ടതല്ലേ മോളെ അവിടെ ഒന്ന് രണ്ടെണ്ണം ഗിറ്റാർ ഇൽ മാജിക് തീർക്കുവാരുന്ന്… എന്താലും അവരും ണ്ടാകും ഈ ലിസ്റ്റിൽ… ഓനെയൊന്നും പൊട്ടിക്കുന്നത് ചിന്ദിക്കവൂടി വേണ്ട… അതോണ്ട് മോള് അമിത പ്രതീക്ഷ ഒന്നും വെക്കണ്ട….. ഓക്കേ ”
അതും പറഞ്ഞു ഞാൻ തലക്കിട്ടു ഒന്ന് കൊടുത്തു… നേരത്തെ കടിച്ചതിന്റേം കൂടി ചേർത്താണ് കൊടുത്തത്…
Una mattina… Mi sono azalto….
“ആ അമ്മാ….ഞാൻ കുഞ്ഞൂന്റെ വീട്ടിലാ…ഇപ്പിറങ്ങും….
ഹലോ മമ്മി….ഒരു ഹാപ്പി ന്യൂസ് ണ്ട്….ഞാൻ എന്താലും അത് പൊട്ടിക്കുന്നില്ല… പുന്നാരമോനോട് നേരിട്ട് ചോദിച്ചോ….ഗുഡ്നൈറ്റ് മമ്മി ഉമ്മ…..”
അവരോടെല്ലാം യാത്രയും പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു….. മമ്മ അടുക്കളെന്ന് തേങ്ങ ചിരവുകയായിരുന്നു….പുറകിലെ പോയി കെട്ടിപ്പിടിച്ചു….ഞാൻ വന്നത് അറിയാഞ്ഞത് കൊണ്ട് മമ്മി ഒരു ഒന്നൊന്നര ഞെട്ടൽ ആയിരുന്നു….
“ഹൂ….പേടിപ്പിച്ചു കളഞ്ഞല്ലോടാ നാറി….”
ഞൻ തിരിഞ്ഞ് നിന്ന് ആ മാറിലേക് തലേം ചായ്ച്ച് അങ്ങനെ നിന്നു….
“മ്മ്… എന്താണ്… മോളെന്തോ പറയുന്നുണ്ടായിരുന്നല്ലോ….ന്താടാ..
“മ്മ്…പിന്നെ പറയാം….”
ഞാൻ അതൊന്നും പറയാനുള്ള മൂഡ് ഇൽ ആയിരുന്നില്ല….ന്തോ ഇങ്ങനെ കൊറേ നേരം നിക്കാൻ തോന്നി…… അങ്ങനെ ഫുഡും കഴിച്ച് നേരെ റൂമിലേക്ക് വിട്ടു….
“ഡാ മരപ്പട്ടി… നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….അല്ലേൽ എന്തും ആദ്യം പറേന്നത് എന്നോട് ആവൂല്ലോ….പെണ്ണ് വന്നതോടെ എനിക്ക് രണ്ടാം സ്ഥാനം ആയല്ലേ….ഹ്മ്മ് ”
തമാശ രീതീൽ ആണ് അമ്മ അത് പറഞ്ഞത് എങ്കിലും ആ മുഖത്തൊരു സങ്കടം കണ്ടു…..ശരിയാണ് ഞാൻ മുന്നേയുള്ള പോലെ മമ്മയോട് ഇപ്പൊന്നും സംസാരിക്കുന്നില്ല…..
“ന്റെ പത്മാവതി ഇങ്ങ് വന്നേ….. കുശുമ്പി പാറു…”
മമ്മയെ കട്ടിലിൽ ഇരുത്തി ആ മടിയിൽ തലവെച്ച് കുറച്ച് നേരം കിടന്നു….ന്നിട്ട് സംഭവമെല്ലാം പറഞ്ഞു കൊടുത്തു….ആ മുഖത്തുണ്ടായ സന്തോഷം… അല്ലേലും നമ്മൾ ആണ്പിള്ളേർക്ക് നമ്മൾ കാരണം അമ്മമാർ സന്തോഷിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ണ്ടല്ലോ….കുറേ നേരം അങ്ങനെ മടിയിൽ കിടന്ന് എന്തൊക്കെയോ പറഞ്ഞു അങ്ങ് ഉറങ്ങിപോയി….
Jan 22…….
“ഹലോ….”
“പറയെടാ….നിന്റെ കഴിഞ്ഞോ…..”
“ല്ല മമ്മാ… എന്റെയാ അടുത്തെ….”
“ന്താ നിൻക് പേടി ണ്ടോ?…”
“ചെറിയ പേടി ണ്ട്… പിന്നിത് കിട്ടാൻ ഒന്നും പോണില്ല….മൂന്നാൾടെ കഴിഞ്ഞ്… ന്റെ അമ്മ എന്തായിരുന്ന് പ്രകടനം ന്നോ….കേറി പൊളിക്കുവായിരുന്നു….”
