“നിനക്കിത് കിട്ടില്ലാന്ന് തോന്നണിണ്ടോ…”
“ഹഹ… കിട്ടില്ലാന്ന് ഒറപ്പല്ലേ….. പറ്റിന്ന പോലെ ചെയ്യാ ല്ലേമ്മ….”
“എൻക് ഒറപ്പാ… നിൻക്കിത് കിട്ടും….ന്റെ മുഖോം ഓർത്ത് പ്ലേ ചെയ്തോ….”
“അയ്യടാ ന്നിട്ട് വേണം ഞാൻ തൂറി പെരങ്ങാൻ….ന്നാ ഞാൻ വെക്കുവാ… കൈഞ്ഞിട്ട് വിളിക്കാം….”
“മ്മ്… കേറി പൊളിക്ക് എഡി….”
ഇത്രേം നേരമുള്ളതിനേക്കാൾ കൊറച്ചൂടി കോൺഫിഡന്റ്സ് വന്നത് പോലെ തോന്നി….ന്റെ ഗിറ്റാറിൽ എനിക്ക് കോൺഫിഡന്റ്സ് ണ്ട്… പക്ഷേ പാട്ടിൽ ല്ല….. ന്റെ പേര് വിളിച്ചു….ശരിക്കും നല്ല പേടിണ്ട്….ഓഡിറ്റോറിയം മുഴുവൻ ആളുകളിണ്ട്….. ന്റെ വിരലുകള് മരവിച്ച അവസ്ഥേലായി…. ലാസ്റ്റ് രണ്ടും കല്പ്പിച്ചു ഞാൻ കേറി അങ്ങ് തൊടങ്ങി….A R റഹ്മാൻ ന്റെ മ്യൂസിക്കിൽ ശ്രേയഗോഷാലും,നരേഷ് അയ്യറും കൂടി പാടിയ മുൻപേ വാ സോങ് അങ്ങ് അലക്കി….കഴിഞ്ഞ മൂന്ന് കണ്ടസ്റ്റന്റ്സും റോക്കിങ് സോങ് പാടി ഗാല്ലറി ഇളക്കി മറിച്ചിരുന്നു….. മെലഡി മതിയെന്നുള്ളത് കുഞ്ഞൂന്റെ അഭിപ്രായം ആയിരുന്നു….. ഞങ്ങൾ 5 പേരുടേം കഴിഞ്ഞു….എല്ലാരും ഫുഡ് കഴിക്കാനായി പിരിഞ്ഞു…. കുറേ പേര് വന്നു കൺഗ്രാറ്റ്സ് ഒക്കെ പറഞ്ഞിട്ട് പോയി…. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് അരുൺ നീലകണ്ഠന്റെ ആയിരുന്നു…… മൂപ്പരെ എല്ലാരും വന്നു അഭിനന്ദനം അറിയിക്കുന്നുമുണ്ട്… ഉറപ്പായി പുള്ളിക്ക് തന്നെ ഫസ്റ്റ്… ഞങ്ങൾ നല്ല കമ്പനി ആയി….കുറേ സംസാരിച്ചു….5 പേരും ഒരുമിച്ച് ഗാലറിയിൽ ഇരിക്കുവാണ്……കിട്ടില്ലാന്ന് ഉറപ്പാണെങ്കിലും എന്തോ ഒരു നെഞ്ചിടിപ്പ്….പെട്ടെന്ന് അന്നൗൺസ്‌മെന്റ് വന്നു….
“ഗെയിം ഓഫ് ത്രോൺസ് 2019….ദി വിന്നർ ഈസ് ഗൗതം മേനോൻ…..”
ന്റെ കിളി പോയി….പടച്ചോനെ ഞാൻ കേട്ടത് തെറ്റീട്ടൊന്നും ല്ലാലോ….ല്ല ഞാൻ തന്നെ….എല്ലാരും വന്നെന്നെ അഭിനന്ദിക്കാൻ തൊടങ്ങി….
“കൺഗ്രാറ്റ്സ് ഗൗതം….ഞാൻ പറഞ്ഞില്ലേ നിനക്ക് കിട്ടുമെന്ന്…”
“താങ്ക്യു അരുണേട്ടാ…”
പുള്ളി എന്നെ കെട്ടിപ്പിടിച്ചു… ഇങ്ങേരിത് എപ്പോ പറഞ്ഞ് എനിക്ക് കിട്ടും ന്ന്… മൂപ്പരുടെ മുഖൊന്നു കാണണം മഹേഷിന്റെ പ്രതികാരത്തിൽ ദിലീഷ് പോത്തൻ താങ്ക്സ് പറയുമ്പോ ഉള്ള അവിഞ്ഞ എക്സ്പ്രഷൻ ആണ് പുള്ളീടെ മുഖത്ത്….മൂപ്പരേം പറഞ്ഞിട്ട് കാര്യമില്ല എല്ലാരും അയാൾക് കിട്ടും ന്ന് തന്നെയാ കരുതിയെ….സ്റ്റേജ്ലേക്ക് പോയി ക്യാഷ് റീവാർഡും വാങ്ങി ഞാൻ ഒരു നന്ദി പ്രകാശനം അലക്കി….കൂടുതൽ നേരം അവിടെ നിക്കാൻ തോന്നീല്ല.. നിക്ക് എന്റെ പെണ്ണിനെ കാണണം….അവിടെന്ന് ഇറങ്ങി ഓളെ ഫോൺ ചെയ്തു… ലാസ്റ്റ് റിങ്ങിൽ പെണ്ണ് ഫോൺ എടുത്തു…
“ഡാ… മരപ്പട്ടി എന്തായി….?”
“ഓ.. അത് കിട്ടീലടി… ഞാൻ നിന്നോട് പറഞ്ഞതല്ലേ കിട്ടൂലാന്ന്.. വെറുതെ ട്രെയിൻ ടിക്കറ്റ് ന്റെ പൈസ കളഞ്ഞു… അല്ല നീ വണ്ടി ഓടിക്കുവാണോ? എവിടേലും സൈഡ് ആക്കിയേ പെണ്ണെ….”
“കിട്ടീലല്ലേ….മ്മ് അത് പോട്ടെടാ… ഇനീം എത്ര അവസരംണ്ട്… അത് വിട്ടേക്ക്…”
“നീ… ആദ്യം വണ്ടി സൈഡ് ആക്ക് പെണ്ണെ… വല്ല പാണ്ടിലോറീടേം എടേൽ പോയി പെടും…”
“അത് കൊഴപ്പില്ല… ഞാൻ പതുക്കെയാ ഓടിക്കണേ… ശേ എന്നാലും ഞാൻ നിനിക്ക് കിട്ടും ന്നാ വിചാരിച്ചേ… മെലഡീ ചൂസ് ചെയ്തത് മണ്ടത്തരം ആയി അല്ലേടാ… നീ പറഞ്ഞ പോലെ റോക്ക് എടുക്കായിരുന്നു….”
പെണ്ണിന്റെ സംസാരം കേട്ടിട്ട് നിക്ക് ചിരി വന്നിട്ട്…….കരച്ചലിന്റെ വക്കത്ത് എത്തി….ഇനീം കളിപ്പിക്കണ്ട പാവം….
“മ്മ്.. റോക്ക് എടുത്താ പൊട്ടി പാളീസ് ആയേനെ….ഡീ പെണ്ണെ നിന്റെ കണവന ഫസ്റ്റ്… ഹിഹി… ഇതൊക്കെയെന്ത്….”
“ചാപ്പി ….നിൻക് നിൻകാണോ ഫസ്റ്റ്….. ഞാൻ… അപ്പഴേ പറഞ്ഞില്ലേ നിൻക് കിട്ടും ന്ന്… എനിക്ക് ഒറപ്പ് ആയിരുന്നു….”
“മ്മ് എന്താലും നീ മെലഡീ ചൂസ് ചെയ്തത് നന്നായി… ന്റെ മോളെ എന്റെ ഈ എനെർജി വെച്ച് എനിക്കത് നോക്കണ്ട….അല്ല നിന്റെ എക്സാം ങ്ങനെ…തകർത്തോ..?”
“ക്സാം ഒക്കെ എന്തൊക്കെയോ എഴുതിവെച്ചിട്ടിണ്ട്… എനിക്ക് നിന്നേ ഇപ്പ കാണണം….ചാപ്പി നീ ഇപ്പം അടുത്തുണ്ടെൽ നിന്നേ ഞാൻ കടിച്ച് തിന്നേനെ…..നിനിക്ക് ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ട്….”
