“ഞാൻ ദാ ഇപ്പെത്ത്യതെ ഉള്ളൂ അമ്മേ….. ആ നിങ്ങൾ പോയതവൾ പറഞ്ഞിരുന്നു… ല്ല ഞാൻ ഇപ്പം കഴിച്ചിട്ട വരുന്നേ അത് കൊണ്ട് ഒന്നും വേണ്ടാന്ന് പറഞ്ഞു…..”
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… ആളില്ലാത്ത സമയം നോക്കി വന്നതിന്റെ ചളിപ്പ് മൊത്തം ന്റെ മുഖത്തിണ്ട്…..
“അങ്ങനെ പറഞ്ഞാ ങ്ങനാ….ഞാൻ ന്തേലും കുടിക്കാൻ എടുക്കാം….”
അത് പിന്നെ നമ്മൾ കണ്ണൂര്കാര് അങ്ങനെ ആണല്ലോ… കൊല്ലാൻ വരുന്നവനോടും ഇങ്ങൾ ന്തേലും കഴിച്ചാരുന്നോന്ന് ചോയ്ക്കും…..
കൊറേ നേരം കാന്താരിയോട് സംസാരിചിരിന്നു……ഈ പെണ്ണിനോട് സംസാരിച്ച് ഇരിക്കുന്നത് തന്നെ ഒരു പോസിറ്റീവ് ആണ്….. ഇത്രേം വായാടി ഈ പഞ്ചായത്തിൽ കാണൂല… അതെങ്ങനാ കുഞ്ഞൂന്റെ അല്ലേ അനിയത്തി….. ഒരു പിങ്ക് കളർ സാരിയുടുത്ത് പെണ്ണിറങ്ങി വന്നു….ഇതാരാ ദൈവമേ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതൊ….വായേം പൊളിച്ചു നോക്കി നിൽക്കുന്ന എന്റെ വയറ്റിൽ ഒരു കുത്ത് കിട്ടിയപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്….ഓളേം കൂട്ടി നേരെ ഡൗൺടൌൺ മാളിലേക്ക് വിട്ടു….പിന്നെ തലശ്ശേരി മുഴുവൻ കറങ്ങീട്ടാണ് പെണ്ണിനെ വീട്ടിലേക്ക് ആക്കീത്……ഓളേം ഇറക്കീട്ട് തിരിച്ചു വരുമ്പോൾ എനിക്കൊരു കോൾ വന്നു….ഞാൻ വണ്ടിയൊതുക്കി അതറ്റൻഡ് ചെയ്തു…..
“ഹലോ…..”
“ഹേലോ….ഈസ് ഇറ്റ് ഗൗതം…..”
“യെസ്….”
“ഓക്കേ….ഗൗതം….സ്ട്രാൻഡ് ബെർഗ് ഇൽ നിന്നാണ്…..ഗെയിം ഓഫ് ത്രോൺസ് 2019 ഇൽ പങ്കെടുത്തായിരുന്നല്ലോ…സെലക്റ്റഡ് ആയ 5 നോമിനിസിൽ ഒരാൾ താങ്കൾ ആണ്….കൺഗ്രാറ്റ്സ്….ആൻഡ് ഇത്തവണ വലിയ ഒരു ഗിവ്എവെ ആണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്….. ജയിക്കുന്ന ആൾക്ക് 2 lakh റുപീസും ആൻഡ്…..ഹിയർ ദി സർപ്രൈസ്…… യുവാൻ ശങ്കർ രാജയുടെ മ്യൂസിക് ടീമിലേക്ക് കേറാൻ ഒരു അവസരം ണ്ട്….. ഇതിൽ ഫസ്റ്റ് അടിക്കുന്ന ആളെ എടുക്കും എന്നല്ല….എന്താലും അവിടേം ട്രയൽസ് ഒക്കെ ഉണ്ടാവും എന്തായാലും ഇത് ഒരു ഗോൾഡൻ ഓപ്പർച്യുനിറ്റി ആയിരിക്കും……ഈ വരുന്ന 22 ന് ആണ് ഷോ… അഡ്രെസ്സ് നോട്ട് ചെയ്തോളു….പാർക്ക് അവന്യൂ തിരുമൂർത്തി നഗർ, നുങ്കപ്പാക്കം ചെന്നൈ……അപ്പൊ ശരി ഗൗതം ഗുഡ്നൈറ്റ്…..”
അതും പറഞ്ഞു അവര് ഫോൺ കട്ട് ചെയ്തു….. ഞാൻ ആകെ ഞട്ടി നിക്കുവായിരുന്നു….ആയിരത്തിലധികം ആൾക്കാർ പങ്കെടുത്ത കോണ്ടെസ്റ്റ് ആയിരുന്നു അത്….അതിൽ ടോപ് 5 ഇൽ ഞാൻ….എനിക്ക് നെഞ്ചിൽ വെള്ളിടി ഇടിച്ച പോലെ തോന്നി….. എല്ലാത്തിനും കാരണം ആരതി ആണ്… അവളാണ് ഈ കോണ്ടെസ്റ്റ്നെ കുറിച്ച് എന്നോട് പറയുന്നതും എന്നെ ചെന്നൈലേക്ക് ഉന്തി തള്ളി വിട്ടതും ഒക്കെ….. ചുമ്മാ പിള്ളേരുടെ മുന്നിലൊക്കെ ഷൈൻ ചെയ്യാൻ മാത്രമാണ് ഞാൻ ഗിറ്റാർ പഠിച്ചേ….അതിനെ സീരിയസ് ആയി നോക്കിയതും അവൾ ആയിരുന്നു….പിന്നെ ഒരു നിമിഷം ചിന്ദിച്ചില്ല നേരെ ആരതിയുടെ വീട്ടിലേക്ക് തന്നെ വിട്ടു…..ഇത് ആദ്യം അവളോട് തന്നെ പറയണം…..ശര വേഗത്തിലാണ് അവളുടെ വീട് പിടിച്ചത്….ഡോറും തുറന്ന് അകത്തേക്ക് കയറുമ്പോൾ എല്ലാരും ഡയനിങ് റൂമിൽ ഇരിന്നു ഫുഡ് കഴിക്കുവാരുന്നു….
“എന്താ… എന്താ മോനെ പറ്റ്യേ….”
എന്റെ നിൽപ്പും പരവേശവുമൊക്കെ കണ്ടിട്ട് ഞാൻ ആരെയോ തട്ടീട്ട് വരുവാന്ന് കരുതി കാണും….മമ്മീടെ ഞെട്ടിയ മുഖം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്….
“ഒന്നൂല്ല…..മമ്മി….. ഞാൻ… ഒരു കാര്യം…പറയാൻ… വന്നതായിരുന്നു….”
എന്തോ ഉള്ളിലൊരു പരവേശം കൊണ്ട് വന്ന വാക്ക് മുറിഞ്ഞു കൊണ്ട് പറഞ്ഞു തീർക്കാനേ കഴിഞ്ഞുള്ളു….
“എന്താ, എന്താ ഏട്ടാ പറ്റ്യേ….”
ഞാൻ സംഭവം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു….. കേക്കേണ്ട താമസം കസേരയും തള്ളി ഓൾ എന്റെ മേലേക്ക് പറന്നു വീണു….പ്രതീക്ഷിക്കാതെ വന്നത് കൊണ്ട് ഞാൻ പുറകിലേക്ക് ഒന്ന് വേച്ചു പോയി…പെണ്ണ് കണ്ണിൽ മുഴുവൻ വെള്ളം നെറച്ചിട്ടുണ്ട്… അച്ഛനും അമ്മേം ഒന്നും ണ്ടെന്ന് നോക്കാതെ ഓളെന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി….പെണ്ണിന് അത്രേം സന്തോഷം ണ്ടെന്ന് നിക്ക് അറിയ….
