ഒരു ഞാട്ടലോടെ അവൻ ഓർത്തുകൊണ്ട് വണ്ടി ഓടിച്ചു..
ഗായത്രി അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
“എന്താടെ ആലോചിക്കുന്നേ?”
ഓർമകളിൽ നിന്ന് പെട്ടെന്ന് ഞെട്ടി ഒന്നമില്ല എന്നവൻ തലയാട്ടുന്നു..
കോച്ചിംഗ് സെന്ററിന് മുന്നിൽ എത്തിയപ്പോൾ കിച്ചു വണ്ടി നിർത്തി. അവൾ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവൻ പറഞ്ഞത്, “വൈകുന്നേരം ഞാൻ വരും, പിക്ക് ചെയ്യാൻ.”
അവന്റെ വാക്കുകളിലെ ആധികാരികത ഗായത്രിയെ അത്ഭുതപ്പെടുത്തി. അവന്റെ പെരുമാറ്റത്തിൽ എന്തോ ഉള്ളത്
പോലെ..
ക്ലാസ്സിലിരിക്കുമ്പോഴും ഗായത്രിയുടെ മനസ്സ് രാവിലെ നടന്ന കാര്യങ്ങളിലായിരുന്നു. കിച്ചുവിന്റെ ആ നോട്ടവും അവയിൽ ചില മാറ്റങ്ങൾ ഉണ്ടാവുന്ന പോലെ, അതവളെ സന്തോഷിപ്പിക്കുന്നുമുണ്ട്. അതേസമയം തന്നെ അർജുനോട് നന്ദി പറയാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
അവൾ പതുക്കെ ഫോണെടുത്ത് അർജുന് ഒരു മെസ്സേജ് അയച്ചു.
“താങ്ക്സ് കേട്ടോ… രാവിലെ കിച്ചുവിന് ഡ്രസ്സ് ഒരുപാട് ഇഷ്ടമായി. എന്നെ ഇന്ന് അവനാണ് ക്ലാസ്സിൽ കൊണ്ടുവിട്ടത്.”
നിമിഷങ്ങൾക്കുള്ളിൽ അർജുന്റെ മറുപടി വന്നു.
“ഹാ… ഇത് വെറുമൊരു തുടക്കം മാത്രമാണ് ഗായൂ…ഇനിയും കുറെ ടിപ്സ് ഉണ്ട്”
അർജുന്റെ മെസ്സേജ് വായിച്ചപ്പോൾ ഗായത്രിയുടെ ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി, അവൻ തന്നിൽ ചെലുത്തുന്ന ഈ സ്വാധീനം തന്നെയും കിച്ചുവിനെയും കൂടുതൽ അടുപ്പിക്കും എന്നവൾ കണക്കു കൂട്ടി, തന്നെ ആരും ശ്രദ്ധിക്കാനില്ലാത്ത ആ പഴയ ദിവസങ്ങളെക്കാൾ, ഇന്ന് ലഭിച്ച പരിഗണന അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
അർജുന്റെ സാമീപ്യവും അവളിൽ എന്തൊക്കെയോ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്..
സുനിതയോട് വലിയ കാര്യമായി മിണ്ടുന്നില്ല.. അവളെ കുറച്ച് അകറ്റി നിർത്തുന്നതാണ് നല്ലതെന്ന് തോന്നി..
ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഗായത്രി നോക്കിയത് കിച്ചുവിന്റെ വണ്ടി വന്നിട്ടുണ്ടോ എന്നാണ്. കിച്ചു നേരത്തെ വരുമെന്ന് പറഞ്ഞിരുന്നു. ഇറങ്ങുമ്പോ രശ്മി നടന്ന് പോകുന്നുണ്ടായിരുന്നു..
ദൂരെ കിച്ചു പാർക്ക് ചെയ്തിരിക്കുന്നത് അവൾ കണ്ടു. അവൻ അവളെത്തന്നെ നോക്കി നിൽക്കുകയാണ്. സാധാരണ കാണാറുള്ള ആ ക്ഷീണമോ മദ്യത്തിന്റെ ലഹരിയോ ഇപ്പോൾ അവന്റെ മുഖത്തില്ല. പകരം അവളിലെ മാറ്റം അവനിൽ ഉണർത്തിയ ഒരു പുതിയ ഉണർവ് പ്രകടമായിരുന്നു.
കാറിൽ കേറി ഇരുന്നപ്പോൾ അവൻ പറഞ്ഞു “നമുക്ക് ഇന്ന് പുറത്ത് നിന്ന് കഴിക്കാം”
ഗായുവിൽ ആ തീരുമാനം ഉണ്ടാക്കിയ ആനന്ദം ചെറുതൊന്നുമല്ല..
അവൻ തുടർന്നു, നീ ആ പുതിയ ഡ്രസ്സ് ഇട്ടാൽ മതി.. നിനക്കു ചേരുന്നുണ്ട്.. മുഖം നോക്കാതെ അവൻ പറഞ്ഞു.. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ…
അതവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി “പോടെ.. ഞാൻ ഇടില്ല.. ഇയാൾക്കു കാണാൻ വേണ്ടി ആ രാവിലെ ഇട്ടത്.. പുറത്തേക്ക് ഇടാൻ എനിക്ക് ചമ്മലാ’
കിച്ചുവിന് ദേഷ്യ വരുന്നുണ്ടായിരുന്നു.. “എന്താ ഗായു നീ ഇങ്ങനെ… എത്ര നാൾ ആയി നിന്നോട് പറയുന്നു. ഇപ്പോ ഞാൻ അറിയാതെ വാങ്ങുന്നു ഇടുന്നു.. നമ്മൾ ഇന്ന് പോകുന്നില്ല..”
ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞ തീർത്തു..
ഗായത്രി ഞെട്ടലോടെ നോക്കി ഇരിക്കുക മാത്രമാണ് ചെയ്തത്.. കിച്ചുവിന് ദേഷ്യം വന്നാൽ അവൾ പിന്നെ ഒന്നും പറയില്ല…
വീട്ടിൽ എത്തുന്ന വരെ ഒന്നും മിണ്ടാതെ ഇരുന്നു..
റൂമിൽ കേറിയതും അർജുന്റെ മെസ്സേജ്.. “എന്തായി?”
ഗായത്രി വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.. കാര്യങ്ങൾ മുഴുവൻ അവൾ മെസ്സേജ് ആയി അയച്ചു.. അർജുൻ എന്തോ ടൈപ്പ് ചെയ്യുന്നു..
“ഞാൻ ഇന്നലെ ഫോണിൽ പറഞ്ഞപോലെ തന്നെ ചെയ്യണം.. നിനക്കു കിച്ചുവിനെ പഴയത് പോലെ വേണമെങ്കിൽ നീ ഞാൻ പറയുന്ന പോലെ ചെയ്യ്”
അവൾ ആകെ ഒന്ന് കൺഫ്യൂഷൻ ആയി.. വിങ്ങി വന്ന സങ്കടം അർജുന്റെ മെസ്സേജ് ഓടെ പോയി എങ്കിലും.. അവൻ പറഞ്ഞ കാര്യം ചെയ്യാൻ ഒരു മടി..
രണ്ടും കല്പിച്ച് അവൾ ആ സ്ലീവ്ലെസ് ഇട്ടു..
റൂമിൽ നിന്നും ഇറങ്ങി വരുന്ന കിച്ചു അവളെ നോക്കി ഒരു നിമിഷം നിന്നു..
കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത അവസ്ഥ..
