ബാലു : “വൈകിട്ട് ഉറങ്ങാനായിരിക്കും, തൊട്ടിലു കെട്ടണോ?”
(ജ്വാലയുടെ കഥയിലെ സന്ദർഭ്ഭ്ം ഓർക്കുക, ജ്വാല പറഞ്ഞ സംഭവമാണ് ശ്യാമയോട് ചോദിച്ചത്)
ശ്യാമ : “ങാ കെട്ടിയാലും കുഴപ്പമില്ല.”
ബാലു : “നീ കയറി കിടക്കുമോ?”
ശ്യാമ : “ചിലപ്പോ.”
ബാലു അത് മനസിൽ കണ്ട് ഊറി ചിരിച്ചു.
ശ്യാമ : “ഉം എന്താ?”
ബാലു : “ഒരു പാൽക്കുപ്പി കൂടി വായിൽ വച്ചു തരാം.”
ശ്യാമ : “പോ അവിടുന്ന്.”
ബാലു : “അപ്പോൾ ഇതാണ് ക്രെയ്റ്റീരിയ.”
ശ്യാമ : “ഉം.”
ബാലു : “നോക്കട്ടെ.”
ശ്യാമ : “ഏതായാലും ഇതിനെ എനിക്ക് വേണ്ട.”
ബാലു : “അതെന്താ.”
ശ്യാമ : “വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്.”
ബാലു : “എന്നെ ആരും ചൂടിയിട്ടില്ല.”
ശ്യാമ : “പിന്നെ എനിക്കറിയരുതോ?”
ബാലു : “ഓഹോ. അതെന്താ?”
ശ്യാമ : “ഞാൻ കാണുന്നതല്ലേ നിങ്ങളുടെ കിണുക്കം.”
ബാലു : “അത്രയുമേയുള്ളൂ.”
ശ്യാമ : “ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ ചേച്ചി വരാറില്ലേ?”
ബാലു : “അതായത് നിന്നെ പേടിച്ചായിരിക്കും ചേച്ചി അല്ലാത്തപ്പോൾ വരാത്തത്?”
ശ്യാമ : “അതല്ല ചോദിച്ചത്, വരാറില്ലേ?”
ബാലു : “ഉണ്ട്.”
ശ്യാമ : “അതാ ഞാൻ പറഞ്ഞത്.”
ബാലു : “ശ്ശെടാ , ഇക്കണക്കിന് അവൾ നിന്നെപ്പറ്റിയും ഇതു തന്നെ പറയണമല്ലോ?”
ശ്യാമ : “അതിന് ഞാൻ ആ ടൈപ്പ് അല്ലല്ലോ?”
ബാലു : “ഇത് ഞാനും അവളോട് പറയും.”
ശ്യാമ : “എന്തോന്ന്?”
ബാലു : “അവൾ മോശം ടൈപ്പാണെന്നല്ലേ പറഞ്ഞത്?”
ശ്യാമ : “അയ്യോ ഞാൻ അങ്ങിനല്ല ഉദ്ദേശിച്ചത്.”
ബാലു : “എങ്ങിനെ ഉദ്ദേശിച്ചാലും അതാണർത്ഥം.”
ശ്യാമ : “പിന്നെ.. ഈ സ്വഭാവവും എനിക്കിഷ്ടമില്ല.”
ബാലു : “ഏത് സ്വഭാവം?”
ശ്യാമ : “മനസിൽ ചിന്തിക്കാത്ത കാര്യം പറയുന്ന സ്വഭാവം”
ബാലു : “അതിന് നിനക്ക് എന്റെ ഒരു സ്വഭാവവും ഇഷ്ടമല്ലല്ലോ?”
ശ്യാമ : “ശുദ്ധ അലമ്പല്ലേ?”
ബാലു : “ഞാനോ?”
ശ്യാമ : “പിന്നല്ലാതെ”
ബാലു : “എങ്കിൽ എന്നേ നിന്നെ ഞാൻ..” ബാലു ബാക്കി മുഴുമിപ്പിച്ചില്ല.
ശ്യാമ : “പിന്നെ ഇങ്ങു വന്നേക്ക്.”
ചുണ്ട് മുന്നോട്ടാക്കി കൂർപ്പിച്ച് കാണിച്ച് അവൾ വീണ്ടും വാതിൽക്കൽ പോയി കാഴ്ച്ചകൾ കണ്ടു നിന്നു.
അധ്യായം 2
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അവർ തമ്മിൽ ഇതു പോലുള്ള പല സംസാരങ്ങളും ഉണ്ടായി, ഒരിക്കലും അവൾ പിടി കൊടുത്തില്ല, എന്നിരുന്നാലും അവൾക്ക് ഉള്ളിൽ അവനോട് ഒരു ചെറിയ താൽപ്പര്യം ഉണ്ട് എന്നത് അവന് തോന്നാൻ തുടങ്ങി.
ശ്യാമ : “എനിക്ക് ഒരു പത്ത് രൂപ തരുമോ?” ഉച്ചയ്ക്ക് ചോറുണ്ടിട്ട് ബാലു തിരിച്ചു വന്നപ്പോൾ കൈ നീട്ടി നിൽക്കുകയാണ്.!!
ബാലു : “എന്തിനാ 10 രൂപ. അല്ല 10 രൂപ പോലുമില്ലാതാണോ ഇറങ്ങുന്നത്?”
ശ്യാമ : “എന്റെ കൈയ്യിൽ കാശൊക്കെയുണ്ട്, ഇത് പേരയ്ക്ക് മേടിക്കാനാണ്.”
ബാലു : “പേര്‌യ്ക്കായോ? അതിപ്പോൾ എവിടുന്നാ?”
ശ്യാമ : “ദാ താഴെ ഒരു ചേട്ടൻ കുട്ടയിൽ കൊണ്ടുവന്നു നടന്ന് വിൽക്കുന്നുണ്ട്, ഇപ്പോൾ ഇവിടെ വന്നിട്ട് താഴേയ്ക്ക് പോയി.”
ബാലു : “നിന്റെ കൈയ്യിൽ പൈസാ ഉണ്ടെങ്കിൽ മേടിക്കാൻ വയ്യായിരുന്നോ?”
ശ്യാമ : “ചേട്ടന്റെ കൈയ്യിലെ പൈസായ്ക്ക് മേടിച്ച് തിന്നാനാ ഒരു സുഖം.”
ബാലു : “ഓസ്?”
ശ്യാമ : “ഉം, ഹും.. ഇങ്ങിനൊരു പിശുക്കൻ?!!”
ബാലു : “പിന്നെ പത്തു രൂപായ്ക്ക് പേരക്കാ വാങ്ങാൻ മടിയുള്ള ആളാണ് പറയുന്നത്.”
ശ്യാമ : “കാശ് തരുന്നുണ്ടോ?”
ബാലു : “ഇന്നാ.”
ശ്യാമ : “അങ്ങിനെ വഴിക്ക് വാ.”
പേരയ്ക്കാ വാങ്ങി തിരിച്ച് സ്‌റ്റെപ്പ് കയറി വരുന്ന ശ്യാമ കഴുകാതെ തിന്നുന്നത് കണ്ട് ബാലു പറഞ്ഞു
ബാലു : “അതൊന്ന് കഴുകിയിട്ട് തിന്ന് പെണ്ണേ?!!”
ശ്യാമ : “ഞാൻ കഴുകി.”
ബാലു : “എവിടുന്ന്?”
ശ്യാമ : “താഴത്തെ ചേച്ചിയുടെ കടയിൽ നിന്ന്, ഒരെണ്ണം ചേച്ചിക്ക് കൊടുക്കേണ്ടി വന്നു.”
ബാലു : “അപ്പോൾ എനിക്കില്ലേ?”
ശ്യാമ : “2 എണ്ണമേ 10 രൂപായ്ക്ക് കിട്ടിയുള്ളൂ. ദാ ഞാൻ കടിച്ചതുണ്ട് മതിയോ?”
അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കി.
ശ്യാമ : “വേണേൽ മതി..” അവൾ തുടർന്നു
“താ..” ബാലു പറഞ്ഞു.
അവൾ അത് അവന്റെ നേരെ നീട്ടി, അവനത് വാങ്ങി കടിച്ചു..
