മന്നാടിയാർ കോട്ട – 1 10അടിപൊളി  

കട്ടികൂടിയ മീശയും നരച്ച മുടിയും വെളുത്ത മുണ്ടും തോർത്തുമായിരുന്നു അച്ഛന്റെ വേഷം. എന്നെ കണ്ടതും അച്ഛൻ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റു.

എന്റെ ഓർമയിലുള്ള അച്ഛന്റെ രൂപമല്ല ഇത്… എപ്പോഴും മുഖത്തൊരു ശാന്തതയായിരുന്നു. എന്നാൽ ഇപ്പോൾ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു രൗദ്രഭാവമുണ്ടായിരുന്നു.

ഞാൻ ഒന്നു നോക്കി മുഖം കുനിച്ചു നിന്നു… അച്ഛനെ കണ്ടിട്ട് ഇപ്പോൾ കുറേ വർഷങ്ങളായി. എന്തോ, മനസ്സിൽ അച്ഛനെ നോക്കാൻ ഒരു വിറയൽ… പേടി പോലെ…

അച്ഛൻ അടുത്ത് വന്ന് തോളിൽ കൈവെച്ച് പറഞ്ഞു: “നീ അങ്ങ് വളർന്നല്ലോ… യാത്രാക്ഷീണം കാണും, കൂടെ വന്നോളൂ…”

ഞാൻ ഒന്നു മൂളി, പുറകെ നടന്നു. അച്ഛന്റെ ശബ്ദം വരെ വളരെ മാറിയിരിക്കുന്നു! ശബ്ദത്തിലൊരു ഗാംഭീര്യം… നടക്കുമ്പോൾ എന്റെ പേടി കൂടിക്കൂടി വന്നു.

കാൽ കഴുകി അച്ഛൻ ഉമ്മറത്തേക്ക് കയറി. എന്നോട് കിണ്ടിയെടുത്ത് കാൽ കഴുകി കയറി വരാൻ പറഞ്ഞു.

ഞാൻ കയറി വന്നപ്പോൾ അച്ഛൻ പറഞ്ഞു: “ഇനി മുതൽ ഇതാണ് നിന്റെ വീട്.”

അച്ഛൻ അകത്തേക്ക് കയറി. ഞാൻ നോക്കുമ്പോൾ അവിടെ രണ്ട് സ്ത്രീകളുണ്ടായിരുന്നു. അവരെ നോക്കി അച്ഛൻ പറഞ്ഞു:

“ഇവൻ കണ്ണൻ… കോട്ടയത്തു നിന്നാണ്… ആദ്യത്തെ മംഗലത്തിലെ…”

അച്ഛൻ എന്നെ നോക്കി ആദ്യത്തെയാളെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ഇത് സുമതി… നിന്റെ വലിയമ്മ.”

ഞാൻ അവരെ നോക്കി. എന്നെ അവർക്ക് ഒട്ടും ഇഷ്ടമല്ലെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി. ആ കണ്ണുകളിൽ നല്ല ദേഷ്യം കാണാമായിരുന്നു.

അച്ഛൻ അടുത്തയാളെ

ചൂണ്ടിക്കാട്ടി പറഞ്ഞു: “ഇത് ഇന്ദുമതി… നിന്റെ ചെറിയമ്മ.”

ഞാൻ ആ മുഖത്തേക്ക് നോക്കി. അവർക്ക് എന്നെ നോക്കാൻ പോലും താല്പര്യമില്ല. മുഖത്ത് ദേഷ്യമല്ല, പക്ഷേ എന്റെ വരവ് ആർക്കും ഇഷ്ടമായിട്ടില്ലെന്ന് മനസ്സിലായി.

അച്ഛൻ അവരോടായി തുടർന്നു: “കണ്ണന് മുകളിൽ പടിഞ്ഞാറ്റെ മുറി ഒരുക്കിയില്ലേ?”

ആരും ഒന്നും മിണ്ടിയില്ല. അച്ഛൻ ശബ്ദമുയർത്തി ഒന്നുകൂടി ചോദിച്ചു.

പെട്ടെന്ന് അവരിലൊരാൾ പറഞ്ഞു: “മുറി ഒരുക്കിയിട്ടുണ്ട്…”

അച്ഛൻ ഒന്നു മൂളിയിട്ട് പറഞ്ഞു: “നീ പോയി ബാഗ് മുറിയിൽ വെച്ച്, കുളിച്ച് അത്താഴവും കഴിച്ച് ഉറങ്ങിക്കോളൂ… യാത്രാക്ഷീണം മാറട്ടെ.”

ഞാൻ തലയാട്ടി.

അച്ഛൻ ചോദിച്ചു: “നീ ഇപ്പോഴും ഈ കാൽച്ചട്ടയാണോ വേഷം?”

എന്റെ വേഷം ഒരു കാൽച്ചട്ടയും (നിക്കർ) ഷർട്ടുമായിരുന്നു. വീട്ടിൽ മുണ്ട് ഉടുക്കുന്ന ശീലമില്ലായിരുന്നു.

അച്ഛൻ പറഞ്ഞു: “ഷർട്ട് മാറ്റി ഒരു തോർത്തിട്ടോളൂ, ഇവിടെ ചൂട് കൂടുതലാണ്. അവന് മുറിയും കുളിമുറിയും കാണിച്ചുകൊടുക്കൂ…”

അതും പറഞ്ഞ് അച്ഛൻ ഉമ്മറത്തേക്ക് പോയി. ഞാൻ അവിടെത്തന്നെ നിന്നു. രണ്ടുപേരും പരസ്പരം നോക്കി. വലിയമ്മ ചെറിയമ്മയോട് പറഞ്ഞു: “നീ കൊണ്ടുപോയി മുറിയിലാക്ക് ഈ ശല്യത്തെ…”

പറഞ്ഞിട്ട് വലിയമ്മ അകത്തേക്ക് പോയി. പോകുന്ന വഴിക്ക് എന്നെക്കുറിച്ച് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഞാൻ തലകുനിച്ചു നിന്നു. അപ്പോൾ ചെറിയമ്മ വന്നു പറഞ്ഞു: “വാ…”

ഞാൻ പുറകെ പോയി.

പുറത്തേക്ക് കൈചൂണ്ടി കാണിച്ചുതന്നു: “അതാണ് കുളിമുറി.”

വീണ്ടും നടന്ന് മുകളിലെത്തി മുറി തുറന്നു തന്നിട്ട് അവർ തിരിഞ്ഞുനടന്നു.

ഞാൻ മുറിയിലേക്ക് നോക്കി. വലിയൊരു മുറി! ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുട്ടിൽ ഒന്നും കാണാനില്ലായിരുന്നു.

ഞാൻ ബാഗ് തുറന്ന് തോർത്തുമെടുത്ത് കുളിക്കാൻ പോയി. കുളി

കഴിഞ്ഞ് വന്നപ്പോൾ അച്ഛൻ ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കുകയായിരുന്നു.

എന്നോട് കഴിച്ചോളാൻ പറഞ്ഞു.

ഞാൻ അവിടെത്തന്നെ നിന്നു. അപ്പോൾ വലിയമ്മ വന്ന് അച്ഛൻ ഇരുന്ന മരപ്പീഠം കാലുകൊണ്ട് തട്ടി മാറ്റി. അവർ നിലത്ത് ഒരു കിണ്ണത്തിൽ കഞ്ഞിയും പുഴുക്കും വെച്ചുതന്ന് പോയി.

ഞാൻ അവിടെയിരുന്ന് അത് കഴിക്കാനെടുത്തു. അമ്മ വിളമ്പിത്തരുന്ന ഓർമ മനസ്സിലേക്ക് വന്നു. ആ വാത്സല്യം ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു.

ലേശം കഴിച്ചു, പിന്നെ ഒന്നും കഴിക്കാൻ പറ്റിയില്ല.

Updated: September 24, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *