മന്നാടിയാർ കോട്ട – 1 8അടിപൊളി  

പിന്നെ ഒരു ആമുഖമെന്നോണം ഞാൻ കുട്ടേട്ടനോട് പറഞ്ഞു: “ഞാൻ ചോദിക്കുന്നതിന് കുട്ടേട്ടൻ എന്നോട് സത്യം പറയണം.”

“കുട്ടി ചോദിക്ക്, എനിക്ക് പറയാൻ പറ്റുന്നതാണെങ്കിൽ ഞാൻ മറുപടി പറയാം…” കുട്ടേട്ടൻ പറഞ്ഞു.

ഞാൻ ചോദിച്ചു: “അച്ഛന്റെ ശരിക്കുള്ള പേരെന്താണ്?”

കുട്ടേട്ടൻ മറുപടി നൽകി: “ദേവരാജ മന്നാടിയാർ.”

“അപ്പോൾ മുകുന്ദൻ എന്നോ…?”

കുട്ടേട്ടൻ പതുക്കെ ഒന്ന ചിരിച്ചു.

“ചിരിക്കാതെ പറ കുട്ടേട്ടാ…”

കുട്ടേട്ടൻ പറഞ്ഞു: “അത് കുട്ടിയുടെ

അമ്മയെ വേളി കഴിക്കാൻ വേണ്ടി ഉണ്ടാക്കിയ പേരാണ്… ആ നാട്ടിൽ അറിയപ്പെടാൻ വേണ്ടി.”

“ഇത്രയുമൊക്കെയുള്ള അച്ഛൻ എന്തിനാ അവിടെ വന്ന് കള്ളപ്പേരിൽ അമ്മയെ വേളി കഴിച്ചത്?” ഞാൻ ആകുലതയോടെ ചോദിച്ചു.

കുട്ടേട്ടൻ നെടുവീർപ്പോടെ പറഞ്ഞു: “എല്ലാത്തിനും ഓരോരോ കാരണങ്ങളുണ്ട് കുഞ്ഞേ… അതങ്ങനെയല്ലേ നടക്കൂ…”

“എനിക്കൊന്ന് തെളിച്ചു പറഞ്ഞുതാ കുട്ടേട്ടാ…”

അപ്പോൾ കുട്ടേട്ടൻ ഒഴിഞ്ഞുമാറാൻ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

“കളത്തിൽ പോകാൻ സമയമായി, ഞാൻ പിന്നെ പറയാം” എന്നും പറഞ്ഞ് കുട്ടേട്ടൻ പോകാൻ തിടുക്കം കൂട്ടി.

എന്നാൽ അറിയേണ്ടതെല്ലാം അറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം എന്ന് ഉറപ്പിച്ച് ഞാൻ കുട്ടേട്ടന്റെ കൂടെത്തന്നെ കൂടി.

ഞാൻ മാറില്ലെന്ന് കണ്ടപ്പോൾ കുട്ടേട്ടൻ ചോദിച്ചു: “കുട്ടിക്ക് എന്തൊക്കെയാ അറിയേണ്ടത്…?”

ഞാൻ പറഞ്ഞു: “എനിക്ക് ഇവിടെ വേറെ ആരെയും അറിയില്ല.

അച്ഛനോട് ഇതൊന്നും ചോദിക്കാൻ ഭയവുമാണ്… അതാ കുട്ടേട്ടനോട് ചോദിക്കുന്നത്.

അച്ഛൻ എന്തിനാ കള്ളപ്പേരിൽ വന്ന് അമ്മയെ കല്യാണം കഴിച്ചത്?

പിന്നെ ഇവിടെ എന്തിനാ അച്ഛന് രണ്ട് ഭാര്യമാർ…?”

എന്റെ ചോദ്യങ്ങൾ തുടരാൻ തുടങ്ങിയപ്പോൾ കുട്ടേട്ടൻ കൈയുയർത്തി തടഞ്ഞു:

“ഇനി ചോദിക്കല്ലേ കുഞ്ഞേ… ഇതുതന്നെ വലിയ സംശയങ്ങളാണ്.

വാ, നമുക്ക് അങ്ങോട്ട് മാറിനിൽക്കാം.”

കുട്ടേട്ടൻ എന്നെയും കൂട്ടി ഒരു വൈക്കോൽപ്പുരയുടെ പുറകിലേക്ക് പോയി ഇരുന്നു.

“കുട്ടി ഇവിടെ കണ്ട വലിയ തമ്പുരാട്ടി… അതായിരുന്നു കുട്ടിയുടെ അച്ഛൻ ആദ്യം വേളി കഴിച്ചത്.

അതിൽ ആദ്യം ഒരു പെൺകുഞ്ഞു പിറന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഒരു പെൺകുഞ്ഞു കൂടി പിറന്നു.

അതോടെ തമ്പുരാൻ വലിയ വിഷമത്തിലായി. തമ്പുരാന് വംശം നിലനിർത്താൻ ഒരു ആൺകുട്ടി വേണമായിരുന്നു.

അതിനായി രണ്ടു

വട്ടം കൂടി ശ്രമങ്ങൾ നടന്നെങ്കിലും അത് അലസിപ്പോയി. അങ്ങനെ തമ്പുരാൻ കടുത്ത മാനസിക വിഷമത്തിലായി…”

കുട്ടേട്ടൻ പതുക്കെ തുടർന്നു:

“തുടർന്ന് വടക്കുനിന്ന് ബ്രഹ്മദത്തൻ തിരുമേനി വന്നു ദേവപ്രശ്നം വെച്ചു.

കുടുംബത്തിൽ എന്തൊക്കെയോ വലിയ ദോഷങ്ങളുണ്ടെന്ന് പറഞ്ഞു.

അതിനുള്ള പരിഹാരം… ആൺകുട്ടിക്കായി വേറെയൊരു വിവാഹം കഴിക്കണം!

അത് തമ്പുരാനെ ആരും അറിയാത്ത ദൂരെയൊരു നാട്ടിൽനിന്നു വേണം. മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു…

തമ്പുരാന് ആൺകുട്ടി ജനിച്ചാൽ, ആ കുട്ടിക്ക് പന്ത്രണ്ട് വയസ്സ് തികയുമ്പോൾ കുട്ടിയുടെ അമ്മ ദീനം വന്നു മരണപ്പെടും എന്നായിരുന്നു ദേവപ്രശ്നത്തിൽ കണ്ടത്!”

അതു കേട്ട് എന്റെ ഉള്ളൊന്ന് പിടഞ്ഞു. കുട്ടേട്ടൻ തുടർന്നു:

“അങ്ങനെയാണ് തമ്പുരാൻ അങ്ങോട്ട് എത്തുന്നതും, വേളി നടക്കുന്നതുമെല്ലാം.

പക്ഷേ തമ്പുരാന്റെ കണക്കുകൂട്ടലുകൾ തെറ്റി… കുട്ടിക്ക് പതിമൂന്ന് വയസ്സായിട്ടും അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ലാതിരുന്നത് കണ്ടപ്പോൾ തമ്പുരാൻ വീണ്ടും നിരാശയിലായി.

കുട്ടിയെ തമ്പുരാന് നഷ്ടപ്പെടുമോ എന്ന പേടിയിൽ വീണ്ടും ഒരു ആൺകുട്ടിക്ക് വേണ്ടി ഒരു വേളികൂടി കഴിച്ചു. അതാണ് ചെറിയ തമ്പുരാട്ടി.”

“പക്ഷേ വിധി വേറൊന്നായിരുന്നു തമ്പുരാനായി കരുതിവെച്ചിരുന്നത്… ചെറിയ തമ്പുരാട്ടിക്ക് കുട്ടികളേ ഉണ്ടായില്ല!

അതോടെ തമ്പുരാൻ വേറൊരാളായി മാറി, ദേഷ്യക്കാരനായി അങ്ങനെയിരിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയ്ക്ക് ദീനം പിടിക്കുന്നതും അഞ്ചാറു വർഷം കിടപ്പിലാകുന്നതുമെല്ലാം.

Updated: September 24, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *