മന്നാടിയാർ കോട്ട – 10 23അടിപൊളി  

ഇത് കേട്ടതും അച്ഛന്റെ കൈയിലിരുന്ന ഗ്ലാസ് താഴെ വീണു. എല്ലാവരും പെട്ടെന്ന് അച്ഛനെ നോക്കി.

അച്ഛൻ: “പാൽ കുടിച്ച ഗ്ലാസ് താഴെ വീണതാ.”

തിരുമേനി: “രാജാ, അങ്ങനെ ഒന്ന് അറിയുമോ? എന്നോട് ആരും അങ്ങനെ

ഒരു കാവിനെക്കുറിച്ച് പറഞ്ഞിട്ടില്ല.”

അച്ഛൻ: “ഇല്ല. എന്നോടും അച്ഛനോ മുത്തച്ഛനോ പറഞ്ഞിട്ടില്ല.”

തിരുമേനി: “ദേവൻ ശരിക്കും അത് തന്നെയാണോ കണ്ടത്?”

ഞാൻ: “അങ്ങനെ ചോദിച്ചാൽ… എനിക്ക് തോന്നിയത് അങ്ങനെയാണ്. നമുക്ക് ഒന്നുകൂടെ നോക്കിയാലോ?”

തിരുമേനി: “ഇനി നോക്കാൻ പറ്റില്ല. പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു. ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാം.”

തിരുമേനി ഒന്നുകൂടി കവടി നിരത്തി. കുറേനേരത്തെ ആലോചനകൾക്കൊടുവിൽ പറഞ്ഞു.

തിരുമേനി: “ഇവിടെ നമ്മൾ ചിന്തിക്കാത്ത ഒന്ന് സംഭവിച്ചു കഴിഞ്ഞു, കാലങ്ങൾക്ക് മുന്നേ തന്നെ. ഇനി അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. ഇപ്പോൾ വേണ്ടത് വീണ്ടും ബന്ധനം ഉറപ്പിക്കലാണ്. അതിന് മുപ്പത് ദിവസത്തെയെങ്കിലും പൂജ വേണം. രാജൻ എന്റെ കൂടെ ഇല്ലത്തേക്ക് വന്നോളൂ. ഇവിടെ ദേവൻ ഉണ്ടല്ലോ, ഇനി കുഴപ്പമില്ല. അല്ലെങ്കിലും ഇനി അടുത്തകാലത്തൊന്നും അവളുടെ ശല്യവും കാണില്ല.”

അച്ഛൻ: “ശരി കുഞ്ഞേ. നമുക്ക് ഉച്ചയ്ക്ക് തിരിച്ചാലോ?”

തിരുമേനി: “ഓ, ആവാം. ദേവാ, ആ മഞ്ചാടിപ്പെട്ടി ഇങ്ങു തരൂ.”

ഞാൻ: “ഈ ചെറിയ പെട്ടിയാണോ?” ഞാൻ ആ പെട്ടി എടുത്തു ചോദിച്ചു.

തിരുമേനി: “അതെ.”

ഞാൻ അത് കൊണ്ടുകൊടുത്തു. തിരുമേനി അത് തുറന്നു. അതിൽ കുറെ കുന്നിക്കുരുവാണ്. തിരുമേനി കുന്നിക്കുരുവിൽ കൈയിട്ട് എന്തോ തിരയുന്നു. അതിൽ നിന്നും ഒരു കല്ലുവെച്ച മോതിരം തിരുമേനി എടുത്തു. കൂടെ ഒരു മാലയും.

തിരുമേനി: “ഇന്ദൂ, ഇവിടുന്ന് ഒരു വിളക്ക് എടുത്ത് പൂജാമുറിയിലോട്ട് നടന്നോ. സുമതീ, കഴിക്കാനുള്ളത് എടുത്തോ. അപ്പോഴേക്കും ഞങ്ങൾ വരാം. ദേവൻ എന്റെ കൂടെ വാ.”

അങ്ങനെ ഞങ്ങൾ പൂജാമുറിയിൽ വന്നു. എന്നോട് കതക് അടച്ചേക്കാൻ തിരുമേനി പറഞ്ഞു.

തിരുമേനി:

“വിളക്ക് ദേവിക്ക് മുൻപിൽ വെക്ക്. രണ്ടാളും അവിടെ നിന്ന് പ്രാർത്ഥിക്കൂ.”

ഞങ്ങൾ അവിടെ നിന്ന് പ്രാർത്ഥിച്ചു. തിരുമേനി എന്തൊക്കെയോ മന്ത്രങ്ങൾ ജപിക്കുന്നുണ്ടായിരുന്നു. എന്നിട്ട് ഞങ്ങളെ വിളിച്ചു മോതിരം ചെറിയമ്മയ്ക്കും മാല എനിക്കും തന്നു.

തിരുമേനി: “ദേവൻ മാല ഇന്ദുവിനെയും, ഇന്ദു മോതിരം ദേവനും ഇട്ടുകൊടുക്കൂ.”

ഞങ്ങൾ പരസ്പരം ഇട്ടുകൊടുത്തു.

തിരുമേനി: “ഇനി ഇന്ദു അങ്ങോട്ട് പൊയ്ക്കോളൂ.”

ചെറിയമ്മ പോയിക്കഴിഞ്ഞു തിരുമേനി വീണ്ടും കതക് അടച്ചു.

തിരുമേനി: “ഈ മോതിരവും ആ മാലയും നിങ്ങൾക്കുള്ള രക്ഷയാണ്. ഇനി അവൾക്ക് ദേവനെ വേണ്ട. ഇന്ദുവിൽ നാമ്പിടാൻ പോകുന്ന ഇവിടുത്തെ പുതിയ അവകാശിയെ ആയിരിക്കും നോട്ടം. ആ മാല ഉള്ളിടത്തോളം പേടിക്കണ്ട. ഇനി ഈ മോതിരം, അതിലുള്ള കല്ലിനും ഒരുപാട് പ്രത്യേകതയുണ്ട്. അത് ദേവൻ വഴിയേ അറിയും.

ഞാൻ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക. ദേവൻ മഷിയിൽ കണ്ടത് സത്യം തന്നെയാണ്. എനിക്ക് ചില സംശയങ്ങളുണ്ട്. അത് ഞാൻ പൂജ കഴിഞ്ഞു വരുമ്പോൾ ഉറപ്പിച്ചു പറയാം. ദേവൻ ചെയ്യേണ്ടത് ആ ഓലകൾ പഠിക്കുക എന്നതാണ്.”

ഞാൻ: “തിരുമേനി, എനിക്ക് അത് വായിക്കുവാൻ അറിയില്ല.”

തിരുമേനി: “അത് ദേവൻ കൈയിൽ എടുക്കുമ്പോൾ തന്നെ വായിക്കും. നാളെ സൂര്യൻ ഉദിക്കും മുൻപ് അത് വായിക്കാൻ തുടങ്ങണം. അതിൽ മുടക്കം പാടില്ല. പിന്നെ, വലിയ മാളികയിൽ ഇടയ്ക്ക് പോകുക, ഇന്ദുവുമായി. അതിനു മുൻപ് അവിടം എല്ലാം നല്ലപോലെ വൃത്തിയാക്കിക്കുക.”

ഞാൻ: “ശരി.”

തിരുമേനി: “എന്നാൽ വിളക്ക് കെടുത്തിയിട്ട് പോന്നോളൂ.”

അങ്ങനെ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു. അപ്പോഴേക്കും അച്ഛനും തിരുമേനിയും പോകുവാൻ ഒരുങ്ങി എന്നെ അടുത്തേക്ക്

വിളിച്ചു.

തിരുമേനി: “ദേവാ… ഞാൻ പറഞ്ഞതൊന്നും മറക്കരുത്. ഞാൻ ഇവിടെ തിരിച്ചു വരുമ്പോഴേക്കും ദേവൻ തന്നെ പലതിനും ഉത്തരം കണ്ടെത്തുമെന്ന് എന്റെ മനസ്സ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *