മന്നാടിയാർ കോട്ട – 10 23അടിപൊളി  

പിന്നെ, ഇവരെ വിട്ട് ദൂരയാത്രയൊന്നും പാടില്ല. ഈ കോട്ട മുഴുവൻ ഒന്ന് നടന്നു കാണുക, പകലും രാത്രിയും. എന്നിട്ട് സ്വയമേ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുക.

ഒന്നുകൂടെ പറയാൻ മറന്നു. രാത്രികാലങ്ങളിൽ പുറത്തു പോയാൽ, ഒറ്റയ്ക്കാണെങ്കിൽ പേടി തോന്നിയാൽ ആ വാളും കൂടെ കരുതിക്കോ.”

ഞാൻ എല്ലാം കേട്ട് ആകെ കണ്ണുമിഴിച്ചു നിന്നു. തിരുമേനി വീണ്ടും തുടർന്നു.

തിരുമേനി: “പിന്നെ, രണ്ടാളും കൂടെ എല്ലാം മുറിയിൽ തന്നെ വേണമെന്നില്ല. ഈ കോട്ടയിൽ എവിടെ വെച്ചും നിങ്ങൾക്ക് സല്ലപിക്കാം, സംഗമിക്കാം. അതൊക്കെ കണ്ടു രസിക്കുവാൻ ഇഷ്ടമുള്ളവർ ചുറ്റുമുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ ഐശ്വര്യമേ കിട്ടൂ. എന്നാൽ ഞാൻ ഇറങ്ങട്ടെ.”

അതും പറഞ്ഞ് തിരുമേനി നടക്കുവാൻ തുടങ്ങി. പെട്ടെന്ന് എന്റെ മനസ്സിൽ നിന്നും ആരോ പറഞ്ഞു, ‘ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കൂ’ എന്ന്. ഞാൻ പെട്ടെന്ന് തിരുമേനിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. തിരുമേനിയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം ഞാൻ കണ്ടു.

തിരുമേനി സഞ്ചിയിൽ നിന്നും ഒരു ജപമാല എടുത്ത് എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു.

“സന്ധ്യയ്ക്ക് നാമജപം മുടക്കരുത്. ഇതുവെച്ച് ജപിക്കൂ.”

ഞാൻ ശരി എന്ന് പറഞ്ഞ് അത് വാങ്ങി, അവർ ഇറങ്ങുന്നതും നോക്കി നിന്നു. പടിപ്പുര കടന്ന് അവരുടെ വണ്ടി മറയുന്നത് വരെ ഞങ്ങൾ ഉമ്മറത്ത് തന്നെ നിന്നു.

ഞാൻ തിരുമേനി പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് ചിന്തിച്ചു നിന്നു.

അപ്പോൾ ചെറിയമ്മ വന്ന് എന്റെ തോളത്തു കൈയിട്ടു നിന്നു, വലിയമ്മ അടുത്തും നിന്നു.

ചെറിയമ്മ: “അതേ, എന്താ തിരുമേനി പറഞ്ഞത് എന്ന് പറ.”

വലിയമ്മ: “നിങ്ങൾ വാ, നമുക്ക് മുറിയിൽ പോകാം. രാവിലത്തേത് ഇപ്പോൾ അല്ലേ കഴിച്ചേ? എന്താണേലും ഇനി ഒന്നും വേണ്ടല്ലോ.”

ഞങ്ങൾ മൂളി. എല്ലാവരും കൂടെ നടന്ന് വലിയമ്മയുടെ മുറിയിൽ വന്നിരുന്നു.

വലിയമ്മ: “കണ്ണാ, പറ.”

ഞാൻ: “തിരുമേനി എന്തൊക്കെയോ പറഞ്ഞു, എനിക്ക് ഒന്നും മനസ്സിലായില്ല.

ഒന്ന് പറഞ്ഞത്, നാളെ രാവിലെ സൂര്യൻ ഉദിക്കും മുൻപ് ആ താളിയോലകൾ പഠിക്കണം. പിന്നെ, ഞാൻ തന്നെ എന്തൊക്കെയോ കണ്ടെത്തും എന്ന്. പിന്നെ എന്തായിരുന്നു…” ഞാൻ ആലോചിച്ചു.

ചെറിയമ്മ: “കണ്ടെത്താമെന്നോ? എന്ത്?”

വലിയമ്മ: “ബാക്കി പറ കണ്ണാ.”

ഞാൻ: “വേറെ… ആ, പിന്നെ മറ്റേ സ്ഥലമില്ലേ, നമ്മുടെ കളപ്പുര മാളിക? അവിടെ സ്വത്തുമായി പോകണം. അതിനു മുൻപ് അവിടെ എല്ലാം ഒന്ന് വൃത്തിയാക്കണം.”

വലിയമ്മ: “അത് നമുക്ക് കുഞ്ഞിയോട് പറയാം, അവർ മരുമക്കളെയും കൂട്ടി ചെയ്തോളും. അല്ല, അപ്പോൾ എന്നെ കൊണ്ടുപോകില്ലേ?”

ഞാൻ: “അതിനെന്താ, വലിയമ്മയും വന്നോ.”

വലിയമ്മ: “ഉം, പിന്നെ എന്താ പറഞ്ഞേ?”

ഞാൻ: “പിന്നെ കോട്ട മുഴുവൻ നടന്നു കാണണം, അത് പകലും രാത്രിയും. പേടി തോന്നിയാൽ വാളും കൊണ്ടുപോകാം എന്ന് പറഞ്ഞു.”

വലിയമ്മ: “ഓ, പിന്നെ വേറെ എന്താ?”

ഞാൻ: “പിന്നെ സന്ധ്യയ്ക്ക് നാമജപം.”

വലിയമ്മ: “അത് പിന്നെ നിനക്ക് ഉണ്ടല്ലോ. വേറെ?”

ഞാൻ: “ഉം, അത് നിർത്താൻ പാടില്ലെന്ന്. പിന്നെ വേറെ… ആ, ഒരു കാര്യം കൂടെ പറഞ്ഞു. ഞങ്ങൾ രണ്ടാളും

കൂടെ എല്ലാം മുറിയിൽ തന്നെ വേണമെന്നില്ല. ഈ കോട്ടയിൽ എവിടെ വെച്ചും നിങ്ങൾക്ക് സല്ലപിക്കാം, സംഗമിക്കാം. അതൊക്കെ കണ്ടു രസിക്കുവാൻ ഇഷ്ടമുള്ളവർ ചുറ്റുമുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ ഐശ്വര്യമേ കിട്ടൂ എന്ന്.”

അത് പറഞ്ഞ് ഞാൻ ചെറിയമ്മയെ നോക്കിയപ്പോൾ ആ മുഖം നാണിച്ചിരിക്കുന്നു.

വലിയമ്മ: “മ്മ്, അത് വേണം.” എന്ന് പറഞ്ഞ് ചിരിച്ചു.

ചെറിയമ്മ: “ഛെ, പോ ഏടത്തീ.” എന്ന് പറഞ്ഞ് വലിയമ്മയെ ഒന്ന് പിച്ചി.

വലിയമ്മ: “ഓ ഡീ, നീ പിച്ചി പിച്ചി കൈ അവിടെ ഇല്ല. ആട്ടെ, എന്നാൽ ഒന്ന് മയങ്ങിയാലോ?”

ഞാൻ: “ഉം, ശരിയാ. സ്വത്തേ, നമുക്കും പോയി കിടന്നാലോ?”

ചെറിയമ്മ ചമ്മിയ ഒരു നോട്ടം നോക്കി.

വലിയമ്മ: “നിങ്ങൾ ഇവിടെ കിടക്ക്. ഇന്നലെ ഒരുപാട് താമസിച്ചല്ലേ ഉറങ്ങിയേ? ഇപ്പോൾ ശരിക്കും ഒന്ന് ഉറങ്ങ്.”

Leave a Reply

Your email address will not be published. Required fields are marked *