ഭാര്യയെ ചേട്ടന് കൊടുത്തു – 3
[ ആമി ]
[ Previous Part ] [ www.kambi.pw ]
അങ്ങനെ ഇരുവരുടെയും സമ്മതം അറിഞ്ഞതോടെ, ഉമ്മറത്തെ അന്തരീക്ഷം ആകെ സന്തോഷഭരിതമായി. നല്ലൊരു ദിവസം നോക്കി നിശ്ചയത്തിന്റെ തീയതി കുറിക്കാമെന്ന് കാരണവന്മാർ അഭിപ്രായപ്പെട്ടപ്പോഴാണ് നിതിൻ പെട്ടെന്ന് ഇടപെട്ടത്.
“നമുക്ക് നിശ്ചയമൊന്നും വേണ്ടല്ലോ… നേരിട്ട് കല്യാണത്തിലേക്ക് പോകാം,” അവനു എങ്ങനെ എങ്കിലും അവളെ കിട്ടണം അത്ര തന്നെ……ഒട്ടും മടികൂടാതെ നിതിൻ തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. എത്രയും വേഗം ആമിയെ സ്വന്തമാക്കണമെന്നും, അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നുമുള്ള വല്ലാത്തൊരു ആർത്തിയും തിടുക്കവുമായിരുന്നു അവന്റെ വാക്കുകളിൽ.
നിതിന്റെ ആ അക്ഷമ കണ്ടപ്പോൾ ഉമ്മറത്തിരുന്ന എല്ലാവർക്കും ചിരിയാണ് വന്നത്. ശാലിനി വാപൊത്തി ചിരിച്ചപ്പോൾ, പാർവതിയും ദിവാകരൻ മാഷും വാത്സല്യത്തോടെ അവനെ നോക്കി.
എന്നാൽ, കൂട്ടത്തിൽ ഒരാളുടെ മുഖം മാത്രം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു—സിദ്ധുവിന്റെ!
അനിയന്റെ ആ തിടുക്കം കണ്ടപ്പോൾ സിദ്ധുവിന്റെ ഉള്ളിൽ ദേഷ്യവും അമർഷവും ഇരച്ചുകയറി. ‘എന്തൊരു ആർത്തിയാണിവന്! ഇവന്റെ കൈയിൽ അവളെ കിട്ടിയാൽ, കുരങ്ങന്റെ കൈയിൽ പൂമാല കിട്ടുന്നത് പോലെയാകും…’ സിദ്ധു പല്ലുകൾ കടിച്ചമർത്തിക്കൊണ്ട്, തീക്ഷ്ണമായ ദേഷ്യത്തോടെ നിതിനെ തുറിച്ചുനോക്കി.
പക്ഷേ, സാധാരണയായിത്തന്നെ എപ്പോഴും ഗൗരവത്തോടെ മാത്രം നോക്കുന്ന സ്വഭാവക്കാരനായതുകൊണ്ട്, സിദ്ധുവിന്റെ ഉള്ളിലെ ആ അഗ്നിപർവ്വതം ആരും തിരിച്ചറിഞ്ഞില്ല.
ചുറ്റും ഇത്രയും വലിയൊരു തമാശ നടന്നിട്ടും, ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ ഗൗരവം പിടിച്ചിരിക്കുന്ന സിദ്ധുവിനെ കണ്ട് ദിവാകരൻ മാഷ് ഒന്ന് ചിരിച്ചു. എന്നിട്ട് വിജയനെ നോക്കി ചോദിച്ചു, “നിതിന്റെ ചേട്ടൻ വലിയ ഗൗരവക്കാരനാണല്ലേ?”
വിജയൻ സിദ്ധുവിനെ ഒന്ന് നോക്കിയിട്ട് ചെറുതായി പുഞ്ചിരിച്ചു. “അവൻ അങ്ങനെയാ മാഷേ… കാടും മലയും കയറി നടന്ന്, ആ മൃഗങ്ങളുടെ ഇടയിൽ ജീവിച്ച് സ്വഭാവവും ഏകദേശം അതുപോലെയായി.”
അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോഴും സിദ്ധുവിന്റെ കണ്ണുകൾ നിതിനിൽ നിന്നും മാറിയിരുന്നില്ല. അവന്റെ ഉള്ളിലെ ആ തീക്ഷ്ണമായ വികാരങ്ങൾ, വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന നൽകിക്കൊണ്ട് പുകയുകയായിരുന്നു.
……
സ്വന്തം മുറിയിലെ കട്ടിലിൽ നെടുകെ കിടക്കുകയാണ് ജാനി. നിതംബം മുട്ടുന്ന കറുത്ത മുടി അഴിഞ്ഞുലഞ്ഞ് കട്ടിലിൽ അലക്ഷ്യമായി ചിതറിക്കിടന്നു. ജനാലയിലൂടെ അരിച്ചിറങ്ങിയ വൈകുന്നേരത്തെ സൂര്യപ്രകാശം ആ മുടിയിഴകളിൽ വന്നു തട്ടിയപ്പോൾ, കറുപ്പിന് പകരം അതിനൊരു നേർത്ത ചെമ്പൻ നിറം കൈവന്നു.
പക്ഷേ, ജാനി ആലോചിക്കുന്നത് തന്റെ പ്രതിശ്രുത വരനായ നിതിനെ പറ്റിയല്ല. അതാണൊരു പ്രശ്നം. ഇപ്പോൾ അവളുടെ ജീവിതത്തിൽ പുതുതായി വന്നുചേർന്ന വലിയൊരു ആകുലതയാണത്. കാറിൽ നിന്നും ഇറങ്ങിവരുമ്പോഴേ അവൾ ശ്രദ്ധിച്ചതാണ്, ഒരു ഒറ്റക്കൊമ്പനെപ്പോലെ തലയെടുപ്പോടെ നടന്നു വരുന്നവനെ.
‘എന്തൊരു ചേലാണ് നിതിന്റെ ചേട്ടന്!’
പെട്ടെന്ന് അവളുടെ മനസ്സ് ഒന്ന് പിടഞ്ഞു. ‘ഛെ! താൻ എന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? തെറ്റല്ലേ……..അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല. ചേട്ടന്റെ സ്ഥാനത്താണ്. വിനീത്, നിതിന്റെ മൂത്ത ചേട്ടനെപ്പോലെ തന്നെയായിരിക്കണം അയാളും തനിക്ക്. എന്തായിരുന്നു പേര്? നാവിന്റെ തുമ്പത്തുണ്ട്…’
അവർ പോയിക്കഴിഞ്ഞ് അത്യാവശ്യം പണികളൊക്കെ ഒതുക്കി മുറിയിൽ വന്ന് കിടന്നതാണ് ജാനി. എന്തോ വല്ലാത്തൊരു ക്ഷീണം. രാവിലെ തൊട്ട് വിശ്രമമില്ലാതെ പണിയെടുത്തിട്ടും ഇല്ലാത്ത തളർച്ചയാണ് ഇന്ന് അവൾക്ക് അനുഭവപ്പെടുന്നത്.
അയാളെ മറക്കാൻ സാധിക്കുന്നില്ല. തെറ്റാണെന്നറിയാം, എന്നാലും…
പക്ഷെ…….താൻ എന്തിനാണ് ഈ കല്യാണത്തിന് സമ്മതം പറഞ്ഞത്? അല്ലെങ്കിലും സമ്മതം പറയുക എന്നത് മാത്രമായിരുന്നല്ലോ തന്റെ കടമ. അത് താൻ വൃത്തിയായി നിർവഹിച്ചു,
