ബന്ധിതൻ – 1 Likeഅടിപൊളി  

ബന്ധിതൻ

[ A V ]


 

ബന്ധനം.. ഇതിൽ അകപ്പെടാൻ ഒരാളും ഇഷ്ടപ്പെടില്ല. എന്നാൽ ഇതിൽ പെടാത്ത മനുഷ്യരും ഇല്ല. പെട്ടെന്ന് ആർക്കും ഇതിന്റെ പിടിയിൽ നിന്നും മോചനം ഇല്ല.

അഥവാ ലഭിക്കണമെങ്കിൽ നമ്മൾ തന്നെ പരിശ്രമിക്കണം. അത് സാധിക്കാത്തവർക്ക് ഒരിക്കൽ മാത്രമേ മോചനം ലഭിക്കുകയുള്ളൂ അത് ജീവിതത്തിന്റെ അവസാനം. പലതരത്തിൽ നമ്മൾ ബന്ധിതരാകുന്നു സ്നേഹംകൊണ്ട് കാമം കൊണ്ട് പ്രേമം കൊണ്ട് കടപ്പാടുകൊണ്ട് വാക്കുകൊണ്ട്

തമിഴ് നാട്ടിലെ ഒരു ഗ്രാമം

സമയം ഏതാണ്ട് രാത്രി എട്ടര മണി ആയിട്ടുണ്ടാകും

മഴ പെയ്യുന്നുണ്ട് കുറെ നേരമായി അതി ശക്തമായ മഴയായിരുന്നു എന്നാൽ ഇപ്പോൾ കുറഞ്ഞു. റോസിന്റെ അരികിലായി ആരും ശ്രദ്ധിക്കാതെ ഒരു പഴയ ലോറി കിടക്കുന്നു.

ടാറ്റായുടെ ഒരു പഴയ മോഡൽ ഇരട്ട ഗ്ലാസ്സ് ഉള്ള ഒരു മൂക്കൻ ലോറി. അതിന്റെ ആ കാത്തുകിടക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും ആർക്കോവേണ്ടി അവിടെ പ്രതീക്ഷിച്ചിരിക്കുകയാണ്.

അത് ശരി വെക്കുന്ന വിധത്തിൽ വളവിന്റെ സൈഡിൽ നിന്ന് ഒരു വെളിച്ചം. അതെ അതൊരു ബൈക്കാണ്. മഴയായതുകൊണ്ടാകണം ആ ബൈക്ക് തന്റെ വേഗം കുറച്ചാണ് ഓടിക്കുന്നത്.

ആ ബൈക്ക് കടന്നുപോയത് വളവിൽ കാത്ത് നിന്ന ലോറിയുടെ എൻജിൻ സ്റ്റാർട്ട് ആയി. അത് ഏതാനും സെക്കൻഡ് പുക തൊപ്പിയതിനു ശേഷം അതിന്റെ ചക്രങ്ങൾ ഇരമ്പലോടെ മുന്നോട്ട് ഉരുണ്ടു.

ആ ലോറിയിൽ ഇരിക്കുന്ന ആൾക്ക് മുമ്പിൽ പോണ ബൈക്കും റോഡ് നല്ല പോലെ തന്നെ കാണാമായിരുന്നു.

റോഡിന് ഇടത് താഴ്ചയുള്ള ഗർത്തം പോലെയുള്ള ഭൂപ്രകൃതിയാണ് അവിടെ ഒരു പുഴ ഒഴുകുന്നു . വലതു ഭാഗമാകട്ടെ ഉയർന്ന പ്രദേശവും. ശരിക്കും പറഞ്ഞാൽ ഒരു മലയുടെ

പാതിഭാഗത്ത് ഉണ്ടാക്കിയ റോഡാണ് അത് .

സമയം മഴ നിറഞ്ഞ രാത്രി ആയതുകൊണ്ടാകണം ആ ചുറ്റുവട്ടത്ത് വല്ലാത്ത വിജനതയായിരുന്നു ഒരുതരം വല്ലാത്ത വിജനത.മുൻപിൽ ഉള്ള ബൈക്കിനെ ലക്ഷ്യമാക്കി ലോറിയുടെ ചക്രങ്ങൾ അതിവേഗം ഉരുണ്ടു അതിന്റെ പുകക്കുഴലിൽ നിന്നും നല്ല കട്ടിയുള്ള കറുത്ത പുക വമിച്ചുകൊണ്ടിരുന്നു.

ഏതാണ്ട് സ്വപ്നം കാണുന്ന പോലെ ആയിരുന്നു ആ ബൈക്കുകാരൻ തന്റെ ബൈക്ക് ഓടിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് ആകാശത്ത് ഒരു കൊള്ളി മീൻ ഉണ്ടായി.

ഒപ്പം അതിശക്തമായ ഒരു ഇടിയും. അതിന്റെ ശബ്ദം നിലക്കുന്നതിന് മുമ്പ്. ആ ലോറി ഒരുങ്കാരത്തോട് കൂടി മുന്നോട്ട് കുതിച്ചു. പിന്നെ കേട്ടത് ഒരു ഒരു തകർച്ച ശബ്ദമാണ്.

ആ ശബ്ദം ആകാശത്തുണ്ടായ ഇടിയുടെയും മിന്നലിന്റെയും ശബ്ദത്തിൽ അമർന്നുപോയി.

..,………………………………………………………………..

സമയം രാത്രി ഒരു മണി കഴിഞ്ഞു

വണ്ടികളുടെ ബോഡി പൊളിക്കുന്ന വർഷോപ്പ്. അതിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ലോറിയുടെ മുമ്പിൽ ആയി നിന്നുകൊണ്ട് കട്ടൻ ചായ കുടിക്കുകയാണ് ഗോപു .

ആ വർഷത്തിനുള്ളിൽ വണ്ടി പൊളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. പഴയ വണ്ടികൾ പൊളിച്ച് സ്ക്രാപ്പ് ആക്കി വിൽക്കുന്ന ഇടപാടാണ് അവിടെ. അപ്പോൾ അവിടുത്തെ ജോലിക്കാരനായ നല്ല കണ്ണ് അവന്റെ മുൻപിലായി വന്നു നിന്നു അവന്റെ കൈയിൽ വറുത്ത ഏതോ പലഹാരം ഉണ്ടായിരുന്നു. മുളക് ബജി.

ഗോപു അവനോട് ചോദിച്ചു അല്ല അണ്ണ ഈ സമയത്ത് ഇതൊക്കെ ഉണ്ടാക്കിയോ.

പെരുമാൾ അയ്യ പറഞ്ഞത് കൊണ്ട് ഉണ്ടാക്കിയത് ആണ്….

ഗോപു അതിൽ നിന്ന് ഒരു ബജി എടുത്ത് കടിച്ചു. അപ്പോൾ അകത്തുനിന്ന് ആരോ വരുന്ന ശബ്ദം കേട്ടു. ആദ്യം കണ്ടത് ഒരു

കപ്പാടാ മീശ ആണ് അതിൽ നര പടർന്നിരിക്കുന്നു ആറടി പൊക്കമുള്ള ശരീരം.

ബലിഷ്ടമായ ദേഹം. വെള്ള കാസവ് മുണ്ടും വെള്ള ഷർട്ടും ആണ് വേഷം. ഗൗരവം നിറഞ്ഞ കണ്ണുകൾ.

പെരുമാൾ…

വന്നപാടെ അയാൾ ഗോപുവിന്റെ അടുത്ത് ചോദിച്ചു.

നീ പോയ കാര്യം നടന്നു അല്ലെ……

ഗോപു. നടന്നു മാമാ….

പെരുമാൾ. ശരി നീ കൊണ്ടു പോയ ലോറി അകത്തു അവർ പൊളിച്ചു തുടങ്ങി നാളെ അതിന്റെ പാർട്സ് എല്ലാം ഇവിടെ നിന്നും കയറും അതു പോരെ…

ഗോപു. മതി മാമാ…..

Updated: November 29, 2026 — 6:17 am

Leave a Reply

Your email address will not be published. Required fields are marked *