മുമ്പൊക്കെയും വാക്കുകൾ കൊണ്ട് തീരുന്ന ചെറിയ അസ്വസ്ഥതകളായിരുന്നു….
പക്ഷേ ഇത്… വാക്കുകൾക്കപ്പുറത്തായിരുന്നു…
ഇത് മൗനം തന്നെയായിരുന്നു—
നമ്മളെ രണ്ടുപേരെയും
ഒരുപോലെ തളർത്തിയ മൗനം!!
എന്നാൽ ഈ ഒരാഴ്ച മുഴുവനും
ഞാൻ ഈ കാര്യങ്ങളെക്കുറിച്ച്
ആഴത്തിൽ തന്നെ വിശകലനം ചെയ്യുകയായിരുന്നു…
നിഷ്പക്ഷമായി!!
അവൾ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നതിൽ യാതൊരു തർക്കവുമില്ല…
അത് എന്റെ മനസ്സ് വീണ്ടും വീണ്ടും
എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു…
പലതരം തീരുമാനങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി—
കഠിനമായതും, അവസാനമെന്നു തോന്നിയതും…
ആദ്യം ഞാൻ എടുത്ത തീരുമാനം
ഇനിയൊരു സംസാരത്തിനും നിൽക്കാതെ ഈ ബന്ധം വേർപിരിയുക എന്നുള്ളതായിരുന്നു…
പക്ഷേ അപ്പോഴേക്കും എന്റെ മനസ്സ്
എനിക്ക് ഉപദേശകനായി മാറി—
“ഡിവോഴ്സ് എന്നു പറയുന്നത്
ഒരു വെറും വാക്കല്ല, അത് ഒരു കേസ് ആണ്.. കോടതിയാണ്,, വിചാരണയാണ്!!
അവൾക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് ഞാൻ വാദിക്കുമ്പോൾ, അവൾ എനിക്കെതിരെ തിരിഞ്ഞു നിന്നാൽ??
“ഈ കളത്തിലേക്ക് അവളെ ഇറക്കിയത് ഞാൻ തന്നെയല്ലേ?”
എന്ന് അവൾ ചോദിച്ചാൽ??
എല്ലാം തുറന്നു പറഞ്ഞു പിൻവാങ്ങാൻ നിന്ന അവളെ വീണ്ടും പ്രചോദനം കൊടുത്തു മുന്നോട്ടു നയിച്ചത് ഞാനാണെന്ന് അവൾ തെളിയിച്ചാൽ??
അപ്പോൾ… എന്റെ മാനം കപ്പൽ കയറും… ആൾക്കൂട്ടത്തിന് മുന്നിൽ
ഞാൻ പ്രതിയാകും. അതിനുശേഷം ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം?
രണ്ടാമതായി ചിന്തിച്ചത്… അവളോട് രണ്ടിൽ ഒന്ന് തീരുമാനിക്കാൻ പറയാനായിരുന്നു…
ഒന്നുകിൽ ‘ഞാൻ’ അല്ലെങ്കിൽ ഡോക്ടർ,,, ഒരേസമയം രണ്ടു പേർക്ക് വിളമ്പുന്ന രീതി ഇനി വേണ്ട എന്ന ഒരു ന്യായമായ തീരുമാനം…
പക്ഷേ ആ തീരുമാനത്തിൽ നിന്നും എന്നെ വിലക്കിയത് എന്റെ അപകർഷതാബോധം ആയിരുന്നു…
എങ്ങനെ കണ്ടു താരതമ്യം ചെയ്താലും… അത് സൗന്ദര്യമായാലും, ആരോഗ്യമായാലും, പേരും പ്രശസ്തിയും ആയാലും, സമ്പത്തുകൊണ്ടായാലും ഡോക്ടറുടെ തട്ട് താണു തന്നെ കിടക്കും!!
എല്ലാത്തിലും ഉപരി കഴിഞ്ഞ വെള്ളിയാഴ്ച അവളുടെ ശരീരത്തിൽ ഡോക്ടർ പതിപ്പിച്ച സമ്മാനങ്ങൾ പറഞ്ഞത് ഒരേ ഒരു കാര്യമാണ്…
എന്റെ ഒപ്പം ഇത്രകാലം ജീവിചിട്ടും കിട്ടാതിരുന്ന ശാരീരിക സുഖം അവൾക്ക് ഡോക്ടറിൽ നിന്നും കുറച്ചു മണിക്കൂറുകൾ കൊണ്ട് കിട്ടിയിരുന്നു… അന്ന് അവളുടെ കണ്ണുകളിൽ കണ്ട ആ ‘നിറവ്’ അതിന്റെ ഒരു നിശബ്ദപ്രഖ്യാപനം ആയിരുന്നു!!
ഇതെല്ലാം കണക്കിലെടുത്ത് അവൾ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഡോക്ടർ മതി എന്ന് തീരുമാനിച്ചാൽ…
പിന്നെ ഞാൻ മൂഞ്ചി… വെറും മൂഞ്ചലല്ല… ഭൂലോക മൂഞ്ചൽ!!!
ചുരുക്കി പറഞ്ഞാൽ…ഈ ഒരാഴ്ച
എന്റെ തലക്കുള്ളിൽ ചിന്തകൾ മാത്രം
കത്തിക്കൊണ്ടിരുന്നു.. പക്ഷെ അവയെല്ലാം കൂട്ടിച്ചേർത്ത്
ഒരു തീർപ്പിലേക്കെത്താൻ ഞാൻ ശ്രമിച്ചെങ്കിലും,,, ഒരു തീരുമാനവും
കൈയ്യിൽ പിടിക്കാനായില്ല…
എന്നാൽ ആ ചിന്തകളുടെ ഇടിവേളകളിൽ ഞാൻ മനസ്സിലാക്കിയ ഒരേയൊരു യാഥാർത്ഥ്യം എന്തെന്നാൽ—
എന്തൊക്കെ സംഭവിച്ചാലും, എന്തൊക്കെ നഷ്ടപ്പെട്ടാലും,
എത്രയൊക്കെ അന്യായമായാലും
ഷബീന കൂടെ ഇല്ലാതെ ഈ ജീവിതം
എനിക്ക് മുന്നോട്ടു കൊണ്ടുപോകാൻ
സാധിക്കില്ല…
അത് ഒരു തീരുമാനം ആയിരുന്നില്ല…
ഒരു തിരിച്ചറിവായിരുന്നു!!
ഓഹ് ഷിറ്റ്…ഞാൻ ഈ വെള്ളിയാഴ്ചത്തെ കാര്യം പറയാൻ തുടങ്ങിയിട്ട്, പിന്നെ ഈ ആഴ്ച മുഴുവൻ മനസ്സിൽ കുത്തിക്കയറിയ ചിന്തകളെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്…സോറി ഗയ്സ് 🙂
അപ്പോ നമുക്ക് വീണ്ടും ആ വെള്ളിയാഴ്ചയിലേക്ക് തിരിച്ചു വരാം…
മൗനങ്ങൾ പോലും വാചാലമാകാൻ വിസമ്മതിച്ച ഒരു വെള്ളിയാഴ്ച.
പതിവുപോലെ, ഒരേ മേശയ്ക്കരികിൽ— ഒരേ ഭക്ഷണം, ഒരേ പ്ലേറ്റുകളുടെ ശബ്ദം…
പക്ഷേ തമ്മിൽ തമ്മിൽ തൊടാതെയും നോക്കാതെയും, നിശബ്ദമായി അത്താഴം കഴിച്ചു…
