മാറി മറിഞ്ഞ ജീവിതം – 4 2അടിപൊളി 

” അയ്യോ…. അത്..” മുഴുവപ്പിക്കാൻ ആയില്ല രഞ്ജുവിന്. രെഞ്ചു മുഖം കുനിച്ചു.

സുലോചന മനസ്സ് നിറഞ് ചിരിച്ചു കൊണ്ട്: ഈ ചെക്കന്റെ ഒരു കാര്യം… എല്ലാം കണ്ട് അറിഞ്ഞു ചെയ്യുന്ന അവന്റെ ആ മനസ്സ് ഉണ്ടല്ലോ..

സുലോചന അഞ്ജുവിനെ നോക്കി കണ്ണുരുട്ടി..

അഞ്ചു : അമ്മക്കുള്ള ഫോണും വരുന്നുണ്ട്…

സുലോചന : ആ.. അത് വന്നിട്ട് വേണം, നിങ്ങൾ നീ ഇരുന്ന് കുത്തുന്ന പോലെ എനിക്കും കുത്താൻ…

വീണ്ടും കൂട്ട ചിരി ഉയർന്നു…..

ബെന്നി വരുന്നതും, വീട്ടിൽ കയറുന്നില്ല എന്നുള്ളതും, അതിന്റെ കാരണവും, വരുന്ന റൂട്ടും എല്ലാം പറഞ്ഞ ശേഷം അഞ്ചു പറഞ്ഞു : ചേച്ചി ആ കടയിൽ നിന്ന് കലക്ട് ചെയ്യണം കേട്ടോ.

രെഞ്ചു : അതെന്തിനാടീ.. പോകുന്ന വഴി തന്നെ അല്ലെ, എന്റെ കട. അവിടെ തന്നാൽ പോരെ…

അഞ്ചു കുടുങ്ങി ആ ചോദ്യത്തിൽ..

അഞ്ചു മുഖം താഴ്ത്തി, കള്ള നോട്ടത്തോടെ : അത് ഒന്നും എനിക്ക് അറിയില്ല..

സുലോചന : അങ്ങിനെ അല്ലല്ലോ, എന്തോ ഉണ്ടല്ലോ… നിന്റെ കള്ള നോട്ടം കണ്ടാൽ അറിയാം. ഭാര്യേം ഭർത്താവും കൂടെ എന്തോ മറക്കാൻ നോക്കുന്നുണ്ടല്ലോ?..

രെഞ്ചു : എന്താടീ.. കാര്യം പറ…

അഞ്ചു മടിച്ച് മടിച്ച് പറഞ്ഞു : ബെന്നി ചേട്ടൻ ചേച്ചിയെ കണ്ടാൽ ശരിയാവില്ല.

സുലോചന : അതെന്താടീ അങ്ങനെ?..

അഞ്ചു : അത്.. അത്.. ചേച്ചി ആണ് ബെന്നി ചേട്ടന്റെ കാഴ്ചപ്പാടിൽ അഞ്ചു. അതായത് ഭാര്യ…

രഞ്ജുവും സുലോചനയും ഒരേ പോലെ ഞെട്ടി, ഒരേ സമയം പറഞ്ഞു : ങ്ങേ……..

അഞ്ചു : ഹരിയെ അറിഞ്ഞൂടെ. അടിച്ചു കഴിഞ്ഞാൽ ഒന്നുകിൽ സൈലന്റ് ആവും, അല്ലേൽ വള വള പറഞ്ഞോണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം ഫോണിൽ ചേച്ചിടെ ഫോട്ടോ കണ്ടു ബെന്നി ചേട്ടൻ. ആരാ അഞ്ചു ആണോ ചോദിച്ചപ്പോൾ, ആ പൊട്ടൻ, ആ പറഞ്ഞു. എന്തിനാണ് എന്ന് അവന് പോലും അറിയില്ല. പിറ്റേന്ന് എന്നോട് പറഞ്ഞു അത്.. പിന്നെ ഞാനും പറഞ്ഞു, ഇനി ഇപ്പോൾ മാറ്റി പറയാൻ പോവണ്ട എന്ന്. ഭാര്യയെ ഇടക്കിടക്ക് മാറ്റാൻ പറ്റില്ലാലോ.

രഞ്ജുവും സുലോചനയും കണ്ണ് പുറത്തോട്ട് തള്ളി പരസ്പരം നോക്കി, നിമിഷങ്ങൾക്ക് ശേഷം സുലോചനയുടെ പൊട്ടി ചിരി ഉയർന്നു വീണ്ടും. അത് കണ്ട് രഞ്ജുവും ചിരിക്കാൻ തുടങ്ങി. അഞ്ജുവും കൂടെ കൂടി…

ചിരിക്ക് ശേഷം രെഞ്ചു പറഞ്ഞു : അഞ്ചൂ.. ഹരിയെ ഇങ്ങനെ പൊട്ടൻ എന്നൊക്കെ പറയുന്നത്, അതിപ്പോൾ ഞങ്ങളുടെ മുന്നിൽ ആയാലും ശരിയല്ല ട്ടോ…

അഞ്ചു : ആഹാ.. ഹെലോ… ബെന്നിചേട്ടനോട് ഹരി പറഞ്ഞത്, ഇവിടെ ഒരാൾ സീരിയസ് ആയി എടുത്തെന്നു തോന്നുന്നു..

രെഞ്ചു കണ്ണുരുട്ടി…………..

റൂമിൽ എത്തിയ രഞ്ജുവിന് ഹരി അവന്റെ കൂടെ റൂമിൽ ഉള്ള ആളോട് താൻ ഭാര്യ ആണെന്ന് പറഞ്ഞതും, അതിന്റെ കൂടെ തനിക്ക് വേണ്ടി സ്വർണ മാല കൊടുത്ത് വിടുന്നതും ആലോചിച് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും, ഒപ്പം ശരീരത്തിന് കുളിരു കോരുന്ന പോലെ അവസ്ഥയും അനുഭവപ്പെട്ടു..

ഉടനടി ഹരിക്ക് മെസേജ് അയച്ചു രെഞ്ചു…. ഹരിയോട് പറഞ്ഞപോലെ തന്നെ..

ഹരി : ചേച്ചി, കിടന്നോ..

അഞ്ചു പറഞ് അറിയുന്നതിന് മുന്നേ താൻ ആയി ഹരിയോട് പറഞ് ഒന്ന് കളിയാക്കാം എന്ന് വച്ച് രെഞ്ചു പറഞ്ഞു :ചേച്ചി ആണോ അഞ്ചു ആണോ?..

ഹരി : എന്താ?..

രെഞ്ചു : അല്ല, ഞാൻ അറിഞ്ഞു, നീ അവിടെ എന്റെ ഭർത്താവ് ആണ് എന്ന് ആരോടൊക്കെയോ പറഞ്ഞു എന്ന്?.

ഹരി : ഈശ്വരാ…. അഞ്ചു പറഞ്ഞു അല്ലെ… സോറി ചേച്ചി.. സോറി.. പറ്റിപ്പോയി…

രെഞ്ചു : മ്മ്മ്… എന്നിട്ട് മാറ്റി പറയാത്തത് എന്താ???..

ഇവിടെ നടന്നു കൊണ്ടിരിക്കുന്ന നാടകത്തിന്റെ കഥ പറയാൻ പറ്റാത്തത് കൊണ്ട് ഹരി പറഞ്ഞു: ഇവൻ എന്താ ഭാര്യയെ മാറ്റി കളിക്കാണോ എന്ന് തോന്നില്ലേ ബെന്നിയേട്ടന്. ഇനി അതല്ല, മാറ്റി പറഞ്ഞെ പറ്റൂ എന്നാണെങ്കിൽ, കുറച്ചു സമയം തരണം. എങ്ങിനെ എങ്കിലും ഞാൻ പറഞ്ഞോണ്ട്…

രഞ്ജുവിന് ചിരി വന്നു : മാറ്റി പറയാൻ ഒന്നും നിക്കണ്ട ഹരീ. എനിക്ക് കുഴപ്പം ഇല്ല..

ഹരിക്ക് സന്തോഷമായി…

രെഞ്ചു : പിന്നെ… എനിക്ക് എന്തിനാ ഹരീ സ്വർണ മാല. വെറുതെ പൈസ കളയാൻ ആയിട്ട്.

Leave a Reply

Your email address will not be published. Required fields are marked *