“ചില പെണ്ണുങ്ങളെ മനപ്പൂർവ്വം ബഹുമാനിക്കുന്നതാ നല്ലത്. അല്ലെങ്കിൽ ബന്ധങ്ങൾ മാറിപ്പോകും.”
വാഹിദ് താഴെ ചുരം കേറി വരുന്ന വാഹനങ്ങൾ നോക്കികൊണ്ട് പറഞ്ഞു. മനോഹരമായ റോഡിന്റെ ഇരു ഭാഗത്തും നിരന്നു നിൽക്കുന്ന വിളക്കുകാലുകളിൽ നിന്ന് പ്രസരിക്കുന്ന മഞ്ഞ വെളിച്ചത്തിൽ താഴ്‌വാരം മുതൽ റോഡ് മനോഹരമായി കാണാൻ കഴിയും. അരികുകളിൽ മുത്തുകൾ പതിപ്പിച്ച ഹെയർ പിൻ പോലെ വിളക്കുകൾ പ്രകാശിക്കുന്ന റോഡ് വളഞ്ഞു പുളഞ്ഞു കിടക്കുന്നു.
“അതെന്താ അങ്ങനെ. ഏത് ബന്ധം ആണെങ്കിലും അത് അതേ പോലെ കണ്ടാൽ പോരെ. എന്നെ എത്രയെന്നു വച്ചാ ഇങ്ങനെ ബഹുമാനിക്കാൻ പോകുന്നെ. ഒരു കാലത്തും സമീപനത്തിൽ മാറ്റം ഉണ്ടാവില്ലേ.” അവളുടെ സ്വരത്തിൽ അൽപ്പം നിരാശ കലർന്നു. ജാസ്മിൻ മറ്റൊരു എലിസബത്ത് ആവരുത് എന്ന് വാഹിദ് മനസ്സിൽ കുറിച്ചു.
“എനിക്ക് മനസ്സിലാവും നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത് എന്ന്. പക്ഷേ..” വാഹിദ് അവൾക്ക് നേരെ മുഖം തിരിച്ചു.
“നൂറ ഒരിക്കലും അറിയില്ല. സുധീറിക്ക ഇത്തരം കാര്യങ്ങളിൽ എന്നെ നിയന്ത്രിക്കില്ല. കാരണം ഇക്കയ്ക്ക് ഏത് പെണ്ണും, അവൾ സുന്ദരിയാകണം എന്ന് പോലുമില്ല. ഒരു തവണ കളിക്കാത്ത ഏത് പെണ്ണിനെ കണ്ടാലും ഇക്കയ്ക്ക് വേണം. എന്നിട്ടും ഇതുവരെ ഞാൻ എന്നെ കൈവിട്ടിട്ടില്ല. ഇതൊക്കെ ഇപ്പൊ ഒരു ഫ്രണ്ട്ഷിപ്പ് പോലെയായില്ലേ.” അവൾ പ്രതീക്ഷയോടെ വാഹിദിന്റെ മുഖത്തേക്ക് നോക്കി.
“നൂറയുടെ പല കാര്യങ്ങളും എന്റെ വൈഫ്‌ന്റെ അതേ ഛായയാണ്. എന്തിന് അവളുടെ പിണക്കം പോലും ശാരികയെ ഓർമ്മിപ്പിക്കും. ആ സ്നേഹമാണ് എന്നെ അവളിലെക്ക് അടുപ്പിച്ചത്. അല്ലാതെ എനിക്ക് സുഖം കണ്ടെത്താൻ ഒരു കൊള്ളാവുന്ന പെണ്ണ് ആവശ്യം ഉണ്ടെന്ന് കരുതി അവളോട് അടുത്തതല്ല.” വാഹിദ് ജാസ്മിനെ പ്രതിരോധിക്കാൻ എന്നോണം പറഞ്ഞു.
“ആയിരിക്കാം. പക്ഷെ ഞാനൊരു നിരാശാപത്നിയാണ്. എന്റെ ശരീരവും പ്രായവും സൗന്ദര്യവും അനാവശ്യമായി പാഴായി പോകുന്നു. ഞങ്ങൾക്കിടയിൽ സ്നേഹം അകന്ന് തുടങ്ങിയിട്ടുണ്ട്. എന്നെ ഒന്ന് സഹായിക്കൂ. ഒരേയൊരു തവണ, അത് മാത്രം മതി. എനിക്ക് എന്റെ ഇക്കയിലേക്ക് മടങ്ങാൻ ആ ഒരു തെറ്റ് മാത്രം മതി. പ്ലീസ്..” തൊണ്ട ചെറുതായി ഇടറി ജാസ്മിന്റെ ശബ്ദം നേർത്തു.
വാഹിദ് അവളെ തന്നെ നോക്കികൊണ്ട് നിന്നു. തനിക്ക് പ്രിയപ്പെട്ടതാണ് എന്ന് തോന്നുന്ന ഒരാളോട് മുഖത്ത് നോക്കി എന്നെയൊന്നു കളിച്ചോളൂ എന്ന് പറയാൻ സ്ത്രീകൾക്ക് യാതൊരു സങ്കോചവുമില്ലെന്ന് അവന് തോന്നി.
“എനിക്കറിയാം, എന്റെ കൂടെ വ്യഭിചരിച്ചോളൂ എന്നാണ് ഞാൻ പറയുന്നത് എന്ന്. എന്റെ കുടുബ ജീവിതത്തിൽ, അയാളിൽ നിന്ന് അകന്നകന്നു പോകാതിരിക്കാൻ അയാളെ പോലെ എനിക്കും ഒരു എക്സ്ട്രാ ബന്ധം ഉണ്ടായാൽ സാധിക്കും. ഞാനെന്തിന് ഇക്കയോട് നീതിപുലർത്തനം എന്നൊരു വൈരാഗ്യമാണ് ഉള്ളിൽ.
എന്നെയൊന്നു ചെയ്യൂ, വേണ്ടത്ര ചെയ്തോളൂ. നൂറയെ പോലെ പുതിയ പെണ്ണല്ല ഞാൻ. അവളോട് കാണിക്കുന്ന ശ്രദ്ധ പോലും ആവശ്യമില്ല. കാടുകേറി ഇളക്കി മറിച്ചു പൊക്കോളൂ.. പ്ലീസ്..” ജാസ്മിന്റെ കണ്ണ് നിറഞ്ഞു.
കാമം ഒരു ചികിത്സ മാത്രമല്ല അതൊരു രോഗം കൂടിയാണ്. രോഗവും ചികിത്സയും ഒന്നായിമാറുന്ന അത്ഭുതകരമായ മായാജാലം. ഒരേസമയം ശരീരം ആഘോഷിക്കുകയും മനസ്സ് തൃപ്തി അടയുകയും ചെയ്യുന്ന അത്ഭുത വിനോദം. എന്ത് രസകരമായിട്ടാണ് ബന്ധങ്ങളെ അത്രയേറെ പ്രിയമുള്ളതാക്കി മാറ്റാൻ രതിയെ സജ്ജീകരിച്ചിരിക്കുന്നത്. വാഹിദ് അകലേക്ക് നോക്കി കാറ്റിനുള്ളിലേക്ക് നുഴഞ്ഞു കയറി നിന്നു, അവന്റെയൊപ്പം ചാരെ ജാസ്മിനും.
“നാളെ ഞാൻ ഫ്ലാറ്റിലേക്ക് വരട്ടെ. നന്നായി ഭക്ഷണം പാചകം ചെയ്യും ഞാൻ. നാളത്തെ ഫുഡ് എന്റെ വകയായിക്കോട്ടെ. നോ പറയല്ലേ, പ്ലീസ്.” അവൾ യാചന പോലെ അവന്റെ മുഖത്തേക്ക് നോക്കി. വാഹിദ് അൽപ്പം മൗനം ഭജിച്ചു.
നൂറയുടെ വേദന നിറഞ്ഞ നോട്ടം അവന്റെ മനസ്സിലേക്ക് തികട്ടിവന്നു. അവളുടെ കണ്ണുകൾ കടലോളം നിറയും, മാറിൽ കൊടുങ്കാറ്റിന്റെ ഉലച്ചിൽ ഉണ്ടാവും. പ്രളയം പോലെ ആർത്തലച്ചു കരയും. അവൾ മറ്റൊരു ശരികയാണ്. റബ്ബേ, അവൾക്ക് വേദനിച്ചാൽ ആ നോവ് തന്നെ ഉലച്ചു കളയും.
