“ഡാ ചെക്കാ.. നീയെന്തിനാ എന്നെയിപ്പോ ചെറിയമ്മേന്ന് വിളിക്കണെ?” മുന്നിൽ നിന്ന് അവൾ വിളിച്ചു ചോദിച്ചു.
ഏതർത്ഥത്തിലാ ആ ചോദ്യം? ആഹ്ഹ നല്ലത് വിളിക്കാനും പറ്റില്ലേ..?
“എന്താ അങ്ങനെ വിളിക്കേണ്ടേ ” ഞാൻ സ്പീഡിത്തിരി കൂട്ടി അവളുടെ എടുത്തേക്ക് നടന്നു.
പോലെ തോന്നി.എന്തിനാണാവോ?ചോദിക്കാൻ “വിളിക്കുന്നത് പ്രശനല്ല, അത് കേൾക്കുമ്പോ നീയെന്നെ കളിയാക്കുന്ന പോലെ തോന്നാ…” പാടം കഴിഞ്ഞു മുന്നിലെ ചെറിയ റോട്ടിലേക്ക് കേറി തിരഞ്ഞുനിന്നവളെന്നെ നോക്കി പറഞ്ഞു. ആ മുഖത്തിത്തിരി സങ്കടമുള്ള തോന്നീല്ല. റോട്ടിലെത്തിയതോടെ ഞങ്ങൾ ഒരുമിച്ചു നടന്നു.. അടുത്തുള്ള ചെറിയമ്മയുടെ ആ നീണ്ട കൈകൾ കോർത്തു നടക്കാൻ തോന്നി. ഒന്നിച്ചു നടക്കുമ്പോൾ ഞങളുടെ കൈകൾ തമ്മിൽ തട്ടി.. ആ മുഖത്തു ഒരു ചിരി വിരിഞ്ഞോ?
എന്നിട്ടും ചെറിയമ്മ കൈ പിടിച്ചു നടന്നില്ല.. ഞാനെന്റെ കൈ കൊണ്ടോയി അവളുടെ കൈയ്യിൽ പിന്നേം തട്ടിച്ചു. മനപ്പൂർവമല്ല എന്നറിയാൻ ഞാനവളുടെ മുഖത്തേക്കേ നോക്കാതെ നിന്നു.. എവിടെ സാധനം പിടിക്കുന്നു.എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല. കൈപിടിച്ച് നടക്കുന്നത് ഞാൻ സ്വപനം കണ്ടതല്ലേ? നല്ല കൊതിയുണ്ട്. ഞാൻ മാത്രം വിചാരിച്ചാൽ മതിയോ.. എന്നേക്കാൾ മൂത്തതല്ലേ? ഇതൊക്കെ – കണ്ടറിഞ്ഞു ചെയ്യണ്ടേ?.ഇനി ഇവൾക്ക് എന്നോട് ഒന്നും ഇല്ലെ? ഇതൊക്കെ ഒരു ചെറിയമ്മയുടെ സ്നേഹം മാത്രമാണോ. ആലോചിച്ചു നിന്നപ്പോൾ എന്റെ നടത്തതിന്റെ സ്പീഡിത്തിരി കുറഞ്ഞു. ചെറിയമ്മ മുന്നിലെത്തി..
“ഡാ..”” മുന്നിൽ നിന്ന് കലിതുള്ളി വിളിച്ചപ്പോ ഞാൻ ഞെട്ടി.
“എന്താലോചിച്ചു നിക്ക.. സമയം പോണത് കണ്ടില്ലേ? നിന്നെക്കൂടെ കൂട്ടാൻ തോന്നിയന്നെ പറഞ്ഞാൽ മതിയല്ലോ?” തലക്ക് കൈ കൊടുത്ത് ചൂടായ ചെറിയമ്മ, പെട്ടന്നാണ് എന്റെ അടുത്തേക്ക് വന്നത്. ഞാനാ ചിന്തയിൽ മുഴുകി നിന്നത് കാരണം എന്താ പറഞ്ഞത് എന്നറിയാതെ ഇളിച്ചു.
“ഒന്ന് വാടാ പൊട്ടാ..” അവൾ എൻ്റെ കൈ കവർന്നു പിടിച്ചു.. സ്വപ്‌നം നടന്നു പക്ഷെ കുറേ നേരായി എന്നെ പൊട്ടാ, പൊങ്ങാ, ചെക്കാ എന്നോകെയുള്ള വിളി തുടങ്ങിയിട്ട്. ഇത്തിരി ദേഷ്യം വന്നു.ഇതിനൊരു അതിരില്ലേ?
“പൊട്ടൻ നിന്റെച്ഛൻ വായിൽ വന്നു. പണ്ടാരടങ്ങാൻ അമ്മയുടെ അച്ഛൻകൂടെ അല്ലെ. ഓഹ് ഒന്നും പറയാൻ പറ്റില്ലല്ലോ
“പൊട്ടൻ നിന്റെ കെട്ട്യോൻ “കിട്ടിയതെടുത്തു ആ ചെറിയ ദേഷ്യം ഞാൻ തീർത്തു..
“ഹാ കെട്ട്യോൻ എങ്കി കെട്ട്യോൻ നീയൊന്നു വന്നേ എന്ത് വിളിച്ചാലും വേണ്ടില്ല നീയൊന്നു വന്നാൽ മതിയെന്നുള്ള ഭാവം പെണ്ണിന്.എന്തായാലും ആ കൈ എന്റെ കയ്യിൽ കോർത്തല്ലോ അതുമതിയായിരുന്നു എനിക്ക് ഞാൻ കൂടെ ഒപ്പരം നടന്നു.
“ചെക്കന്റെ ഓരോ പൂതിയെ!!!” കേൾക്കില്ലെന്നു വിചാരിച്ചു ചെറിയമ്മ പിറുപിറുത്താണെന്ന് തോന്നി.. വായിൽ നിന്ന് വന്നത് ഞാൻ നല്ലപോലെ കേട്ടു.അയ്യടാ എന്റെ നീക്കമെല്ലാം മനസ്സിലാക്കിയലോ.. ശ്ശേ!!! മോശം.
അവൾ നാക്ക് കടിച്ചു എൻ്റെ മുഖത്തു നോക്കിയപ്പോ അറിയാതെ വീണു പോയതാ എന്ന് നല്ലപോലെ മനസ്സിലായി. റിയാക്ഷൻ അറിയാൻ വേണ്ടി നോക്കിയ ചെറിയമ്മയെ ഞാൻ ഒന്നും അറിയാത്തതു പോലെ എന്താണെന്ന് ചോദിച്ചു ഒഴുവാക്കി വിട്ടു ആ മുഖത്തു ചിന്താ കുഴപ്പം വിരിഞ്ഞു.ഞാൻ മിണ്ടാതെ നടന്നു.
സ്റ്റെപ്പുകൾ കേറി ഞങ്ങൾ അമ്പലത്തിൽ എത്തി ഉള്ളിലേക്ക് കേറണേൽ ഷർട്ടൊക്കെ അഴിക്കണം.. ചെറിയമ്മ വരുന്നോന്ന് ചോദിച്ചു.ആ മുഖത്തു ഞാൻ വരണമെന്നുമുണ്ടായിരുന്നു.പക്ഷെ അതിനുള്ളിൽ കേറി എന്താ ചെയ്യേണ്ടേ എന്നറിയാത്ത ഞാൻ ഇല്ലന്ന് പറഞ്ഞൊഴിഞ്ഞു.
അമ്പത്തിന് ചുറ്റുമുള്ള കല്ല് പതിച്ച ഒരു പാതയുണ്ട് സൈഡിലെല്ലാം നല്ല മരങ്ങൾ. കുളിരുന്ന അന്തരീക്ഷത്തിൽ, ചന്ദനത്തിൻ്റെയും, ഉരുകിയ നെയ്യിന്റെയും, പനിനീറിൻ്റെയും സുഗന്ധം കലർന്ന വായുവും ശ്വസിച്ചു ചുറ്റുമൊന്ന് നടക്കാം എന്ന് കരുതി.ഏകദേശം പകുതിയായപ്പോ അതാ മുന്നിൽ.. നമ്മുടെ ചെക്കൻ ഹരി.അമ്പലത്തിലെ പൂചാരി എന്നല്ലേ പറയാ? കീഴ്‌ശാന്തിയോ.. എന്തായാലും വലിയവൻ ആയിട്ടില്ല അവന്റെ അച്ഛനാണ് മെയിൻ. എന്നെ കണ്ടു അവൻ താടിക്ക് കൈ കൊടുത്തു നിന്നു.
