മിഴി – 2 2അടിപൊളി  

കുറുമ്പീ…….. എന്ന് വിളിച്ചു ആ കവിളിലൊന്ന് കടിക്കണമെന്ന് തോന്നി.ഉള്ള് കൊതിച്ചു

പക്ഷെ ഹരിയുടെ അച്ഛന് മുന്നിൽ. പ്രസാദം തന്നു.. എന്നെ കണ്ടൊരു സംശയം ഭാവം പുള്ളിക്ക് പിന്നെ ചിരിയും ഹാ… വിട്ടുകൊടുത്തു.

ഞങ്ങൾ രണ്ടും പുറത്തേക്കിറങ്ങി.. ശ്ശേ ഒന്ന് മറന്നു തല്ലുകൂടില്ല എന്ന് പറയാൻ, സ്വപനം നടന്നില്ലല്ലോ.. ഇനി കേറുന്നത് മോശം അല്ലെ.. ഞങ്ങൾ ആലിന്റെ ചുവട്ടിലേക്കാണു പോയത്. ചെറിയമ്മക്കെന്തോ പറയണമെന്നുണ്ട് എന്നാ മുഖം പറഞ്ഞു… കയ്യിലെ പ്രസാദം എന്റെ നേരെ നീട്ടി കള്ളച്ചിരി ചിരിച്ചപ്പോ.. കാണാത്തൊരു ഭാവം കണ്ടു ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്റെ നെറ്റിയിൽ ചന്ദനം തൊട്ടുള്ളതന്നുള്ള ആ മുഖത്തെ സന്തോഷം കണ്ടു എൻ്റെ ഉള്ള് നിറഞ്ഞു..

“തൊട്ട് താടാ കൊരങ്ങാ.” കണ്ണെടുക്കാതെ നോക്കി നിന്നത് കണ്ട് അവൾ ചൂടായി.. ഞാൻ വിരലിൽ ചന്ദനം എടുത്ത് ആ നെറ്റിയിലേക്ക് നോക്കി.. തൊട്ടു തരുന്നതിനു മുന്നേ ഒരുകാര്യം കൂടെ ചെയ്യണമെന്ന് തോന്നി.. ചുറ്റും നോക്കിയപ്പോൾ ആരും തന്നെ നോക്കുന്നേയില്ല.. ഞാൻ ആ നെറ്റിയിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ടുപോയി എന്റെ ശ്വാസം ചുണ്ടെത്തുന്നതിനു മുന്നേ ആ നെറ്റിയിൽ തട്ടിയിട്ടുണ്ടാവും തലപൊക്കാൻ ഒരു ശ്രമം.. അതിനു മുന്നേ നല്ലൊരുമ്മ ആ നെറ്റിയിൽ കൊടുത്തു. മോശം ആയോ ഒരനക്കവുമില്ല!!! തലപൊക്കിയപ്പോ കണ്ണടച്ച് നിൽക്കുന്ന ചെറിയമ്മ.. കൺ കോണിൽ നനവ്.സന്തോഷമായിക്കാണും ഞാൻ കരുതി.

നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോ ആൾ കണ്ണ് തുറന്നു..

“എന്തിനാട ഈ ഉമ്മ ചെറിയ വിഷമത്തോടെയുള്ള പറച്ചിൽ ആ കണ്ണുകൾ എന്റെ നേർക്ക് ഉയർത്തിയപ്പോ ഞാൻ അങ്ങ് ഇല്ലാതായി .

എന്റെ ചെറിയമ്മയല്ലേ? “വിഷമം കാട്ടി ഞനും പറഞ്ഞു

“പോടാ…” ആ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ ഒരുകുന്നത് ഞാൻ കണ്ടു.

“പോടാ പട്ടി ” കണ്ണുകൾ തുടച്ചുകൊണ്ട് വീണ്ടും വിളി

“അതേ.. ഇത് അമ്പലാ ട്ടോ ഇങ്ങനൊന്നും വിളിക്കാൻ പറ്റില്ല ” ഞാനവളെ പേടിപ്പിക്കാൻ നോക്കി..

“ഞാനിനിയും വിളിക്കും പോടാ.. പോടാ… പോടാ പട്ടി, തെണ്ടി .” വീണ്ടും വീണ്ടും വിളിച്ചു കൊണ്ട് കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീണപ്പോ ഞാൻ വല്ലാതായി. വിങ്ങി കരയുന്ന ചെറിയമ്മയെ ചുറ്റി പിടിച്ചു ഞാൻ ചുറ്റും ഒന്ന് നോക്കി എന്താ ഇപ്പൊ കാട്ടുകാ… ആളുകൾ ഒന്നും നോക്കുന്നില്ലെങ്കിലും ഒരു മടി.

“ചെറിയമ്മേ…. ചെറിയമ്മെ ഞാൻ വീണ്ടും ചുറ്റും നോക്കി വിളിച്ചു “എന്താ.. യിത് .നോക്ക് ആളുകളൊക്കെ നോക്കുന്നുണ്ട്.ട്ടോ. നിന്നെ ഞാനെന്തേലും ചെയ്‌തു എന്ന് വിചാരിക്കും ട ” വിങ്ങി കരയുന്ന അവളെ തല ഞാനൊന്ന് പൊക്കാൻ നോക്കിയാണത് പറഞ്ഞത്.. എവിടെ മുറുക്കെ കെട്ടി പിടിച്ചു നിന്ന ആ സാധനത്തിന് ഒരനക്കവുമില്ല..

“വിചാരിച്ചോട്ടെ ഞാൻ വിടില്ല നീ പോടാ..” ആ കൈകൾ എന്നെ ചുറ്റി കുറച്ചുകൂടെ മുറുകുന്നത് ഞാനറിഞ്ഞു.

ആ സ്നേഹം കണ്ടു എനിക്ക് പാവം തോന്നി.. ഇത്രനാൾ അടുത്തുണ്ടായിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കീട്ടില്ല ഈ സാധനത്തിനെ.. ഇത്ര പാവവും കുറുമ്പിയുമാണെന്ന് ഇന്നല്ലെയറിയുന്നത്. ഇത്ര കാലവും മെക്കിട്ടു കേറിയത് സ്നേഹം കൊണ്ടായിരിക്കും ഞാനെത്ര തല്ലിയിട്ടുണ്ട്.. പാരപണിഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്.. ഇഷ്ടത്തോടെ കൊണ്ടുതന്ന എത്ര ഭക്ഷണം ഞാൻ തട്ടി തെറുപ്പിച്ചിട്ടുണ്ട്. എത്ര നാൾ ഈ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. ഇപ്പൊ ആലോചിക്കുമ്പോൾ പാവം തോന്നുന്നു. ഞാനാ തലയിൽ ഒന്നുഴിഞ്ഞു.. കരച്ചിൽ ഒന്നടങ്ങിയിട്ടുണ്ട്… കണ്ണ് തുടച്ചുകൊണ്ട് ചെറിയമ്മയകന്നപ്പോ. അപ്പുറത്തുനിന്ന് ഹരി വരുന്നത് കണ്ടു.

“എന്നെയിവിടെ കേറ്റിയിരുത്തോ?” സൈഡിലെ ആലിന്റെ തറ തൊട്ട് കാണിച്ചു കണ്ണോന്ന് കുറച്ചു കൂടെ തിരുമ്മി, മൂക്ക് വലിച്ചു .ചെറിയ കുട്ടികൾ ചോദിക്കുന്ന പോലെ ചോദിച്ച അവളോട് ഞാൻ ഇല്ലെന്നു തല വെട്ടിച്ചു കാണിച്ചു

“ഇല്ലാ ഇരുത്തില്ല.. എന്തിനാ കരഞ്ഞേ അത് പറ.പിന്നെ എന്നെ എന്തിനാ കെട്ടി പിടിച്ചേ, എന്നെ തൊടാത്ത ആളാണല്ലോ?” ആ മനസ്സറിയാൻ ഞാനൊന്ന് നോക്കി.

Updated: July 1, 2026 — 10:43 pm

Leave a Reply

Your email address will not be published. Required fields are marked *