“ആരെയാ ഞാനിപ്പോ കാണുന്നെ? നമ്മുടെ അഭി തന്നെയല്ലേ. എന്താ ഈ വഴിക്കൊക്കെ, ഗൂഗിൾ മാപ് വല്ലോം വഴി തെറ്റിച്ചോ?” ഞാൻ മുന്നിലെത്തിയതും കളിയാക്കലിൻ്റെ സ്വരത്തിൽ അവന് പറഞ്ഞു.അതു കേട്ട് എനിക്കങ്ങട്ട് തരിച്ചു.
“ഡാ തൊരപ്പ നിൻ്റെ നമ്പൂതിരി ഭാഷയൊക്കെ, ഇവിടെ വരുന്ന പെൺകുട്ടികളോട് എടുത്താൽ മതി ട്ടോ.എന്നോട് വേണ്ട…..” അവൻ്റെ ഒടുക്കത്തെ ഒരു ഭാഷ.ഇവിടുന്ന് ഇറങ്ങി അവന്റെ ഭാഷ കേട്ടാൽ വല്ല റബ്ബറിനും കുഴിയെടുക്കാൻ പോകുന്നവനായെന്നെ തോന്നു. ന്നിട്ടാണ് അവൻറെ ആട്ടം..
“മസിലു വിടടോ,, അല്ല നീയെന്താ ഇവിടെ ” അവന് സാധരണ നിലയിലേക്ക് വന്നു. പാവം ആണ് പണ്ട് തൊട്ടേ ഞങ്ങൾ തമ്മിൽ അറിയാം വല്ല്യ അടുപ്പം ഇല്ലാ എന്നാൽ വല്ല്യ അകൽച്ചയും ഇല്ലാ അങ്ങനത്തെ
“ഞാൻ നന്നാവാൻ വന്നതാടാ “ഞാൻ വെറുതെ ഒന്നറിഞ്ഞു.
ആണോ എന്നിട്ട് നീ ഉള്ളിൽ കേറീല്ലേ? പറഞ്ഞതും ഞാൻ ഇളിച്ചു.ഇവനോട് പറയണോ ഉള്ളി കേറിയാൽ എന്താ ചെയ്യണ്ടേ എന്നറിയില്ലാന്നു. എന്റെ ഇളി കണ്ടിട്ടാണ് തോന്നുന്നു അവന്റെ മുഖത്തു ഒരു ചെറിയ ചിരി പൊട്ടി മനസ്സിലായിക്കാണും..
“വാ… എന്തായാലും വന്നിലെ, ഞാൻ പറഞ്ഞു തരാം പുച്ഛമോ കളിയാക്കലുകളോ ഒന്നുമില്ലാതെ നല്ലൊരു ചിരി ചിരിച്ചു എന്നെ കൂട്ടിയവൻ ഉള്ളിലേക്ക് കേറി.സാധാരണം ഒരു കളിയാക്കൽ ആരുടെ എടുത്തുനിന്നുമുണ്ടാകും എവിടെ ഹരി ഒന്നും മിണ്ടീല്ല.
ഷർട്ടഴിക്കാൻ മടിയാണെങ്കിലും അഴിച്ചു. ഉള്ളിലേക്ക് കേറി… ഹ കാഴ്ച!! വേറൊരു ലോകം. ഓരോ അടി വെക്കുമ്പോഴും കാലിൽ അനുഭവിക്കുന്ന തണുപ്പ്, മൂക്കിലേക്ക് അരിച്ചു കേറുന്ന മണം, പിടയുന്ന ജ്വാലയുടെ മായാജാലവും, ഏതോ ശിൽപിയുടെ അഴൊകൊത്ത കലാവിരുതും, മന്ത്രങ്ങളുടേയും മണിയോച്ചകളുടെയും മധുര സ്വരം.
ഹരി പറഞ്ഞതനുസരിച്ചു ഓരോ കാര്യവും ചെയ്തു.പുതിയൊരനുഭവം
“ഹാ ചെറിയമ്മയുമുണ്ടല്ലോ കൈ കൂപ്പി കണ്ണടച്ച് തുറന്നതും ഹരി പറഞ്ഞു.. ഞാനവൻ നോക്കിയ ദിശയിലേക്ക് കണ്ണുകൾ നീട്ടി..മുന്നിൽ നടന്നു നീങ്ങുന്ന ചെറിയമ്മ. ആ സാരി ഇത്തിരി കൈ കൊണ്ട് പൊക്കി പിടിച്ചു വലം വെക്കുകയാണ്. മുന്നിൽ പോയ് നിക്കാൻ കൊതിയായി.കൂടെ ഹരി ഉള്ളത് കൊണ്ട് മാത്രം ഓടീല്ല.. ഹരി പറഞ്ഞതനുസരിച്ചു വീണ്ടും ഞാൻ നടന്നു..
പ്രതിഷ്ടക്ക് അടുത്തെത്തിയപ്പോ മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുന്ന ചെറിയമ്മയേ കണ്ടു എന്ത് ഭംഗിയാണ്, ഐശ്വര്യമാണ് ആ മുഖത്ത്
“കുറേ നേരം ആയല്ലോ അഭി ” ചെറിയമ്മയെ നോക്കി ഹരി എൻ്റെ കാതിൽ സ്വകാര്യം പറഞ്ഞു.ഞാനും അലോചിച്ചു എൻറെ മുന്നെ കേറിയതല്ലേ എന്താ ഇത്ര മാത്രം പറയാനുള്ളേ .
“അഭീ നീ വിശ്വസിക്കുന്നുണ്ടോ ഇല്ലേ ഒന്നും എനിക്കറീല്ല,പക്ഷെ കണ്ണടച്ച് മനസ്സ് ശാന്തമാക്കാൻ നോക്കി നോക്ക്, അത് തന്നെയാണ് ഏറ്റവും നല്ലമരുന്ന് ” പ്രതിഷ്ഠക്ക് മുന്നിൽ എത്തുമ്പോൾ ഹരി എന്റെ തോളിൽ തൊട്ടുകൊണ്ട് പറഞ്ഞു തിരിഞ്ഞു നടന്നു പോയി..
കണ്ണടച്ച് നിൽക്കുന്ന ചെറിയമ്മയുടെ തൊട്ടരികെ നിന്നുകൊണ്ട് ഞാൻ കൈ കൂപ്പി കണ്ണുകൾ അടച്ചു.. ആ സാന്നിധ്യം എന്റെ ഉള്ള് നിറച്ചു. പാതി തുറന്ന കണ്ണുകൾ കൊണ്ട് ഞാൻ ചെറിയമ്മയെ ഇടക്ക് നോക്കും.പ്രാർത്ഥിക്ക തന്നെ.. കണ്ണൊന്നു തുറക്കണ്ടേ? അതില്ല.. എന്താ പെണ്ണെ ഇത്രമാത്രം പ്രാർത്ഥിക്കാനുള്ളെ?ഞാൻ മനസ്സിൽ ചോദിച്ചു. കുറച്ചു കൂടെ അവളുടെ അടുത്തേക്ക് നീങ്ങി.. തൊട്ടു തൊട്ടില്ല എന്ന രീതിയിൽ.. കണ്ണുകളടക്കാൻ കഴിഞ്ഞില്ല.. ആ മണം എന്നെ വന്നു തഴുകുന്നതെന്തിനാ. ആ ചുണ്ടുകൾ ഭംഗിയാൽ ഇളകുന്നുണ്ട്.. മുക്കിൻ്റെ ഒരു നീളമേ.. ഒരു മൂക്കുത്തി അതിലിട്ടാൽ നല്ല ഭംഗിയായിരിക്കും. എൻ്റെ ഷോൾഡർ കൊണ്ട് ഞാൻ ചെറിയമ്മയെ ഒന്ന് തൊട്ടു.. അതാ മാറുന്നു ആ മുഖം .പെട്ടന്ന് ഇളകുന്ന ചുണ്ടുകൾ നിന്നു.. പിരികം ചുളുങ്ങി. ആ മുഖത്തൊരു സംശയ ഭാവം. കണ്ണുകൾ പതിയെ തുറന്നു വന്നു.. ഞാൻ ഭംഗിയായി ചിരിച്ചു. ആദ്യമാമുഖത്തു ഞെട്ടലാണുണ്ടായത്. പിന്നെ അതൊരു നല്ല ചിരിയായി വിരിഞ്ഞു.. എന്നാലും മുഴവൻ അങ്ങ് വിട്ടു തരില്ല.. എൻ്റെ മൂത്തതല്ലെ പിന്നെ ചെറിയമ്മയും ആ സ്റ്റാൻഡേഴ്‌സ് നിലനിർത്തണല്ലോ.
