മിഴി – 2 2അടിപൊളി  

“എന്താമ്മേ അമ്മയാണെന്ന് കരുതി ഞാൻ വാതിൽ തുറന്നു..വല്ല്യ ഭാവം ഒന്നുമില്ലാതെ ചെറിയമ്മ.. എനിക്കൊരു പൊതി നീട്ടി.. ഞാൻ വാങ്ങിയതും അവൾ തിരിഞ്ഞു പോവാൻ തുടങ്ങി.. അങ്ങനെ അങ്ങ് പോവ്വേ ന്റെ അടുത്ത് വന്നിട്ടും.

“അനുചെറിയമ്മേ.. ” ഞാൻ ആ കൈക്ക് പിടിച്ചു.അവൾ നിന്നു പക്ഷെ തിരിഞ്ഞു നോക്കീല്ല..ഞാൻ ആ കൈ ഒന്ന് വലിച്ചപ്പോ അവൾ തിരിഞ്ഞു.

“ന്താ..” വല്ല്യ ഇഷ്ട്‌ടപ്പെടാതെയുള്ള ചോദ്യം.. ഓഹ് ഡിമാൻഡ്

” ന്നോട് ദേഷ്യ… ” ഞാൻ ചോദിച്ചു.

“ക്കി ദേഷ്യന്നും ല്ല ” വീണ്ടും ആ ഭാവം.. ഇപ്പൊ എൻ്റെ കൈ വിട്ടു കിട്ടാൻ അവൾ ഒരു ശ്രമം നടത്തി.. ഞാൻ വിടോ…കൈ ഒന്ന് പൊക്കിയപ്പോ കക്ഷത്തിൽ നേരിയ നനവ് മുഴുപ്പിലേക്ക് വ്യാപിക്കാൻ നോക്കാണ്.കണ്ണുകൾ പറച്ചു.

“ഒന്ന് ചിരിക്ക നു ന്നാ ഞാൻ വിടാം ” പെട്ടന്ന് ഞാനങ്ങ് പറഞ്ഞു.. അനൂന്ന് വിളിച്ചപ്പോലുള്ള അവളുടെ മുഖം കാണാൻ.. ആ മുഖത്തു ഒരു ഞെട്ടലുണ്ടായി എന്നത്തേയും പോലെ പെട്ടന്നത് മറച്ചു.പിന്നെ താഴേക്ക് നോക്കി ഒരു നല്ലയൊരു ചിരി ആ മുഖത്തു വിരിയിക്കാൻ നോക്കി.. അത്ര മതിയായിരുന്നു ആ മുഖം തെളിഞ്ഞല്ലോ… ഞാൻ കൈ വിട്ടുകൊടുത്തു.. അവൾ റൂമിലേക്ക് പോകുന്നതും നോക്കി

നിന്നു.പൊതി തുറന്നപ്പോ പൊട്ടിയ എന്റെ ഫോൺ ആണ് സൈഡിൽ സിംമുണ്ട് എന്റമ്മോ ഇതൊക്കെ എപ്പോ സങ്കടിപ്പിച്ചു ഇവൾ.. ഇത്രേം ശ്രദ്ധ എന്റെകാര്യത്തിലുണ്ടോ?

ഫോണും കൊണ്ടിറങ്ങി.. അമ്മയൊരുങ്ങി നിക്കുന്നുണ്ട്.. ഞാനും അമ്മയും കൂടെ ഓരോ സെൽഫിയെടുത്തപ്പോ ചെറിയമ്മയുമെത്തി.എന്റെ കയ്യിലാ ഫോൺ കണ്ടപ്പോ പെണ്ണിന്റെ മുഖമൊന്ന് വിടർന്നു.. നല്ല മഞ്ഞയും, വെള്ളയും പൂക്കളുള്ള ഒരുടുപ്പാണ് വേഷം മുട്ടിനു തൊട്ടു താഴെ വരെയിറക്കം.. കാലിൽ വെള്ള ഷൂ ഉണ്ട്..വലതു കയ്യിൽ വാച്ച്കെട്ടിയിട്ടുണ്ട് .ഇടതു കയ്യിൽ ഫോൺ മുടി പോണിടൈൽ രീതിയിൽ കെട്ടി വെച്ചിരിക്കുന്നു. രാവിലെ കണ്ട പെണ്ണാകെ മാറി.എടുത്ത ഫോട്ടോ നോക്കുകയായിരുന്ന അമ്മ അവളെ കണ്ടപ്പോ എന്നെ പ്രത്യേക ഒരു നോട്ടം. അവളെയും കൂട്ടി ഫോട്ടോ എടുക്കോ? എന്നുള്ള ഒരു നീണ്ട നിവേദനം വാ തുറന്നു പറയാണേൽ ണ്ടാവുംന്നറയാം അതൊക്കെ ഒരു നോട്ടത്തിലൂടെ അമ്മ സാധിച്ചു.ഞാൻ ചിരിച്ചു കൊടുത്തപ്പോ എന്താ ആ മുഖം.. അമ്മയും ഞാനും അടുത്തും ചെറിയമ്മ അമ്മയുടെ അപ്പുറത്തും നിന്നു ഒന്ന് ഞാൻ എടുത്തു.. ഐഫോൺ അല്ലെ മോശം പറയാൻ പറ്റില്ലല്ലോ. പക്ഷെ എന്നെ ഇത്തിരി മോശം ആക്കിയ പോലെ തോന്നി.. രണ്ടു ഡോക്ടർ മാരുടെ എടുത്ത് ഒരു പണിയുമില്ലാത്ത ഊച്ചാളി നിക്കുന്ന പോലെ.. പിന്നെ പോട്ടേന്ന് വെച്ചു.

കാറിൽ കേറിയപ്പോ ചെറിയമ്മയാകെ മാറി.. പഴയപോലെ മൂളിപ്പാട്ടും.. എന്നെ കളിയാക്കലും.. ചെക്കാ,കൊരങ്ങാ എന്നുള്ള വിളിയും തുടങ്ങി. ഞാനും തിരിച്ചു വിളിച്ചു എനിക്ക് തോന്നുന്നത്.പിന്നെ ബാക്കിൽ നിന്ന് തൊണ്ടലായി നുള്ളാലായി.. പഴയപോലെ കലിയൊന്നും വന്നില്ല ഒരു തമാശയായി ഞാനെടുത്തു അമ്മ എൻ്റെ അടുത്ത് തലക്ക് കൈയും കൊടുത്തിരുന്നു.

ഒച്ച കൂടുമ്പോ ഒന്ന് ഞെട്ടിക്കും..അവളെ തിരിഞ്ഞു പിടിക്കാൻ കഴിയാത്തത് കാരണം ശാസന മൊത്തം കിട്ടിയ എന്റെ മേത്ത് തീർക്കലായി അമ്മക്ക് പണി.

ചോറ് കഴിക്കാൻ അമ്മയുടെ നിർദേശപ്രകാരം ഒരു ചെറിയ ഹോട്ടലിൽ നിർത്തി.. വനിതാ മെസ്സ്.. അയ്യോ പറയണ്ട അമ്മക്ക് നല്ലോണം അറിയുന്ന കൂട്ടരാണെന്ന് കേറിയപ്പോഴേ മനസ്സിലായി.. വന്നത് മുതൽ അവിടെയുള്ള ചേച്ചിമാരോട് ഓരോന്ന് പറഞ്ഞു ചിരിക്കലായിരുന്നു അമ്മയുടെ പണി. വേറെ കഴിക്കാൻ വന്നവരൊക്കെ ഞങ്ങളെ തന്നെയായിരുന്നു നോട്ടം. ചെറിയമ്മയും ഞാനും മുഖത്തോട് മുഖം നോക്കി അമ്മയുടെ കൊപ്രയം കണ്ടു ചിരിച്ചു. പക്ഷെ ഭക്ഷണം ഒരു രക്ഷയുമില്ല. ചെറിയമ്മയും ഞാനും സ്റ്റാൻഡേഴ്സ് വിട്ടു തിന്നു. ഒരുളക്ക് ഒരു ചിരി എന്നാ കണക്ക് വെച്ച് തിന്ന അമ്മകാണാതെ ,അമ്മയുടെ പ്ലേറ്റിനെ പൊരിച്ച മീൻ ഞാനും ചെറിയമ്മയും കട്ടെടുത്തു തിന്നു. അങ്ങനെയെങ്കിലും വേഗം തിന്നട്ടെ എന്ന് വിചാരിച്ച ഞങ്ങൾ മണ്ടന്മാർ പോയതൊന്നും അമ്മ അറിഞ്ഞില്ല. അവസാനം പിടിച്ചു വലിച്ചു കൊണ്ടുപോയി കാറിൽ കേറ്റി.

Updated: July 1, 2026 — 10:43 pm

Leave a Reply

Your email address will not be published. Required fields are marked *