മിഴി – 2 Likeഅടിപൊളി  

ㅠㅠ “ডোন্ডা…. ചിലമ്പിച്ച നീട്ടിയ വിളി.. ഞാൻ ബാധത്തിലേക്ക് തിരിച്ചും വന്നു. മുന്നിൽ, തൊട്ടു മുന്നിൽ പലഭാവങ്ങളോടെ ചെറിയമ്മ. കൈ ഇപ്പഴും ആ തണുപ്പുള്ള ഇടുപ്പിൽ ആണ്.. സെറ്റു സാരി ചുറ്റി, ഈറൻ കെട്ടിയ പെണ്ണിന് എന്ത് ഭംഗിയാണ്.വല്ലാത്ത ഐശ്വര്യം സിരകളിൽ മുഴുകുന്ന ചന്ദന സോപ്പിന്റെ മണം കൂടെ പരന്നു.. ആ ചുണ്ട് വിറച്ചു.. ചുവന്നിതളുകൾ.

“അഭീ..” വീണ്ടും ആ വിളി.ആ ചുണ്ട് അനങ്ങുന്നത് ഞാൻ അറിഞ്ഞു.ആ ശ്വാസം എൻ്റെ മുകത്തടിച്ചു. വേഗം ഞാനാ ഇടുപ്പിൽ നിന്ന് കൈ വലിച്ചു..ആ മുഖത്തു ദേഷ്യമൊന്നുമില്ല്യ.. കളിപ്പിക്കുന്ന നോട്ടം മാത്രം.

“ഇറങ്ങടാ പൊട്ടാ, സ്വ‌പ്നം കാണുന്നത് കണ്ടില്ലേ . പെണ്ണുങ്ങൾ തുണി മാറുന്നോടത്ത് വന്ന് നിക്ക കോന്തൻ, “കള്ള ദേഷ്യത്തോടെ എന്നെയുന്തി തള്ളി അവൾ പുറത്തേക്ക് കൊണ്ട് പോയി..

“ചെറിയമ്മേ തള്ളല്ലേ….മുണ്ടാ ഉടുത്തത് ഞാൻ സത്യം പറഞ്ഞു ശീലം ഇല്ലാത്തതാണ്.. അഴിഞ്ഞു പോയാൽ..

“അയ്യട..നിന്നേയിവിടിരുത്തുന്ന പ്രശ്‌നമില്ല.” അവളെന്നെ ഉന്തി ഡോറിന് പുറത്താക്കി.. അഴിഞ്ഞു പോവാൻ നിന്ന മുണ്ട് ഞാൻ നേരെ ഉടുത്തപ്പോ.. ചെറിയമ്മ രണ്ടു ഡോറിൻ്റെ ഇടയിലൂടെ എന്നെ നോക്കി…

“അതേ നിന്നെയെന്റൊപ്പരം കൊണ്ടോണേൽ, എന്നോട് മര്യാദക്ക് ചോദിക്കണം ”

“എന്ത് ചോദിക്കണം? ”

” പെർമിഷൻ ” ഇളച്ച മുഖം കാട്ടി ആവൾ പറഞ്ഞു .ഏഹ്ഹ് ആളെ വട്ടാക്കുവാണല്ലോ.

“പറ്റില്ലേൽ എൻ്റെ ഒപ്പരം കൊണ്ടാവുല്ല ട്ടോ ” ആ കളിമട്ടിലുള്ള പറച്ചിൽ.. ഈശ്വര ഇതൊക്കെ എത്ര കാലം മിസ്സ് ചെയ്തു.

“എങ്ങനെ പറയണം?” ഞാൻ ഗൗരവത്തോടെ ചോദിച്ചു.എന്റെ അനുകൂല നിലപാട് ആ മുഖത്തു എന്നെ കളിപ്പിക്കാനുള്ള എല്ലാം ഭാവവും തെളിയിച്ചു ..

“ഒക്കെ.. നല്ല ഈണത്തോടെ ആദ്യം നീ അനുചെറിയമ്മേ എന്ന് വിളിക്കണം ” ആ പറച്ചിൽ. കണ്ണുകൾ മേലോട്ടിയർത്തി ആലോചിച്ചു പറഞ്ഞപ്പോഴുള്ള മുഖത്തിൻ്റെ ചേല്.. ചെറിയ കുട്ടിയെ പോലെ തോന്നി.

“….ยั അവൾ പിരികം പൊക്കി എന്നെ നോക്കി.. ഈ കുറുമ്പിയെ വിളിക്കാതെ ഞാൻ ആരെ വിളിക്കും…ഞാൻ ഒന്ന് പുഞ്ചിരിച്ചു

“അനുച്ചെറിയമ്മേ…..” എൻ്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് വന്ന ഈണമായിരുന്നു അത്.. വിളി കേട്ടതും ആ മുഖം ഭംഗിയായി വിടർന്നു.കൺ കോണിൽ തിളക്കം..എന്നാൽ എന്നെ കാണിക്കാതെ അതുത്ത നമ്പറവളിട്ടു..

“ഇനി…..” പെട്ടന്നവൾ ആ കണ്ണുകൾ ഉയർത്തി ആലോചിച്ചു. “ഹാ എനിക്ക് ഒറ്റക്ക് പോവാൻ പേടിയായത് കൊണ്ട്… ചെറിയമ്മയുടെ കൂടെ ഞാൻ പൊന്നോട്ടെ എന്ന് ചോദിക്ക്?” അത് കേട്ടപ്പോ ഞാൻ ഒന്ന് പുറത്തേക്ക് നോക്കി.പെട്ടന്ന് എനിക്ക് ചിരി വന്നു. പിന്നെ ആ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ .പുറത്ത് ഇരുട്ടെല്ലാം ഏതാണ്ട് വിട്ടിട്ടുണ്ട്.. സമയം ആറു കഴിഞ്ഞിരിക്കും..

ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി…കേൾക്കാൻ കാത്തിരിക്കാണ് സാധനം. അവളുടെ പേടി എന്റെ മേത്തിട്ട്.. എന്നെ കൊണ്ട് പെർമിഷൻ,അവളോട് ചോദിപ്പിക്കുന്നത് കണ്ടില്ലേ…

“മോനെ കുട്ടാ സമയം പോണു ” അക്ഷമയയോടെ അവൾ..

“ചെറിയമ്മേ… എനിക്ക് ഒറ്റക്ക് പോവാൻ പേടിയാ. അതോണ്ട്. ഒരു കച്ചറയുമുണ്ടാക്കില്ല കൂടെ വന്നോട്ടെ ഞാൻ ?” പരമാവധി അതവളുടെ മനസ്സിൽ തട്ടിക്കാൻ നോക്കി ഞാൻ കാര്യം പറഞ്ഞു..

“ഹ്മ്മ് ” ഒരു നീട്ടിയ മൂളൽ തന്ന് എന്നെയൊന്നു തറപ്പിച്ചു നോക്കി അവൾ പതിയെ വാതിൽ അടച്ചു..

ഹമ്മേ.. ഞാൻ തലയിൽ കൈകൊടുത്തു ചുറ്റിനുമോന്ന് കറങ്ങി..എന്നെ കൊല്ലൂല്ലോ.നെഞ്ച് കിടന്നു വിങ്ങുന്നു.എന്താ ആ നോട്ടം സഹിക്കാൻ കഴിയുന്നില്ല.. പണ്ടിങ്ങനെ തറപ്പിച്ചു നോക്കിയാൽ രണ്ടു ചീത്തയായിരുന്നു എന്റെ പതിവ്.ഇപ്പൊ ആ മുഖം കാണുമ്പോൾ എങ്ങനെ ഞാൻ ചീത്ത പറയും.

ഞാനാ അടച്ച വാതിലേക്ക് നോക്കി.. വരട്ടെ ഇനി എന്തൊക്കെ നടക്കുവോ ആവോ… സൈഡിൽ കൈവരിയിൽ ഊന്നി ഞാൻ പുറത്തേക്ക് നോക്കി നിന്നു… മുന്നിൽ കുറച്ചു ദൂരെയുള്ള റോട്ടിലൂടെ തലയിൽ തോർത്തിട്ട് കയ്യിൽ പാൽപാത്രവുമായി സൊസൈറ്റിയിൽ പാൽ കൊടുത്തു വരുന്ന ആൾളുകൾ പോവുന്നുണ്ട്. ബാക്കിൽ ഓടി വന്ന പട്ടിയെ പേടിയോടെ നോക്കി കല്ലെടുത്തെറിയുന്ന അവരെ നോക്കി നിന്നപ്പോ .. പെട്ടന്ന് സൈഡിൽ വാതിൽ തുറന്നു.ഇത്ര പെട്ടന്ന് കഴിഞ്ഞോ? എന്റെ തല ഓട്ടോമാറ്റിക് പോലെ തിരിഞ്ഞു. ഈശ്വര എന്തായിത് കാണുന്നെ ‘അനുപമേ….’ന്ന് വിളിക്കാൻ തോന്നി ആ ഐശ്വര്യം കണ്ടിട്ട്.. കറുത്ത ബോർഡർ ഉള്ള സെറ്റുസാരി ചുറ്റി,മുടി വിടർത്തിയിട്ട്, കണ്ണിൽ നേർത്ത കരിമഷി തേച്ചു. ഒളുപ്പിച്ച ചിരിയോടെ നോക്കുന്ന അവളെ പിന്നെന്തു വിളിക്കണം.

Updated: July 1, 2026 — 10:43 pm

Leave a Reply

Your email address will not be published. Required fields are marked *