മനസ്സ് ശാന്തമായതുകൊണ്ട് അന്ന് പെട്ടെന്നുതന്നെ നല്ല ഉറക്കം കിട്ടി.
പിറ്റേന്ന് രാവിലെ ജാലകത്തിലൂടെ വെയിൽ പടർന്നുതുടങ്ങിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്.
അൻസിബ അപ്പോഴേക്കും എഴുന്നേറ്റ്
കിച്ചണിലേക്ക് പോയിരുന്നു. അവിടെനിന്ന് ചായ തിളയ്ക്കുന്ന മണം മുറിയിലേക്ക് പടരുന്നുണ്ടായിരുന്നു. അപ്പുറത്തെ കട്ടിലിൽ ചേട്ടൻ എഴുന്നേറ്റിരുന്ന് മൊബൈലിൽ സമയം നോക്കുകയാണ്.
“ഉണർന്നോടാ ഷാജു?” എന്നെ കണ്ടതും ചേട്ടൻ ചോദിച്ചു.
“ഉവ്വ് ചേട്ടാ…” ഞാൻ എഴുന്നേറ്റിരുന്ന് മടിയോടെ ഒന്ന് ശരീരം നിവർത്തുമ്പോൾ, കൈയിൽ രണ്ടു ഗ്ലാസ് ചൂടുചായയുമായി അൻസിബ മുറിയിലേക്ക് വന്നത്. അവളുടെ മുഖത്ത് ചിരി തെളിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇട്ടിരുന്ന സാറ്റിൻ
ഡ്രസ്സ് ഒക്കെ മാറ്റി, അവൾ ആ വെള്ള ക്രോപ്പ് ടോപ്പും കറുത്ത ഷോർട്സുമാണ് ഇട്ടിരിക്കുന്നത്. അവളുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ പ്രത്യേക ഒരു ഭംഗിയും ആത്മവിശ്വാസവും തോന്നി. ഇന്നലത്തെ പനിയുടെ ക്ഷീണവും കളി കഴിഞ്ഞുള്ള
തളർച്ചയുമൊക്കെ ഗുളിക കഴിച്ച് കിടന്നുറങ്ങിയതോടെ ആകെ മാറി നല്ല ഉഷാറായിട്ടുണ്ട്.
ഗ്ലാസുകൾ മേശപ്പുറത്തേക്ക് വെക്കുമ്പോൾ അൻസിബ എന്നെ നോക്കി പുഞ്ചിരിച്ചു: “ഇക്ക, ഇപ്പോ പനിയൊക്കെ മാറി ഉഷാറായല്ലോ? ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ, സമയം വൈകുന്നുണ്ട്, പോകുന്നുണ്ടെങ്കിൽ വേഗം ചായ കുടിച്ച് റെഡിയാവാൻ നോക്ക്.”
“ഉവ്വ് അൻസിബ, പനിയൊക്കെ പൂർണ്ണമായി മാറി. നല്ല ഫ്രഷ്നെസ് തോന്നുണ്ട്,” ഞാൻ എഴുന്നേറ്റിരുന്ന് ചായ ഗ്ലാസ് കയ്യിലെടുത്തു.
ചേട്ടനും ചായ കുടിച്ചുകൊണ്ട് എന്നെ നോക്കി: “അതെയെടാ ഷാജു, പനിയൊക്കെ മാറിയ സ്ഥിതിക്ക് പോകാതെ ഇരിക്കണ്ട. ഓഫീസിൽ പോകാൻ റെഡിയായിക്കോ.”
ഇന്നലെ ലീവ് ആയിരുന്നതുകൊണ്ട് ഓഫീസിൽ കുറച്ചു ജോലി തിരക്കുകൾ ഉണ്ടാകുമെന്ന് അറിയാലോ. അൻസിബയുടെ
ലുക്കും എന്റെ ഉഷാറും കൂടി ആയപ്പോൾ മനസ്സിൽ നല്ലൊരു പോസിറ്റീവ് എനർജി തോന്നി. ഞാൻ ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പുകൾക്കായി വാഷ്റൂമിലേക്ക് നടന്നു.
ഞാൻ വാഷ്റൂമിൽ കയറി കുളിച്ച് ഫ്രഷായി ഇറങ്ങിയപ്പോഴേക്കും അൻസിബ എന്റെ ഷർട്ടും പാന്റും മടക്കിവെച്ച് മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു.
ചേട്ടനും കുളിച്ച് ഡ്രസ്സ് മാറി ഓഫീസിൽ പോകാൻ റെഡിയായി ഹാളില് നിൽക്കുകയായിരുന്നു. എന്നെ കണ്ടതും ചേട്ടൻ ചോദിച്ചു: “എടാ ഷാജു,ഓഫീസിൽ പോയി വല്ലാതെ സ്റ്റെറെയ്ൻ ചെയ്യേണ്ട കേട്ടോ, അവിടെ പോയാൽ ഇന്നലത്തെ പെൻഡിംഗ് പണികൾ കുറെ കാണും.”
“ഏയ് കുഴപ്പമില്ല ചേട്ടാ, പനിയൊക്കെ പൂർണ്ണമായി മാറി. ഇപ്പോൾ നല്ല ഉന്മേഷമുണ്ട്,” ഞാൻ
ഷർട്ടിന്റെ ബട്ടൺസ് ഇട്ടുകൊണ്ട് പറഞ്ഞു.
അൻസിബ ഞങ്ങൾക്ക് രണ്ടുപേർക്കുമുള്ള പ്രഭാതഭക്ഷണവും ടിഫൻ ബോക്സും റെഡിയാക്കി വെയ്ക്കുന്ന തിരക്കിലായിരുന്നു. വെള്ള ക്രോപ്പ് ടോപ്പിലും കറുത്ത ഷോർട്സിലുമുള്ള അവളുടെ ലുക്കും, മുഖത്തെ ആത്മവിശ്വാസവും കാണുമ്പോൾ മനസ്സിൽ വലിയൊരു സന്തോഷം തോന്നി.
ഭക്ഷണം കഴിക്കാൻ മേശപ്പുറത്തിരുന്നപ്പോൾ അൻസിബ ചായ പകർന്നുതന്നുകൊണ്ട് എന്നെ നോക്കി”
ഞാന് അവളോട് ചോദിച്ചു: എടീ വല്ലതും വേണമെങ്കിൽ വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരത്ത് വിളിച്ചു പറഞ്ഞാൽ മതി,”.
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം ഞാനും ചേട്ടനും ഇറങ്ങാൻ തുനിഞ്ഞു. അൻസിബ വാതിലിനടുത്തേക്ക് വന്നു.
ചേട്ടൻ അൻസിബയോട് പറഞ്ഞു: “എന്നാൽ മോളെ, ഞങ്ങൾ ഇറങ്ങുവാ… നീ
വാതിലൊക്കെ പൂട്ടി ഇരുന്നോ.”
“ശരി ചേട്ടാ… ഇക്ക സൂക്ഷിച്ച് പോയി വാ,” അവൾ കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും ചേട്ടനും ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ലിഫ്റ്റിലേക്ക് നടന്നു. ഖത്തറിലെ രാവിലെ ചൂടിലേക്ക് ഒരുമിച്ച് ഇറങ്ങുമ്പോൾ, ഇന്നലത്തെ രാത്രിയിലെ അനുഭവങ്ങളും, ചേട്ടൻ തന്ന ക്ലാസുകളും, അൻസിബയുടെ മാറ്റവുമെല്ലാം മനസ്സ് മുഴുവൻ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
ചേട്ടനെ നോക്കിയപ്പോൾ പുള്ളിയുടെ മുഖത്തും അതേ സന്തോഷവും സംതൃപ്തിയുമുണ്ടായിരുന്നു.
