ആ ഒരു സംഭവം അവരുടെ ജീവിതത്തിലെ ഒരു തുടക്കം മാത്രമായിരുന്നു. പരസ്പരം കണ്ടതും കണ്ണുകൾ തമ്മിൽ ഉടക്കിയതും ആ പള്ളി പെരുന്നാളിന്റെ തിക്കിലും, തിരക്കിലും ഇടയിലായിരുന്നു. അങ്ങനെ ഞായറാഴ്ചകളിൽ നാൻസി പള്ളിയിൽ വരുമ്പോൾ തോമസ് അവളെ കാണുകയും അവസരങ്ങൾ തനിയെ ഉണ്ടാക്കി ഓരോ കൊച്ചു വർത്താനങ്ങൾ പറയുവാൻ തുടങ്ങി.
അങ്ങനെ സംസാരം തുടങ്ങി. തോമസ് തന്റെ ജോലിയെക്കുറിച്ച് പറഞ്ഞു, നാൻസി കോളേജിലെ കഥകൾ പങ്കുവെച്ചു. ആദ്യം നാൻസി ഒന്ന് മടിച്ചു, കാരണം തോമസ് കാണുവാൻ അത്ര നിറം ഉണ്ടായിരുന്നില്ല നാൻസിയുടെ മനസ്സിലെ സങ്കല്പ പുരുഷ ആയിരുന്നില്ല. വെളുത്ത നിറമുള്ള നാൻസിക്ക് നിറം കുറവുള്ളവരെ അത്ര താല്പര്യം ഉണ്ടായിരുന്നില്ല, നാട്ടുകാർ എന്ത് പറയുമെന്ന് ഭയം.
പക്ഷേ അദ്ദേഹത്തിന്റെ നല്ല സ്വഭാവം, ഹാസ്യം, സ്നേഹം അവളെ ആകർഷിച്ചു. “നിറം അല്ല, മനസ്സാണ് പ്രധാനം,” എന്ന് അവളുടെ അമ്മൂമ്മ പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു. കുറച്ച് മാസങ്ങൾ കൊണ്ട് അവരുടെ പ്രണയം വളർന്നു.
പള്ളിയിൽ ഉള്ള കണ്ടുമുട്ടലുകളും, ചെറിയ ചായക്കടയിൽ കണ്ടുമുട്ടും, പതിയെ കൈകൾ പിടിക്കും, സ്വപ്നങ്ങൾ പങ്കുവെക്കും. “നാൻസി, നീ എന്റെ ജീവിതത്തിലെ പ്രകാശമാണെന്ന്” എന്ന് തോമസ് പറയും. അതു കേൾക്കുമ്പോൾ നാൻസി നാണം കൊണ്ട് തല കുനിക്കും.
അങ്ങനെ വിവാഹം നടന്നു. അത് ഒരു ഞായറാഴ്ചയായിരുന്നു. തോമസിന്റെ വീട് നിറയെ ബന്ധുക്കളും സുഹൃത്തുക്കളും. പള്ളിയിൽ വെച്ച് വിവാഹം. തോമസ് വെളുത്ത ജുബ്ബയും മുണ്ടും ഉടുത്തു, നാൻസി ചുവന്ന സാരിയിൽ, മാലയും മോതിരവും. പാതിരി അനുഗ്രഹം നൽകുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. “ഇനി നിങ്ങൾ ഒരുമിച്ച് ജീവിക്കട്ടെ,” എന്ന് പാതിരി പറഞ്ഞു.
വിവാഹശേഷം വീട്ടിൽ സദ്യ. ചോറും, പോത്തിറച്ചിയും ചിക്കൻ കറിയും എല്ലാം കൊണ്ടും ഗംഭീരമായ സദ്യയായിരുന്നു തോമസിനെ വീട്ടിൽ, ശരിക്കും ഒരു ഉത്സവത്തിന്റെ രാത്രി തന്നെയായിരുന്നു അത് കൂട്ടുകാരും ബന്ധുക്കളും എല്ലാം തമാശകൾ പറയുകയും നൃത്തം ചെയ്തു ആ രാത്രി സന്തോഷം കൊണ്ട് മതി മറന്നു.
തോമസ് നാൻസിയെയും കൊണ്ട് അവരുടെ മണിയറയിൽ കയറി മുഖത്തോടു മുഖം നോക്കിയിരുന്നു തോമസ് നാൻസിയെ നോക്കി, “ഇനി എനിക്കു നീയും നിനക്ക് ഞാനും എന്നും കൂടെ ഉണ്ടാവണം. നമ്മുടെ ജീവിതം സന്തോഷമായിരിക്കും,” എന്ന് മെല്ലെ പറഞ്ഞു. നാൻസി മമ്മി കണ്ണുകൾ താഴ്ത്തി, “അതെ തോമസേ, നമുക്കൊരുമിച്ച് സന്തോഷമായി ജീവിക്കാം.”
വിവാഹത്തിന്റെ ആദ്യ രാത്രി, പുതിയ വീട്ടിൽ. ചെറിയ ഒരു മുറി, ജനാലയിലൂടെ നക്ഷത്രങ്ങൾ തിളങ്ങുന്നു. തോമസ് നാൻസിടെ കൈ പിടിച്ചു, “നാൻസി, നമുക്ക് രണ്ട് മക്കൾ വേണം, പെൺകുട്ടികൾ, നിന്നെപ്പോലെ സുന്ദരികൾ.” നാൻസി ചിരിച്ചു, “അതെ, അവരെ നമുക്ക് നല്ലവരാക്കി വളർത്താം.” അങ്ങനെ അവരുടെ ജീവിതം തുടങ്ങി. നാൻസി ടീച്ചറായി ജോലി തുടർന്നു, തോമസ് സർക്കാർ ഓഫീസിൽ. രാവിലെ ഒരുമിച്ച് പ്രാർത്ഥിക്കും, ചായ കുടിക്കും, പിന്നെ ജോലിക്ക് പോകും.
സമയം കടന്നുപോയി, ആദ്യം അനു ജനിച്ചു. അത് ഒരു മഴയുള്ള രാത്രിയായിരുന്നു. ഹോസ്പിറ്റലിൽ, നാൻസി മമ്മി വേദന സഹിച്ചു ഒരു സുഖപ്രസവം നടത്തി, തോമസ് പുറത്ത് പ്രാർത്ഥിച്ചു കൊണ്ടിരുന്നു കുഞ്ഞ് ജനിച്ചപ്പോൾ, നഴ്സ് “പെൺകുട്ടി” എന്ന് പറഞ്ഞു.
തോമസ് കുഞ്ഞിനെ എടുത്തു, “എന്റെ രാജകുമാരി, നിന്നെപ്പോലെ വെളുത്ത നിറം.” നാൻസി ക്ഷീണത്തോടെ ചിരിച്ചു, “അനു എന്ന് വിളിക്കാം.” നമ്മളെ അവൾ ഡാഡിയെന്നും നാൻസി മമ്മി എന്നും വിളിക്കട്ടെ.
അങ്ങനെ വീട്ടിൽ വന്നപ്പോൾ, ബന്ധുക്കൾ വന്നു, സമ്മാനങ്ങൾ നൽകി. നാൻസി മമ്മി കുഞ്ഞിനെ മുലയൂട്ടുമ്പോൾ, പാട്ട് പാടും – “കുഞ്ഞു കുഞ്ഞു ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ…” അനു ചിരിക്കും, കൈകൾ നീട്ടും. തോമസ് ഓഫീസിൽ നിന്ന് വരുമ്പോൾ, കുഞ്ഞിനെ എടുത്ത് കളിപ്പിക്കും. “അനു മോളെ, അപ്പന്റെ പൊന്ന്.”
