നാൻസി മമ്മി 26അടിപൊളി 

ഇപ്പോൾ തോമസ് അപ്പനും നാൻസി മമ്മിയും മാത്രം. രാവിലെ ചായ കുടിക്കുമ്പോൾ, മക്കളുടെ ഫോട്ടോകൾ നോക്കി. “തോമസേ, അനു ഇപ്പോൾ എന്ത് ചെയ്യുന്നുണ്ടാവും?” എന്ന് നാൻസി മമ്മി ചോദിക്കും. തോമസ് അപ്പൻ “അവൾ നമ്മളെപ്പോലെ സന്തോഷമായിരിക്കുന്നു ഉണ്ടാകും.”

 

വെക്കേഷനും, ക്രിസ്മസ് അവധിക്കും മക്കൾ വരുമ്പോൾ, വീട് വീണ്ടും നിറയും. ക്രിസ്മസിന്, സ്റ്റാർ തൂക്കി, ക്രിബ് ഉണ്ടാക്കി. നാൻസി മമ്മി സ്പെഷ്യൽ കേക്ക് ഉണ്ടാക്കും. തോമസ് അപ്പൻ സാന്താ വേഷം ധരിച്ചു സമ്മാനങ്ങൾ നൽകും. രാത്രി ഒരുമിച്ച് പ്രാർത്ഥിക്കും. “ദൈവമേ, നമ്മുടെ കുടുംബത്തെ അനുഗ്രഹിക്കണേ.”

 

ഒരു ദിവസം, തോമസ് അപ്പന് അസുഖം വന്നു. നെഞ്ച് വേദന, ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മക്കളെ വിളിച്ചപ്പോൾ തന്നെ അപ്പനോടുള്ള സ്നേഹം കാരണം അവര് പറന്നെത്തി. വീട്ടിൽ എല്ലാവരും ഒരുമിച്ച് അപ്പനെ പരിചരിക്കുന്നു, മക്കൾ സഹായിക്കുന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് അസുഖം മാറി. മക്കളെല്ലാവരും മമ്മിയോട് യാത്ര പറഞ്ഞു തിരിച്ചു പോയി, .

 

അങ്ങനെ ജീവിതം മുൻപോട്ടു പോയി.

കുറച്ച് മാസങ്ങൾ കഴിഞ്ഞു. തോമസ് അപ്പന്റെ അസുഖം പൂർണ്ണമായും മാറി, വീട് വീണ്ടും സാധാരണ നിലയിലായി. പക്ഷേ ജീവിതം അങ്ങനെ തന്നെ തുടരുമ്പോൾ, ഒരു ദിവസം രാവിലെ തോമസ് അപ്പൻ എഴുന്നേറ്റപ്പോൾ, അദ്ദേഹത്തിന്റെ കാലുകൾക്ക് ഒരു വിറയൽ. “നാൻസി, എന്റെ കാലുകൾക്ക് എന്തോ പറ്റിയിരിക്കുന്നു,” എന്ന് അദ്ദേഹം പതിയെ പറഞ്ഞു. നാൻസി മമ്മി അടുക്കളയിൽ നിന്ന് ഓടി വന്നു.

“തോമസേ, എന്താ പറ്റിയത്? എഴുന്നേൽക്ക്.” പക്ഷേ തോമസ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ, കാലുകൾ അനങ്ങുന്നില്ല. അദ്ദേഹം വീണു. നാൻസി മമ്മി പരിഭ്രമിച്ചു, “ദൈവമേ, എന്താ ഇത്!” എന്ന് വിളിച്ചു. അവർ പെട്ടെന്ന് അയൽവാസികളെ വിളിച്ചു, തോമസിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

 

ഡോക്ടർ പരിശോധിച്ചു. “പാരലിസിസ് ആണ്. ഹാർട്ട് പ്രോബ്ലത്തിന്റെ കോംപ്ലിക്കേഷൻ. കാലുകൾ താത്കാലികമായി അനങ്ങില്ല. ഫിസിയോതെറാപ്പി വേണം, പക്ഷേ പൂർണ്ണമായി മാറുമോ എന്ന് പറയാൻ പറ്റില്ല.” നാൻസി കരഞ്ഞു. “തോമസേ, എന്തിനാ ഇങ്ങനെ? ഞാൻ എങ്ങനെ ഇത് സഹിക്കും ഞാനെങ്ങനെ നോക്കും?” തോമസ് ബെഡിൽ കിടന്നു, കൈ നീട്ടി അവളെ തൊട്ടു.

“നാൻസി, നീ വിഷമിക്കല്ലേ. ഞാൻ സുഖമാകും. ദൈവം ഉണ്ടല്ലോ.” പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം ദുർബലമായിരുന്നു. വീട്ടിലേക്ക് തിരിച്ചു വന്നു. തോമസ് ബെഡിൽ കിടക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ശരീരം ഭാരമുള്ളതാണ്, നാൻസിക്ക് അമ്പത്തിനാല് വയസ്സായി, അവൾക്ക് തോമസിനെ എടുക്കാൻ അത്ര എളുപ്പമായിരുന്നില്ല, അവളെ കൊണ്ട് പറ്റുന്നില്ല.

 

ആദ്യ ദിവസങ്ങൾ നാൻസി ഒറ്റയ്ക്ക് നോക്കി. രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കി, തോമസിനെ ഭക്ഷണം കൊടുത്തു, മരുന്ന് കൊടുത്ത തോമസിന്റെ സങ്കടം മാറ്റാൻ വേണ്ടി ചില തമാശകൾ പറയും “തോമസേ, നീ കഴിക്ക്, നല്ല കുട്ടി,” എന്ന് അവർ പറയും. തോമസ് ചിരിക്കാൻ ശ്രമിക്കും,

“നാൻസി, നീയാണ് എന്റെ നഴ്സ്.” പക്ഷേ നാൻസിയുടെ ശരീരം ക്ഷീണിക്കാൻ തുടങ്ങി. സ്കൂളിൽ പോകണം, വീട്ടിലെ ജോലി, തോമസനെ നോക്കണം. രാത്രി അദ്ദേഹത്തെ ബാത്ത്റൂമിലേക്ക് കൊണ്ടുപോകാൻ പറ്റുന്നില്ല. “തോമസേ, എനിക്ക് എടുക്കാൻ വയ്യ. ശരീരം വേദനിക്കുന്നു,” എന്ന് നാൻസി മമ്മി പറഞ്ഞ് കരയും.. തോമസ് സങ്കടത്തോടെ നോക്കും, “നാൻസി, നീ വിഷമിക്കല്ലേ. മക്കളോട് പറയാം.”

 

നാൻസി അനുവിനും അന്നയ്ക്കും വീഡിയോ കോൾ ചെയ്തു. “മക്കളേ, അപ്പന് വീണ്ടും അസുഖം. പാരലൈസ്ഡ് ആയി. ഞാൻ ഒറ്റയ്ക്ക് നോക്കാൻ പറ്റുന്നില്ല.” അനു കരഞ്ഞു, “മമ്മി, ഞാൻ വരാം. പക്ഷേ ജോലി, കുട്ടികൾ.” അന്ന “മമ്മി, ഞങ്ങൾ ഒരു നഴ്സിനെ അറേഞ്ച് ചെയ്യാം.

ഡേ ടൈം നോക്കാൻ.” മക്കൾ ഓൺലൈനിൽ തിരഞ്ഞു, ഒരു ലേഡി നഴ്സിനെ കണ്ടെത്തി. അവളുടെ പേര് ലീന. മുപ്പത് വയസ്സുള്ളവൾ, അനുഭവസമ്പന്ന. “മമ്മി, ലീന രാവിലെ വരും, വൈകുന്നേരം വരെ നോക്കും. മമ്മി സ്കൂളിൽ പൊക്കോ,” എന്ന് അനു പറഞ്ഞു.

Updated: November 25, 2025 — 8:14 pm

Leave a Reply

Your email address will not be published. Required fields are marked *