ലീന വന്നു. “ഹലോ അങ്കിൾ, ഞാൻ ലീന. നിങ്ങളെ നോക്കാം.” തോമസ് ചിരിച്ചു, “നന്ദി മോളെ.” ലീന രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ. അദ്ദേഹത്തെ കുളിപ്പിക്കും, ഭക്ഷണം കൊടുക്കും, ഫിസിയോ എക്സർസൈസ് ചെയ്യിക്കും. നാൻസി സ്കൂളിൽ പോകുമ്പോൾ, “ലീന, നീ നല്ലവണ്ണം നോക്കണേ,” എന്ന് പറയും.
ലീന “അതെ ആന്റി, വിഷമിക്കല്ലേ.” പകൽ സമയം എല്ലാം ഭംഗിയായി പോയി. പക്ഷേ രാത്രി പ്രോബ്ലം. തോമസ്ന് രാത്രി ബാത്ത്റൂം പോകണം, മരുന്ന് കൊടുക്കണം. നാൻസി ഒറ്റയ്ക്ക്. അവൾക്ക് അദ്ദേഹത്തെ എടുക്കാൻ വയ്യ. “തോമസേ, എനിക്ക് വയ്യ. പുറം വേദനിക്കുന്നു,” എന്ന് കരയും. തോമസ് “നാൻസി, നീ ക്ഷീണിക്കല്ലേ. ഞാൻ ശ്രമിക്കാം.”
നാൻസി മമ്മി ലീനയോട് ചോദിച്ചു, “ലീന, നീ രാത്രി സ്റ്റേ ചെയ്യാമോ?” ലീന “ആന്റി, എനിക്ക് വീട്ടിൽ കുട്ടികൾ ഉണ്ട്. രാത്രി പറ്റില്ല. സോറി.” നാൻസി സങ്കടപ്പെട്ടു. മക്കളോട് പറഞ്ഞു. “മക്കളേ, ഒരു പ്രോബ്ലം ഉണ്ട് എനിക്ക് ഡാഡിയെ രാത്രി ഒറ്റയ്ക്ക് നോക്കുവാൻ പറ്റുന്നില്ല. നമ്മുടെ ഹോം നേഴ്സ്. ലീന രാത്രി വരില്ല.
” അനു “മമ്മി, ഞാൻ മറ്റൊരു നഴ്സിനെ തിരയാം.” പക്ഷേ കേരളത്തിൽ രാത്രി നഴ്സ് കിട്ടാൻ ബുദ്ധിമുട്ടാണ്. അന്ന “മമ്മി, സ്കൂൾ ലീവ് എടുക്ക്.” നാൻസി “എനിക്ക് ജോലി വേണം, പൈസ വേണം. അഞ്ചുകൊല്ലം കൂടി കഴിഞ്ഞാൽ എനിക്ക് റിട്ടയർ ചെയ്യാം ഞങ്ങൾക്ക് വാർദ്ധക്യത്തിൽ നിങ്ങളുടെ സഹായമില്ലാതെ ജീവിക്കുവാൻ അതുകൊണ്ട് സാധിക്കും” കുടുംബം വിഷമത്തിലായി.
ഒരു രാത്രി, തോമസ്ന് വേദന കൂടി. “നാൻസി, എന്റെ കാലുകൾ വേദനിക്കുന്നു.” നാൻസി എഴുന്നേറ്റു, അദ്ദേഹത്തെ മസാജ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ അവളുടെ കൈകൾ ക്ഷീണിച്ചു. “തോമസേ, ഞാൻ എന്ത് ചെയ്യും? എന്തിനാ ഇങ്ങനെ?” എന്ന് കരഞ്ഞു. തോമസ് കണ്ണീരോടെ “നാൻസി, നീയാണ് എന്റെ ശക്തി.
പക്ഷേ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കുന്നു എനിക്ക് അതിൽ നല്ല സങ്കടം ഉണ്ട് എന്നോട് ക്ഷമിക്കൂ.” നാൻസി മമ്മി അദ്ദേഹത്തിന്റെ കൈ പിടിച്ചു, “തോമസേ, നമ്മുടെ വിവാഹദിവസം ഓർമയുണ്ടോ? നമ്മൾ ഒരുമിച്ച് ചെയ്ത വാഗ്ദാനം, സുഖത്തിലും ദുഖത്തിലും ഒരുമിച്ച്. ഞാൻ ഡാഡിയെ വിട്ട് പോകില്ല.” തോമസ് “അതെ നാൻസി, പക്ഷേ നീ ക്ഷീണിക്കുന്നത് കാണാൻ വയ്യ. എന്നെ നോക്കി ആരോഗ്യം ക്ഷയിക്കുന്നത് കാണാൻ എനിക്ക് വയ്യ”
മക്കൾ വീണ്ടും കോൾ ചെയ്തു. അനു “മമ്മി, ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ഞാൻ വരാം.” നാൻസി “മോളെ, നിന്റെ ജോലി? കുട്ടികൾ?” അനു കരഞ്ഞു “മമ്മി, നിങ്ങൾ ആണ് എനിക്ക് പ്രധാനം. അപ്പനെ നോക്കണം.” അന്ന “ഞാനും വരാം. നമുക്ക് ഒരുമിച്ച് നോക്കാം.” പക്ഷേ വിസ പ്രോബ്ലം, ജോലി, സമയം എടുക്കും. നാൻസി “മക്കളേ, നിങ്ങൾ വരുന്നത് വരെ ഞാൻ ശ്രമിക്കാം.” പക്ഷേ എത്ര ദിവസം എനിക്കിങ്ങനെ തുടരാൻ പറ്റുമെന്ന് അറിയില്ല എൻറെ ശരീരം അത്രയും തളർന്നു.
.
ലീന ഒരു ദിവസം നാൻസി മമ്മിയോട് പറഞ്ഞു.
“ആന്റി, ഞാൻ ഏജൻസിയിൽ ഒരു ചേട്ടനെ അറിയും. ജോണി അങ്കിൾ. ഒരു 60 വയസ്സ് അടുത്ത് പ്രായമുള്ള ഒരാളാണ്. മിലിട്ടറിയിൽ നിന്ന് റിട്ടയേർഡ്. ഇപ്പോ നഴ്സിങ് ചെയ്യുന്നു. വലിയ രോഗികളെ എടുത്ത് മാറ്റാൻ വയ്യാത്തവർക്ക് അദ്ദേഹത്തെ വിളിക്കും. 24 മണിക്കൂർ സ്റ്റേ ചെയ്യാൻ റെഡി ആണ്. നല്ല സ്വഭാവം. ഞാൻ സംസാരിച്ചിട്ടുണ്ട്.”
നാൻസി: “പുരുഷനോ? വീട്ടിൽ രാത്രി ഒരു ആണുങ്ങൾ… എനിക്ക് പേടിയാണ് ലീനേ…”
“ആന്റി, ജോണി അങ്കിൾ ശരിക്കും നല്ല മനുഷ്യനാ. മിലിട്ടറി ഡിസിപ്ലിൻ. ഒരു കുഴപ്പവും ആരോടും ഒരു ഉപദ്രവത്തിനും ഒരു വഴക്കിനും പോവുകയില്ല. അങ്കിൾ ഇപ്പൊ തനിച്ചാ, ഭാര്യ മരിച്ചു, മക്കൾ വിദേശത്ത്. അദ്ദേഹത്തിന് ഈ വീട്ടിൽ താമസിച്ചാൽ സൗകര്യവുമാണ്. ഞാൻ ഗ്യാരന്റി തരുന്നു.”
നാൻസി രാത്രി മുഴുവൻ ഉറങ്ങിയില്ല. തോമസിന്റെ അടുത്ത് ഇരുന്ന് കരഞ്ഞു.
“തോമസേ… ഞാൻ എന്ത് ചെയ്യും? അയാളെ ഒരു പുരുഷനെ പുരുഷനെ വീട്ടിൽ കൊണ്ടുവരണോ?”
