അനുരാധ : ഈ ഫിജോ ഇപ്പോൾ എവടെയുണ്ട്…
റോബിൻ :മേഡം വീട്ടിൽ തന്നെയൂണ്ട് റിപ്പിറ്റ്…
ഫിജോ :ആരെങ്കിലും വന്നു പോയിരുന്നോ..
റോബിൻ :ഇല്ല,,സാർപോയപ്പോൾ വന്ന സിത്രീ മാത്രമേ കൂടെയുള്ളൂ..
ഫിജോ :ഞാൻ നിന്നെ വിളിക്കാം…
ഞാൻ കോൾ കട്ട് ചെയ്തു…
ടോമിച്ചായൻ: ഡാ അത് നിന്റെ അമ്മായിഅമ്മയാണ്…
ഫിജോ :എന്നിക് എന്നെ തന്നെ വിശാസമില്ല…
ടോമിച്ചായൻ :അത് വിടും ഇത് നോക്കും…
ഫിജോ :പറ മർട്ടി നീയും ശേഖറും തമ്മിൽ എന്താ ബന്ധം..
മാർട്ടിൻ :അയാളെ ഞാൻ ഇത് വരെ കണ്ടിട്ട് പോലുയില്ല..
ഫിജോ :ക്രിസ്റ്റോ ക്രിസ്റ്റോ…
ക്രിസ്റ്റോ അവിടെക്ക് വന്നു അവൻ്റെ മൊബൈൽ എടുത്തു വോയിസ് റെക്കോർഡ് പ്ല ചെയ്‌തു…
മാർട്ടിൻ :ഞാൻ അവനെ പൊക്കി തരാം…
മൊബൈലിൽ മാർട്ടിന്റെ ശബ്ദം…
മാർട്ടിൻ :ഫിജോ എന്റെ മൊബൈൽ എടുത്തു ശേഖരിൻ്റെ പി എ അയച്ചു തന്ന ഫോട്ടോ ഒന്നും നീ നോക്കു…
ഞാൻ അവന്റെ മൊബൈൽ എടുത്തു…ഫോട്ടോ നോക്കി..
“നിയാസ്”…
—————————————————————————
ഫ്ലാഷ്ബാക്ക്…
“എടോ ഫിജോ താൻ ക്ലസിൽ സെർദ്ധിക്കാതെ എവടെ നോക്കി ഇരിക്കുയാണ് “…
മിനിടീച്ചറിന്റെ കൈയിൽ നിന്നും ചോക്ക് വന്നു എൻ്റെ മുഖത്തു കൊണ്ട് പോയപ്പോൾ ആണ് ഞാൻ തിരിച്ചു ക്ലാസ്സിൽ എത്തിയത്..വേറെ എങ്ങോട്ടാ ഉള്ള യാത്രയിൽ ആയിരുന്നു ഞാൻ…
ഫിജോ :എന്നാ ഏറി ആണ് ടീച്ചറെ..
ക്ലാസ്സിൽ മുഴുവൻ ചിരി പൊട്ടി…
മിനിടീച്ചർ :ക്ലസിലെ ടോപ്പർ ആയതു കൊണ്ട് കാര്യംമില്ല ഞാൻ പറയുന്നത് കൂടെ കേൾക്കണം…
ഫിജോ : സോറി ടീച്ചർ ഇനി അവർത്തിക്കില്ല..
ടീച്ചർ ക്ലാസ്സ് തുടർന്ന്..ഞാൻ വീണ്ടും ആ കണ്ണുകൾ തിരഞ്ഞു..ഈ പ്രാവിശ്യം എന്നെ ഞെട്ടിച്ചു കൊണ്ട് ബെൽ അടിച്ചു…
എബിൻ :നീ വരുന്നോടോ..
എബിൻ എന്റെ ഓരോ ഒരു കൂട്ടുകാരൻ ആയിരുന്നു ക്ലാസ്സിലെ..എല്ലാം അറിയുവന്ന അവൻ തന്നെ എന്നെ ചതിച്ചു…
ഫിജോ: വയ്യ നീ വിട്ടോ…
ഞാൻ ബെഞ്ചിലേക്കും കിടന്നു..കുറച്ചു സമയം കഴിഞ്ഞു മുഖത്തു വെള്ളതുള്ളികൾ വീണപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി..
“പോയില്ലേ “…
ഈ ലോകത്തു എന്തിന്നെകൾ കൂടുതലും ഞാൻ സ്നേഹിക്കുന്ന എൻ്റെ ജെന്നി…
ജെന്നി :എന്നാ പറ്റി…
ഫിജോ :എൻ്റെ പെണ്ണെ കളിക്കാതെ അത് ഇങ്ങുതാ..
ജെന്നി ഒന്നും ചിരിച്ചു..അവളുടെ ഡെപ്പ എൻ്റെ നേരെ നീട്ടി.. ഞാൻ അത് മേടിച്ചു രണ്ട് ഇടി ബെഞ്ചിൽ കൊടുത്തു തുറന്നു..എന്നിക്കു വേണ്ടി മാറ്റി വെച്ചിരുന്ന നാലു ഉരുള ചോറിൽ നിന്നും ഒരെണ്ണം എടുത്തു കഴിച്ചു…
ഫിജോ : നിന്നക് ഈ മുളകും ഓക്കേ മാറ്റി വെച്ചാൽ എന്താ…
ജെന്നി :എൻ്റെ മോൻ വെണ്ണേ കഴിച്ചാൽ മതി…
അവൾ എന്റെ കൂടെ ബെഞ്ചിൽ കയറിയിരുന്നു…
ഫിജോ :ജെന്നിമേഡം ഞാൻ ചുമ്മാ പറഞ്ഞിതാ…
ജെന്നി :പല തവണ പറഞ്ഞു ക്ലാസ്സ് നടക്കുബോൾ എന്നെ നോക്കി ഇരിക്കരുത് എന്ന്..
ഫിജോ :നാളെ ഒരു തട്ടം ഇട്ടു വാ..സത്യം പറഞ്ഞാൽ നിൻ്റെ കവിൾ കാണുബോൾ കടിക്കാൻ തോന്നും…
ജെന്നി :ഇങ്ങും വാ ഞാൻ കടിക്കാൻ നിന്നും തരാം…
ഫിജോ :ശെരിക്കും…
ഞാൻ അവളുടെ കവിളിന്റെ നേരെ എന്റെ വയ്യ കൊണ്ട് ചെന്നു…
ജെന്നി : കഴിച്ചില്ലേ ഞാൻ ഡെപ്പ കഴുക്കട്ടെ…
അവൾ എന്റെ കൈയിൽ നിന്നും ഡെപ്പ വാങ്ങി നടന്നു…
ഫിജോ :ഞാനും വരാം പോകല്ലേ…
ഞങ്ങൾ ക്ലാസ്സിൽ നിന്നും പുറത്തേക്കു ഇറങ്ങി..
ജെന്നി :സൺഡേ പള്ളിൽ വരുമോ..
ഫിജോ :ഞാൻ എല്ലാം ആഴ്‌ചയും വരും നിന്നെ മാത്രം കണ്ടിട്ടില്ല…
ജെന്നി :അതിനും ഇയാൾ ഞങ്ങളുടെ പള്ളിയിൽ വരണം..
ഫിജോ : നിന്നോട് ചോദിച്ചാൽ നി പറയില്ല..നിൻ്റെ കൂടെ വരുന്ന പിള്ളേരോട് ചോദിക്കാൻ സമ്മതിക്കില്ല… പിന്നെ എങ്ങനെ ആണ്..
ജെന്നി :സ്‌കൂൾ ടോപ്പർ ഫിജോ മനസ് വെച്ചാൽ കണ്ട് പിടിക്കാൻ പറ്റില്ലേ…
