അമൽറോയി :കൂടുതൽ ഒന്നും എന്നിക്കു അറിയില്ല,, ധനശേഖർ എന്തോ പ്ലാൻ ചെയ്യിന്നുണ്ട്..
ഫിജോ :മാർട്ടിനെ നീ ഇന്ന് രാവിലെ പോയി കണ്ടതോ…
അമൽറോയി :ഞങ്ങളെ ഇവിടെ നിന്നും രക്ഷിക്കാൻ..
ഫിജോ : ധനശേഖർ വിചാരിച്ചാൽ ഇവിടെ നിന്നും നിന്നെ കൊണ്ട് പോകാൻ ഒരുപാട് പേര് വരും നീ മാർട്ടിന്റെ അടുത്തേക്കും തന്നെ വന്നത് എന്തിനാന്ന്..
അമൽറോയി :ഞാൻ തിരിച്ചു ശേഖരിൻ്റെ അടുത്തേക്കു പോകുന്നില്ല..
ഫിജോ :അത് എന്താ നിന്നെ അവൻ ഒരു സഹോദരനെ പോലെയല്ലേ കാണുന്നെ..സത്യം പറ അല്ലെങ്കിൽ നിന്നെ ഞാൻ ഇവിടെയിട്ട് കൊല്ലും…നീ ഇല്ലെങ്കിലും ഹേമമേനോൻ ജീവിക്കും സിംഗൾ മദർ ഇൻസ്റ്റഗ്രാം മോഡൽ അതിൻ്റെ ബയോയിൽ ഒൺലി ഫാൻസ് ലിങ്ക് ദുബായ്യിൽ ഒരു ഗോൾഡൻ വിസ..
അമൽറോയി :എന്നെ കൊന്നാലും അവൾക്കു ഒരു കുഴപ്പമില്ല….
അമൽ റോയി പറഞ്ഞത്…
മധുരേ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയാ ഞങ്ങളെ കാണാൻ വന്ന ശേഖർ ഒരു ഓഫർ വെച്ചും..എൻ്റെയോ ഹരിയുടെയോ മേൽവിലാസം അവനും വേണമായിരുന്നു…
ഒരു വലിയ തുക അവൻ ഓഫർ ചെയ്‌തു…ഹരിയുടെ പെങ്ങൾ ഹേമ മെഡിസിൻ സിറ്റ് കിട്ടി പക്ഷേ ക്യാഷ് ഒരു പ്രശ്നം ആയിരുന്നു…ഹരി അവസാനം എല്ലാം സമ്മതിച്ചു.. ഹേമയുടെ ചേട്ടൻ ആയി ശേഖർ മാറി.. ഹരി ജയിലിൽ ആയി… ഞങ്ങൾ വിചാരിച്ചു വെച്ച പോലെ ഒരാൾ അല്ലെയിരുന്നു ശേഖർ.. മറ്റുള്ള മനുഷ്യരുടെ ചോര കൊണ്ട് നേടി എടുത്ത ജീവിതം ആണ് അവൻ്റെത്…ഹരിക്കും തൂക്ക് കയറി കിട്ടി..
ഈ സമയം കൊണ്ട് ഹേമ ശേഖറും ആയി അടുത്തും… അവളുടെ പഠിത്തം കഴിഞ്ഞു ഒന്നിച്ചു ആയി താമസം ഓക്കേ.. ഹേമയെ ഒരു സ്റ്റാർ ആക്കി അവൻ്റെ ബിസിനസ് മറ്റൊരു ലെവൽ അവൻ കൊണ്ട് വന്നു.. എൻ്റെ കീപ് ആക്കി ഹേമയെ മാറ്റിയത്തും അവൻ ആണ്… യൂറോപ്പിൽ സെറ്റിൽ അകൻ ഉള്ള പ്ലാൻ ആണ് അവനും ഇപ്പോൾ… ഹേമയും മോളും അവനെ ആൾ ആകെ മാറ്റി ഇരിക്കുന്നു..പക്ഷേ നിൻ്റെ അപ്പനോട് അവൻ എന്തോ പക ഉണ്ട്…
ഫിജോ : ഇത്രയും ക്യാഷ് ജേക്കബിനു കൊടുത്തത് എന്തിനാണ്…
അമൽറോയി :ഇപ്പോൾ vjs ഗ്രൂപ്പിൻ്റെ 90 % ശേഖറിൻ്റെ കൈയിൽ ആണ്.. നിൻ്റെ അപ്പൻ നിങ്ങളുടെ പേരിൽ എഴുതി വെച്ച പലതും അവനും നേടി എടുക്കാൻ ഒരു ഒപ്പിൻ്റ ആവിശ്യം മതി…
ഫിജോ :ഇങ്ങനെ പ്ലാൻ ചെയ്ത അവനും നിസാരം ആയി അവരെ കൊന്നു കളയാലോ…
അമൽറോയി :അവരെ കൊല്ലുംന്ന കാര്യം അവൻ ചിന്തിച്ചിട്ട് പോലുമില്ല..
ഫിജോ :നീ സത്യം മുഴുവൻ ഇപ്പോൾ എന്നോട് പറഞ്ഞു..
അമൽറോയി :നാളെ കഴിഞ്ഞു ഹരിയെ തൂകിലെറ്റു.. എന്നെ ഇനി ശേഖറിനും ആവശ്യം ഇല്ല..
ഫിജോ :അപ്പോൾ ലിസ്റ്റിൽ നിന്റെ പേര് എങ്ങനെ വന്നു…
അമൽറോയി :അത് നിൻ്റെ മാത്രം വിഷയം ആണ് ഫിജോ..15 പേരുടെ ഒരു ഗ്രൂപ്പ് സൺഡേ മാത്രം അവരും ഒന്നിച്ചു കൂടുന്നു.. പരസ്പരം കാണാതെ മുഖം മറച്ചു ഇരിക്കും..അവരുടെ ചുറ്റും ഉള്ള കാര്യം അവരും തീരുമാനിക്കും പോലെ നടത്തും…നിൻ്റെ മുന്നിൽ ശേഖർ വന്നു നിന്നാലും നീ അവനെ ഒന്നും ചെയ്യില്ല…നിന്റെ കൈ വിറകും നിന്നോട് തന്നെ നിൻ്റെ വിശ്വസം നഷ്‌ടപ്പെട്ടും…
ഫിജോ :എൻ്റെ ജീവിത്തിൽ നടക്കാൻ ഉള്ള ഏറ്റവും വലിയ ദുരന്തം സംഭവിച്ചു കഴിഞ്ഞു റോയി..
അമൽറോയി : ഇല്ല ഫിജോ ശേഖർ ആയിരിക്കും നിന്റെ ജീവിതം തീരുമാനിക്കാൻ പോകുന്നത്…
ഞാൻ റിസ്റ്റോട്ടിൽ നിന്നു ഇറങ്ങി…
ഞാൻ വീട്ടിൽ വന്നു കയറിപ്പോൾ..വർഗീസും ബീനി ആന്റിയും അവിടെ ഉണ്ടായിരുന്നു..അപ്പൻ്റെയും അമ്മച്ചിയുടെയും മുഖത്തു അത്ര സന്തോഷം ഇല്ല.. ജോബിൻ നല്ല സ്നേഹ നിതി ആയ മരുമോനെ പോലെ ഇരിക്കുന്നുണ്ടായിരുന്നു..അവൻ്റെ പുറകിൽ ആയി ജിൻസി..
വർഗീസ് :ആ ഫിജോ വന്നാലോ.. ഞങ്ങൾ ജിറ്റോയുടെ കല്യാണം കാര്യം പറയാൻ വന്നത് ആണ്..ഫിലിപിന്റെ മോളു ആയിട്ട് അത് അങ്ങ് ഉറപ്പിച്ചു…
ബിനിആൻ്റി : ബിൻസിയുടെ കൂടെ നടത്തുന്നതിൽ കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ കൂടെ ആയിട്ടാ വന്നേ…
