ഷാരോൺ :കഴിഞ്ഞ ദിവസം എല്ലാം പറഞ്ഞു നിർത്തിയതാ..
ഫിജോ :ഞാൻ ഈ കല്യാണം നടത്താൻ പോകുവാ..
ഷാരോൺ :ഡോ എൻ്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം…
ആൾ കുറച്ചു കലിപ്പ് ആയി…ഞാൻ കാർ സൈഡ്യിൽ ലേക്കും ഒതുക്കി നിർത്തി..ഷാനു ഒന്നും പേടിച്ചു…ഞാൻ ഡോർ തുറന്നു ഇറങ്ങി..
ഫിജോ :വാടാ മോനെ…
ഷാരൊണും എന്റെ പുറകെ വന്നു…
ഫിജോ :മോനെ അടിച്ചു കൊടുത്തപ്പോൾ ഓർത്തു ഇല്ലേ,,ഞാൻ അത് അങ്ങ് ഉറപ്പിച്ചു നീ കൂടുതൽ ഷോ കാണിച്ച നിന്നെ കൊന്ന് ഞാൻ ഈ ആറ്റിൽ ഇടും,,
എന്നിട്ട് ആ കൊച്ചിനെ വിളിച്ചു ഇറക്കി കൊണ്ട് വന്നു വീട്ടിൽ നിർത്തും,,രണ്ട് സംവിച്ചലും നിന്നക് നഷ്ട്ടം ആയിരിക്കും,,കിട്ടിയാ സ്വത്തു കൊണ്ട് ജീവിക്കാൻ നോക്കു,,പ്രശ്നം ഓക്കേ പറഞ്ഞു തീർക്കാൻ രണ്ടും ദിവസം തരാം…
അത് പറഞ്ഞു കഴിഞ്ഞു ഞാൻ അവന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു..മുഖം കൈ കൊണ്ട് തടവി അവൻ എന്നെ നോക്കി…
ഫിജോ :സ്നേഹിച്ച പെണ്ണിനെ പറ്റി അവരതം പറയുമ്പോൾ നോക്കിയിരുന്നു ചിരിച്ചതിനാ ഇത്..
ഞാൻ ഷാരോണും ആയി വീട്ടിൽ എത്തി..അവനെ റൂമിൽ ലേക്കും പറഞ്ഞു വിട്ടും..
അപ്പൻ ടോമിച്ചായൻ ആയി എന്തോ ചർച്ചയിൽ ആയിരുന്നു…ഞാനും അങ്ങോട്ട് ചെന്നു…
ഫിജോ :അപ്പാ എനിക്കും ഒരു കാര്യം സംസാരികാനുണ്ട്…
അപ്പൻ :എന്താടാ…
ഫിജോ :ഷാനുവിനും കളരിക്കൽ ഫില്പിൻ്റെ മോളും ആയി ഒരു ബന്ധം..അപ്പൻ നാളെ അവിടെവരെ പോയി സംസാരിക്കണം..
അപ്പൻ :പെട്ടന്ന് എങ്ങനെ അതിനും ഫിലിപ്പ് സമ്മതിക്കുമോ…
ഫിജോ :അവനെ കെട്ടിച്ചു കാണാൻ ഉള്ള കൊതി കൊണ്ട് ഒന്നുമ്മല്ല..ആ കൊച്ചിനും മോൻ വയറ്റിൽ ഉണ്ടാക്കി കൊടുത്തു…
അപ്പൻ :നീ കൂൾ ആകും നമ്മൾക്ക് സംസാരികാം..
ഞാൻ അപ്പന്റെ അടുത്ത് നിന്നും ഇറങ്ങി വന്നപ്പോൾ ആശചേച്ചി എന്നെ നോക്കി നില്‌കുന്നുണ്ടായിരുന്നു..
ആശചേച്ചി :എൻ്റെ കൂടെ മിയമോളുടെ സ്കൂളു വരെ വാ..
ഫിജോ :എന്താ കാര്യം..
ആശചേച്ചി :നീ അന്ന് കാണിച്ച ഫയലിൽ ഉള്ള കുരുവിള സാർ മരിച്ചു..
ഫിജോ :എങ്ങനെ?..
ആശചേച്ചി :അറിയില്ല..ആൽബിൻ കുറച്ചു ബിസി ആണ് നീ വേഗം വാ…
ഞാൻ ചേച്ചിയും ആയി സ്‌കൂളിൽ ലേക്കും പോയി..
ആശചേച്ചി :ഷാരോൺ ആയിട്ട് എന്താ നിന്നക്..
ഫിജോ :സീരിയസ് കാര്യം ആണ് പിന്നെ പറയാം..
ഞങ്ങളുടെ കാർ സ്‌കൂളിൽ എത്തിയപ്പോൾ ഗെറ്റ് അടച്ചു ഇട്ടിരിക്കും ആണ്..ചേച്ചി അകത്തേക്കും പോയി..കുട്ടികൾ ലൈൻ ആയി പുറത്തേക്കു വന്നു സ്കൂൾ ബസിൽ കയറുന്നു..നാട്ടുകാർ വിവരം അറിഞ്ഞു അവിടെ ഇവിടെ ആയി എത്തി നോക്കി നില്കുന്നുണ്ട്…ഞാൻ കാർ ഒരു സൈഡിൽ ഒതുക്കി മൊബൈൽ എടുത്തു വിമലിനെ വിളിച്ചു…
📲 ഫിജോ :3മത്തെ ആയാലോ..
വിമൽ :ഞാൻ സ്പോട്ടിൽ ഉണ്ട്..ബൈപാസ് കഴിഞ്ഞിട്ട് കുറച്ചു ആയതേയുള്ളു ക്ലാസ്സ് എടുത്തു നിന്നപ്പോൾ കുഴഞ്ഞു വിഴു ആയിരുന്നു..
ഫിജോ :ഞാൻ പുറത്തു ഉണ്ട്..മിയമോളെ വിളിക്കാൻ വന്നതാ…
വിമൽ :പുതിയ ഒരു ടീം വന്നിട്ടുണ്ട് ഞാൻ അവരുടെ കൂടെയാണ്..നിന്നെ തിരിച്ചു വിളികാം…
അവൻ കോൾ കട്ട് ചെയ്തു…
ആശചേച്ചി മിയമോളെ കൊണ്ട് വന്നു കാറിൽ കയറി..മിയ ആകെ കരഞ്ഞു ഇരിക്കും ആണ്..ഞാൻ മിണ്ടാൻ പോയില്ല കാർ നേരെ വീട്ടിൽ വിട്ടും…
ചേച്ചിയും മിയമോളും ഇറങ്ങി പോയി..ഞാൻ കാർ പോർച്ചിൽ കെറ്റിയിട്ടു..എന്റെ റൂമിൽ ലേക്കും വന്നു ഡോർ ലോക് ചെയ്തു..ഫയൽ എടുത്തു കുരുവിള എന്നാ പേര് റെഡ് മാർക്കാർ കൊണ്ട് വെട്ടി…
ഗോവ…
പ്രകാശ് :കുരുവിള..
ശേഖർ :അമലിനെ കിട്ടിയോ..
പ്രകാശ് :രണ്ട് ദിവസം കഴിഞ്ഞു തിരിക്കും എന്ന് പറഞ്ഞു..ഞാൻ ഒന്നും കൂടെ ട്രൈ ചെയാം..
ശേഖർ :വേണ്ട ജേക്കബിനെ വിളിച്ചു പറ നമ്മൾ ബിസിനസ് വിട്ടുവാണെന്നു..
പ്രകാശ് : പെട്ടന്ന് പറഞ്ഞാൽ…
ശേഖർ: മുന്നമത് ഒരാൾ ഇതിന്റെ ഇടയിൽ കേറിയിട്ടുണ്ട്..അവനെ കണ്ട് പിടിക്കും വരെ ഒന്നും വേണ്ട..ഒരു ഫോട്ടോ നമ്മടെ പയ്യൻ മാരും അയച്ചു തന്നിട്ടുണ്ട്…
