പാർവണം – 1 42അടിപൊളി  

സ്വപ്നത്തിൽ കണ്ട ആ സുന്ദരിക്കുട്ടി. ആരാണ് അവൾ. എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി.അവളുടെ ചിരി കണ്ട നിമിഷം എന്റെ ശ്വാസം പോലും ഒരു നിമിഷം നിശ്ചലമായെന്നു തോന്നിപോയി …അത്രയ്ക്കും ഐശ്വര്യമായിരുന്നു അവളുടെ മുഖത്തിന്.

“നീ ഇത് എന്ത് ചിന്തിച്ചു കൊണ്ട് ഇരിക്കിയ   ചെക്കാ രാവിലെതന്നെ..”

വീണ്ടും അമ്മയുടെ വിളിയാണ് എന്ന ചിന്തയിൽ നിന്ന് ഉണർത്തിയത് . അമ്മയോട് പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു..

” അമ്മ ഞാൻ ഒരു സ്വപ്നം കണ്ടു ഒരു പെൺകുട്ടിയെ…”

ഞാൻ അമ്മയുടെ കയ്യിൽ പിടിച്ച് എന്റെ ബെഡിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു..

” അത് പിന്നെ രാത്രി പലരെയും ഓർത്തു കിടന്നാൽ പലതും കണ്ടെന്നു തോന്നും കേട്ടോ..””

അമ്മ എന്റെ കൈയിൽ ഒന്ന് ചെറുതായി തല്ലി കൊണ്ട് ഒരു തമാശരൂപണ പറഞ്ഞു…

” നേയ് കിളവി ഇത് ഞാൻ ഇന്ന് മാത്രം അല്ല കുറച്ചു ദിവസമായി ഇവളെ തന്നെയാണ് കാണുന്നത് അതും ഈ same സ്വപ്നം… “”

ഞാൻ സീരിയസ് ആയി പറഞ്ഞു….

“എവിടെങ്കിലും നിനക്ക് വേണ്ടി ഏതെങ്കിലും പെണ്ണ് കാത്തിരിക്കുന്നുണ്ടാകും അതായിരിക്കും നിന്നക് തുടാരത്തുടരേ ഈ സ്വപനം തന്നെ കാണുന്നത്….”

അമ്മ കളിയാക്കി ചിരിച്ചുകൊണ്ട് റൂമിനു പുറത്തേക്ക് നടന്നു.

“ഡാ വേഗം എണീറ്റോ ഇന്ന് കല്യാണത്തിന് പോകേണ്ടതാണ്. നീ മറന്നോ അത്.. ഹാ..അതെങ്ങനെയാ രാത്രി ഓരോ പെൺപിള്ളേരെ ആലോചിച് സ്വപ്നം കണ്ടു കിടന്നാൽ ഇതൊക്കെ എങ്ങനെ ഓർമ്മവരാനാണ്…..”

അമ്മ ചെറിയ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് റൂമിനു പുറത്ത് പോയി. അപ്പോഴാണ് ഞാൻ കല്യാണത്തിന്റെ കാര്യം ഓർത്തത്. ഇന്ന്  ദിനേശൻ മാമന്റെ മോന്റെ കല്യണം ആണ് അമ്മയുടെ ഏക സഹോദരൻ പുള്ളി ഇപ്പൊ ഗൾഫിലാണ് കല്യണം കഴിഞ്ഞ സച്ചു ചേട്ടനും ഗൾഫിൽ പോകും.സച്ചു ചേട്ടൻ ഈ പറഞ്ഞ മാമന്റെ ഏക ഒരു സന്തതിയാണ്. സച്ചു ചേട്ടന്റെ കല്യാണത്തിന് ആണ് ഈ പോകാൻ പോകുന്നത്.എനിക്ക് ഒരു വിസയും ഒപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് അവിടെ ഒരു ജോലിയും. അമ്മ കുറെ ആയ്യി പറയുകയാണ് മാമനോട് ഗൾഫിൽ എന്നയും കൊണ്ട് പോയി എന്തങ്കിലും ജോലി ഒപ്പിച് കൊടുക്കാൻ. പാസ്പോർട്ട്‌ ഇല്ലാതെ എനിക്ക് എങ്ങനാണ് ഗൾഫ്‌യിൽ പോകാൻ പറ്റുക. അങ്ങനെ അമ്മ പറഞ്ഞു പറഞ്ഞു ഞാൻ തന്നെ പാസ്പോർട്ട്‌ അപേക്ഷിച്ചു ഇന്നലെ സാധനം കൈയിൽ കിട്ടിയാതെ ഉള്ളു.ഇനി വിസയും കൂടെ കിട്ടിയാൽ എനിക്ക് അബുദാബിയിലോട്ട്

പറക്കാം……

എന്തായാലും ആദ്യം കല്യാണത്തിന് പോകാം… സ്വപ്നത്തെക്കുറിച്ച് പിന്നെ ആലോചിക്കാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കുളിക്കാൻ ബാത്ത്റൂമിലേക്ക് നടന്നു. പക്ഷേ ആ നീലക്കണ്ണുകൾ മാത്രം മനസ്സിൽ നിന്ന് മായുന്നില്ലായിരുന്നു……

കുളി കഴിഞ്ഞ് വേഗം തന്നെ പുതിയൊരു ഷർട്ടും മുണ്ടും എടുത്തിട്ടു. കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോഴും ആ നീലക്കണ്ണുകൾ മനസ്സിൽ ഒരു മായാജാലം പോലെ നിറഞ്ഞുനിന്നു…

“ഡാ, വേഗം ഇറങ്ങ്!”

താഴെ നിന്ന് അമ്മയുടെ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് ഞാൻ വീണ്ടും ആ സ്വപ്നലോകത്തുനിന്ന് പുറത്തുവന്നത്…

ദിനേശൻ മാമന്റെ തറവാട്ടിലെത്തുമ്പോൾ വലിയ തിരക്കായിരുന്നു. വിശാലമായ മുറ്റത്ത് വലിയൊരു പന്തൽ ഇട്ടിട്ടുണ്ട്. നാദസ്വരത്തിന്റെ മംഗളകരമായ ശബ്ദവും, കുട്ടികളുടെ ഓട്ടവും, ദൂരെ നിന്ന് വരുന്ന ബന്ധുക്കളുടെ കുശലാന്വേഷണങ്ങളും ഒക്കെയായി കല്യാണവീടിന്റെ എല്ലാവിധ ബഹളങ്ങളും അവിടെ നിറഞ്ഞുനിന്നിരുന്നു. ഗേറ്റിനരികിൽ തന്നെ നിന്നു വരുന്നവരെ സ്വീകരിക്കുന്ന മാമനെ കണ്ട് ഞാൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു…

“ആഹ്, എത്തിയോ… സച്ചു അകത്തുണ്ട്, നീ ചെന്ന് നോക്ക്,”.

മാമൻ തിരക്കിനിടയിൽ എന്നോട് പറഞ്ഞു.

ഞാൻ പതിയെ പന്തലിലൂടെ അകത്തേക്ക് നടന്നു. സച്ചുച്ചേട്ടനെ കണ്ട് ഒരു ആശംസ പറഞ്ഞ്, ഗൾഫ് വിസയുടെ കാര്യവുമൊക്കെ ഒന്ന് ഓർമ്മിപ്പിച്ച് ഞാൻ തിരികെ പന്തലിലേക്ക് തന്നെ ഇറങ്ങി. അവിടെ കണ്ട പഴയ കൂട്ടുകാരോടും ബന്ധുക്കളോടും സംസാരിച്ച് കുറച്ചു സമയം ചിലവഴിച്ചു. അതിനിടയിൽ എപ്പോഴോ സദ്യയുടെ ഒരുക്കങ്ങൾ നടക്കുന്ന ഭാഗത്തേക്കും ഒന്ന് പോയി നോക്കി. സമയം പതിയെ കടന്നുപോയിക്കൊണ്ടിരുന്നു.

Updated: July 7, 2026 — 6:50 pm

1 Comment

Add a Comment
  1. നന്ദുസ്

    സൂപ്പർ…..
    അടിപൊളി സ്റ്റോറി….
    നല്ല തുടക്കം.. അവതരണം….

Leave a Reply

Your email address will not be published. Required fields are marked *