പേയിങ് ഗസ്റ്റ്
PAYING GUEST
[ Kitozaaki ]
എന്റെ പേര് സാം. ഞാനാണ് ഈ കഥയിലെ നായകൻ, അജിത്ത്, പാർവതി എന്ന കപ്പിൾസ്, ഇതിൽ പാർവതി paying guest ആയി പോണ്ടിച്ചേരി യിലെ എന്റെ വീട്ടിൽ വരുന്നത് ആണ് ഈ ചെറിയ സുന്ദരമായ കഥ.
പോണ്ടിച്ചേരിയുടെ ആ പഴയ ഫ്രഞ്ച് കോളനി (white town) തിരക്കുകളിൽ നിന്നൊക്കെ മാറി, കടലിന്റെ ഇരമ്പൽ കേൾക്കാവുന്ന അത്രയും അടുത്തുതന്നെയുള്ള എന്റെ വില്ലയുടെ ഗേറ്റിലേക്ക് ആ കാർ വന്നുനിൽക്കുമ്പോൾ ഞാൻ അവിടെ നോക്കി നിൽക്കുകയായിരുന്നു. ഈ വലിയ കോമ്പൗണ്ടിനുള്ളിൽ, പഴമയുടെ ഭംഗിയും ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന അഞ്ച് ബെഡ്‌റൂമുള്ള ഈ വില്ലയുടെ ഉടമസ്ഥൻ ഞാനാണ്.
അനാവശ്യമായ ആഡംബരങ്ങളൊന്നുമില്ലാതെ, എന്നാൽ കണ്ടാലേ നല്ല ലക്ഷ്വറിയാണെന്ന് തോന്നുന്ന രീതിയിലാണ് ഞാൻ ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഉയരമുള്ള മതിൽക്കെട്ടിനുള്ളിൽ ഭംഗിയായി വെട്ടിപ്പൊതുക്കിയ പുൽത്തകിടിയും, അതിന് അതിരിട്ട് നിൽക്കുന്ന ബൊഗെയ്ൻവില്ലകളും, ഒപ്പം വിദേശത്തുനിന്നും എത്തിച്ച റാവനാല, പ്ലൂമേരിയ, ഇൻഡോർ പ്ലാന്റുകളായ മോൺസ്റ്റെറ എന്നിവയും നിറഞ്ഞ ഒരു പൂന്തോട്ടമുണ്ട്. അതിനപ്പുറത്തായി ഒരു സ്വിമ്മിംഗ് പൂളും, അതിന്റെ വശത്തായി സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടുമ്പോൾ ലൈവ് കുക്കിംഗിനും ബാർബിക്യൂവിനുമായി സെറ്റ് ചെയ്ത ഒരു ഓപ്പൺ ഗ്രില്ലിംഗ് ഏരിയയുമുണ്ട്.
പോർച്ചിൽ എന്റെ കാർ കളക്ഷൻ എസ്‌യുവിയായ BMW X5, ക്ലാസിക് ലുക്കുള്ള Mercedes-Benz E-Class, സിറ്റി റൈഡുകൾക്കായി കരുതിയിരിക്കുന്ന സ്റ്റൈലിഷ് ഹാച്ച്ബാക്കായ Mini Cooper എന്നിവ നിരന്നു കിടക്കുന്നത് കാണാം. ഈ ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിലേക്കാണ് എന്റെ അതിഥി (paying guest) പാർവതി ഇപ്പോൾ വന്നിറങ്ങിയിരിക്കുന്നത്.
കാറിന്റെ ഡോർ തുറന്ന് പാർവതി പുറത്തേക്കിറങ്ങി. നേരെ കണ്ണുടക്കിയത് വില്ലയുടെ പോർച്ചിലെ തൂണിൽ ചാരി, കൈകൾ കെട്ടി നിൽക്കുന്ന എന്റെ നേരെയാണ്.
കണ്ടാൽ ആരും ഒന്നുകൂടി നോക്കിപ്പോകുന്ന തരത്തിലുള്ള ഒരു പെർഫെക്റ്റ് പേഴ്സണാലിറ്റി.
കൃത്യമായി വെട്ടിയൊതുക്കിയ കറുത്ത മുടിയും, പൂർണ്ണമായും ക്ലീൻ ഷേവ് ചെയ്ത മുഖവും. ആ പെർഫെക്റ്റ് ജോലൈൻ എന്റെ മുഖത്തിന് പ്രത്യേകതരം ഒരു ഷാർപ്‌നെസ്സ് നൽകുന്നുണ്ടായിരുന്നു.
ബോഡി ഫിറ്റായ ഒരു ഡാർക്ക് കളർ ലിനൻ ഷർട്ടും, കൈമുട്ടിലേക്ക് മടക്കിവെച്ച സ്ലീവ്സും. കൈത്തണ്ടയിലെ ആ ലക്ഷ്വറി വാച്ചും എന്റെ ക്ലാസ്സ് സ്റ്റൈലിന് കൃത്യമായി മാച്ച് ചെയ്യുന്നുണ്ടായിരുന്നു.
ആഡംബരത്തിന്റെ നടുവിലാണ് ജീവിക്കുന്നതെങ്കിലും എന്റെ ബോഡി ലാംഗ്വേജിൽ അനാവശ്യമായ ജാഡകളോ ഭാവങ്ങളോ ഇല്ലായിരുന്നു. പകരം മുഖത്ത് എപ്പോഴുമുള്ള ആ ശാന്തതയും, ചുണ്ടിൽ ഒളിപ്പിച്ച നേരിയൊരു പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.
എന്നെ കണ്ടതും പാർവതിയുടെ മുഖത്ത് ഒരേസമയം ഒരു വിസ്മയവും ചെറിയൊരു പരിഭ്രമവും മിന്നിമറയുന്നത് ഞാൻ കണ്ടു. ഷേഡ്സ് ചെറുതായൊന്ന് താഴ്ത്തി, കാറിൽ നിന്നിറങ്ങിയ അവളെ നോക്കി ഞാൻ നേരിയ രീതിയിൽ ചിരിച്ചു.
പാർവതി അവൾ ചെന്നൈയിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അജിത്തിനൊപ്പം വരാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പക്ഷേ അവസാന നിമിഷം അടിയന്തിര മീറ്റിംഗ് വന്നതുകൊണ്ട് അജിത്തിന് വരാൻ കഴിഞ്ഞില്ലെന്ന് അവൾ എന്നെ ഫോണിൽ അറിയിച്ചിരുന്നു.
വിവാഹത്തിനുശേഷം ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പും, ഇടയ്ക്കുവന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, ഉപരിപഠനവുമെല്ലാം കാരണം ഒരു അക്കൗണ്ടന്റായ പാർവതിക്ക് ഇതുവരെ ജോലിയിലൊന്നും പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി ചെന്നൈയിൽ ഒട്ടേറെ ജോലികൾ നോക്കിയെങ്കിലും അനുയോജ്യമായതൊന്നും കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് പോണ്ടിച്ചേരിയിലെ ആ അക്കൗണ്ടന്റ് ട്രെയിനിയുടെ ഒഴിവ് അവൾ ശ്രദ്ധിക്കുന്നത്.
