അങ്ങനെ പറഞ്ഞശേഷം മേരിക്കുട്ടി സഞ്ജുവിനെ നേരെ കൈ നീട്ടി. സഞ്ജു എലിസബത്തിനെ നോക്കിയിട്ട് മേരിക്കുട്ടിക്ക് കൈ കൊടുത്തു.
മേരിക്കുട്ടി സഞ്ജുവിന്റെ കയ്യിൽ പിടിച്ചു കുലുക്കി. സഞ്ജു വെറുതെ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഹായ്.. ആന്റി. ”
” ആന്റിയോ…? മേരി. മേരിക്കുട്ടി. അതാണ് എന്റെ പേര്. സഞ്ജുവിന് ഇഷ്ടമാണെങ്കിൽ എന്നെ മേരി എന്നോ കുട്ടി എന്നോ അതോ രണ്ടും ചേർത്ത് മേരിക്കുട്ടി എന്ന് വിളിച്ചോ. അല്ലാതെ ഈ ആന്റി വിളി വേണ്ട. എനിക്ക് അതിനുമാത്രം പ്രായം ഒന്നും ആയില്ല. ഞാൻ ഇവളെക്കാളും ഇളയതാ. ”
മേരിക്കുട്ടി ചിരിയോടെ പറഞ്ഞു.
മേരിക്കുട്ടി പറയുന്നത് കേട്ട് സഞ്ജുവിന് എന്തോ പോലെ തോന്നി. സഞ്ജു താഴ്മയോടെ പറഞ്ഞു.
” സോറി ആന്റി.. അല്ല മേരിക്കുട്ടി. ഞാൻ എന്തു വിളിക്കണം എന്ന് അറിയാതെ വിളിച്ചു പോയതാ. ആന്റി എന്ന്. ഇനി അങ്ങനെ വിളിക്കില്ല. ”
.
സഞ്ജു പറഞ്ഞത് കേട്ട് എലിസബത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“സഞ്ജു. നീ ഇവളെ ആന്റി എന്ന് തന്നെ വിളിച്ചാൽ മതി. ഓഹ് പിന്നെ!!!!! ഒരു മേരിക്കുട്ടി… കൊച്ചു കുട്ടിയല്ലേ നീ . മേരികുട്ടി എന്ന് വിളിക്കാൻ.”
” അതേടി ഏലിക്കുട്ടി. ഞാനിപ്പോഴും കൊച്ചുകുട്ടി തന്നെയാ. കണ്ടില്ലേ എനിക്ക് മുടിയൊക്കെ വളരുന്നതേയുള്ളൂ. ”
അതും പറഞ്ഞ് മേരിക്കുട്ടി സ്വന്തം തലയിലൂടെ വിരലോടിച്ചുകൊണ്ട്
.ചിരിച്ചു. അതിനുശേഷം മേരിക്കുട്ടി വീണ്ടും പറഞ്ഞു.
” സഞ്ജു. ഇവൾ എന്നോട് എല്ലാം പറഞ്ഞു. ”
അത് കേട്ടപ്പോൾ. പേടിയോടെ സഞ്ജു എലിസബത്തിനെ നോക്കി. എലിസബത്തിന്റെ മുഖവും മങ്ങിയിരുന്നു.
മേരിക്കുട്ടി തുടർന്നു.
” എന്തായാലും ഇവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഇവളെ…. ഇവൾ ഒരു പൊട്ടിപ്പെണ്ണ. സഞ്ജു ഇവളെ നല്ലതുപോലെ നോക്കിക്കോണം. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം. ”
ഇവൾ ഇത് എന്ത് തേങ്ങയാ പറയുന്നത് എന്ന രീതിയിൽ എലിസബത്ത് മേരിക്കുട്ടിയെ നോക്കി.
അപ്പോൾ എലിസബത്തിനെ നോക്കി ഒന്ന് ചിരിച്ച മേരിക്കുട്ടി തുടർന്നു പറഞ്ഞു.
” സഞ്ജു എന്നെ എന്ത് വേണേലും വിളിച്ചോ. ആന്റി എന്നോ മേരി എന്നോ. ഒക്കെ സഞ്ജുവിന്റെ ഇഷ്ടം. എന്നാ ശരി സഞ്ജു. നമുക്ക് പിന്നെ കാണാം. കാണണം. ”
അതും പറഞ്ഞ് സഞ്ജുവിന്റെ കയ്യിൽ പിടിച്ച് നിന്നിരുന്ന മേരിക്കുട്ടി സഞ്ജുവിന്റെ കയ്യിൽ വെറുതെ ഒന്ന് ചൊറിഞ്ഞു. പിന്നെ എലിസബത്തിനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
” ആഘോഷിക്കു പെണ്ണേ. ജീവിതം ഒന്നേയുള്ളൂ. അത് ആഘോഷിക്കുക തന്നെ വേണം. ശരിയടി അപ്പൊ പിന്നെ കാണാം. ഇപ്പോൾ എനിക്ക് ഇത്തിരി തിരക്കുണ്ട്.”
അതും പറഞ്ഞ് ചിരിച്ചുകൊണ്ട് മേരിക്കുട്ടി നടന്നുപോയി. സഞ്ജുവും എലിസബത്തും മേരിക്കുട്ടി നടന്നുപോകുന്നത് നോക്കി നിന്നു.
മേരിക്കുട്ടി പോയ ഉടനെ സഞ്ജു എലിസബത്തിനോട് ചോദിച്ചു.
” ആ മേരി ആന്റി. പറഞ്ഞത് നേരാണോ. ആന്റി എല്ലാം അവരോട് പറഞ്ഞോ..? ”
” പിന്നെ പറയാതെ. നമ്മുടെ വിവാഹത്തിന്. സാക്ഷി ഒപ്പിടുന്നത് ഒന്ന് അവളാണ്. പിന്നെ ഒന്ന് എന്റെ മോളും. അപ്പോൾ പിന്നെ അവളോട് എല്ലാം പറയണ്ടേ…? ”
ജൂലിയുടെ കാര്യം എലിസബത്ത് പറഞ്ഞപ്പോൾ ഒരു നിമിഷം സങ്കടപ്പെട്ട സഞ്ജു വീണ്ടും ചോദിച്ചു.
” അതല്ല ആന്റി. ഞാൻ ചോദിച്ചത്. ഇന്നലെ നമ്മൾ തമ്മിൽ നടന്നത്. അതൊക്കെ ആന്റി പറഞ്ഞോ എന്നാ…? ”
” അയ്യോ! അത് ഞാൻ അവളോട് പറയാൻ മറന്നുപോയി സഞ്ജു . ഞാൻ അവളെ ഇപ്പോൾതന്നെ വിളിച്ചു പറയാം. എന്താ സഞ്ജു. അതൊക്കെ അവളോട് പറയട്ടെ..?..”
“അയ്യോ! വേണ്ട ആന്റി. അങ്ങനെ പറഞ്ഞാൽ …. എന്റെ കാര്യം പോട്ടെ. അവർക്ക് എന്നെ മുൻപ് പരിചയം ഇല്ല. അതുകൊണ്ട് എന്നെ പറ്റി എന്ത് പറഞ്ഞാലും പ്രശ്നമില്ല.. പക്ഷെ അവർ ആന്റിയെകുറച്ചു എന്ത് കരുതും.അതുകൊണ്ട് വേണ്ട ആന്റി. അതൊന്നും പറയണ്ട .”
അത് കേട്ട് എലിസബത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
” അതൊക്കെ ഞാൻ പറയുമോ എന്റെ സഞ്ജു കുട്ടാ..?. അതൊക്കെ നമ്മുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ അല്ലേ. നമ്മുടെ മാത്രം സന്തോഷം. അപ്പോൾ പിന്നെ അതൊക്കെ ഞാൻ പറയുമോ.? ആഹ്!
