അതും പറഞ്ഞ് സഞ്ജു ചിരിച്ചു. കൂടെ എലിസബത്തും. ശേഷം എലിസബത്ത് ചോദിച്ചു.
“എന്നിട്ട് ആ കാമുകിയെ ആന്റി എന്നാണോ കാമുകൻ വിളിക്കുന്നത്.?”
” എന്റെ കാമുകിയായ ആന്റിയെ പിന്നെ ഞാൻ എന്ത് വിളിക്കണം. ആന്റി തന്നെ പറഞ്ഞോളൂ ഞാൻ അതുപോലെ വിളിക്കാം. ഞാൻ ഏലിക്കുട്ടി എന്ന് വിളിക്കണോ. ആ മേരി ആന്റി വിളിച്ചതുപോലെ…? ”
“അയ്യടാ അതൊന്നും വേണ്ട. എന്റെ കുട്ടൻ എന്നെ. ‘എൽസ ‘ എന്ന് വിളിച്ചാൽ മതി. എനിക്ക് പള്ളിയിൽ ഇട്ട പേരാ. എൽസ എന്ന് . പക്ഷേ ഇപ്പോൾ അത് ആരും വിളിക്കാറില്ല. ആർക്കും അറിയുകയും ഇല്ല. എനിക്ക് അങ്ങനെ ഒരു പേരുള്ളത്. എന്റെ മോൾക്ക് പോലും.. അതുകൊണ്ട് ഇനിയത് സഞ്ജു വിളിച്ചോ. ”
“‘എൽസ.” നല്ല പേര്. ‘എൽസകുട്ടി.’ അങ്ങനെയും വിളിക്കാം.. എന്നാലും വിളിക്കാൻ സുഖം ആന്റി എന്നോ.. ആന്റി കുട്ടി എന്നോ. ആന്റി പെണ്ണ് എന്നോ വിളിക്കുന്നതാ.”
അതും പറഞ്ഞ് സഞ്ജു ചിരിച്ചു. സഞ്ജു പറഞ്ഞത് കേട്ട് എലിസബത്തും ചിരിച്ചു.. അവർ എത്തിയത് എലിസബത്തിന്റെ ഓഫീസിൽ ആയിരുന്നു. അവിടെ എത്തും മുൻപ് എലിസബത്ത് സഞ്ജുവിനോട് ചോദിച്ചു.
“നമ്മൾ ഇപ്പോൾ പോകുന്നത് ഞാൻ വർക്ക്
ചെയ്യുന്ന ഓഫീസിൽ ആണ്. അവിടെ എത്തിയാൽ സഞ്ജു എന്റെ ആരാണെന്ന് ആരെങ്കിലും സഞ്ജുവിനോട് ചോദിച്ചാൽ.. സഞ്ജു എന്റെ ആരാണെന്ന് പറയും..?”
“എന്താ സംശയം. ഞാൻ എന്റെ എൽസകുട്ടിയെ കെട്ടാൻ പോകുന്ന ചെറുക്കൻ ആണെന്ന് പറയും. അങ്ങനെ അല്ലേ നമ്മൾ ഫ്ലാറ്റിലെ എല്ലാവരോടും പറഞ്ഞത്. . അല്ലെങ്കിൽ തന്നെ നമ്മൾ കെട്ടാൻ പോകുന്നവർ അല്ലേ. അപ്പോൾ അങ്ങനെ പറയാം. എന്താ..?”
“വേണ്ട വേണ്ട. ഇപ്പോൾ അവിടെ ആരോടും അങ്ങനെ പറയേണ്ട.. ഇപ്പോൾ അവിടെ ആരും അറിയേണ്ട. നമ്മൾ കെട്ടാൻ പോവുകയാണെന്ന്. അത് അറിഞ്ഞാൽ… ഇത്രയും സുന്ദരനായ ഒരു പയ്യനെ എനിക്ക് കിട്ടിയതിൽ അവർക്കൊക്കെ എന്നോട് അസൂയ തോന്നും. അതോടെ ചിലരെങ്കിലും എന്നെ കളിയാക്കും. പിന്നെ എനിക്ക് അവിടെ ഇരുന്ന് സ്വസ്ഥമായി ജോലി ചെയ്യാൻ പറ്റില്ല. അതുകൊണ്ട് നമ്മുടെ വിവാഹത്തിന് അടുപ്പിച്ചു മാത്രം അവരോടൊക്കെ കാര്യം പറയാം. ”
” ഇപ്പോൾ പിന്നെ ഞാൻ ആരാണെന്ന് പറയും. ”
” അത് എന്റെ റിലേറ്റീവ് ആണെന്ന് പറയാം. കുറച്ചുനാൾ എന്റെ കൂടെ കാണും എന്നും പറയാം. എന്നു കരുതി അവിടെയുള്ള വേറെ സുന്ദരിമാരെ വല്ലതും നോക്കിയാൽ ഉണ്ടല്ലോ. എന്റെ സ്വഭാവ മാറും. ”
” ഞാൻ ആരെയും നോക്കില്ല പൊന്നേ.. എനിക്ക് ഈ പെണ്ണിനെ മാത്രം നോക്കിയാൽ മതി.”
അതും പറഞ്ഞു സഞ്ജു എലിസബത്തിനെ നന്നായി കെട്ടിപിടിച്ചു.
അത് കേട്ട് എലിസബത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
” നോക്കിക്കോ. പക്ഷേ വേറെ ആഗ്രഹമൊന്നും വേണ്ട. അത് ഇനി ആരായാലും. കേട്ടല്ലോ…? ”
“കേട്ടൂ.. കേട്ടൂ. ഞാൻ ഇനി സ്വപ്നത്തിൽ പോലും വേറെ ഒരു പെണ്ണിനെ നോക്കില്ല മോഹിക്കില്ല. പോരെ. അതിരിക്കെട്ടെ. ഞാൻ എന്റെ എൽസ കുട്ടിയുടെ ഏത് റിലേറ്റീവ് ആണെന്ന് പറയും…?”
“അത് എന്റെ മമ്മ വകയിൽ ഉള്ള ഏതെങ്കിലും റിലേറ്റീവ് ആണെന്ന് പറയാം പോരെ. ”
ബുള്ളറ്റ് പാർക്ക് ചെയ്ത ശേഷം. എലിസബത്ത് സഞ്ജുവിനെയും കൂട്ടി ഓഫീസിലേക്ക് നടന്നു. ഓഫീസിൽ കയറിയ ഉടനെ. സഞ്ജുവിനെ അവിടെയുള്ള വിസിറ്റേഴ്സ് റൂമിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് എലിസബത്ത് പറഞ്ഞു.
” എന്റെ സഞ്ജു. ഒരു 10 മിനിറ്റ് ഇവിടെ ഇരിക്ക്. അപ്പോഴേക്കും ഞാൻ വരാം. എനിക്ക് ഇത്തിരി പണിയുണ്ട്. ”
അതും പറഞ്ഞു എലിസബത്ത് തന്റെ ക്യാബിനിലേക്ക് പോയി. അവിടെ എലിസബത്തിനെ കാത്ത് മേരികുട്ടി ഇരിക്കുന്നുണ്ടായിരുന്നു.
തന്റെ ക്യാബിന്റെ അകത്ത് കയറിയ ഉടനെ എലിസബത്ത് മേരിയേയും കൂട്ടി മുകളിൽ റൂഫ് ടോപ്പിലേക്ക് നടന്നു. അവിടെ എത്തിയ ഉടനെ എലിസബത്ത് മേരിയോട് ചോദിച്ചു.
“നീ എന്തൊക്കെയാടി നേരത്തെ ആ പയ്യനോട് എന്ന് വെച്ചാൽ സഞ്ജുവിനോട് പറഞ്ഞത്..? ”
“ഞാൻ എന്ത് പറഞ്ഞു. നീയല്ലേ എല്ലാം പറഞ്ഞത്…? നീ പറഞ്ഞത് ഞാൻ
ഒന്ന് കൂടി പറഞ്ഞു എന്നല്ലേ ഉള്ളൂ. അല്ലാതെ ഞാൻ ആയിട്ട് എന്താ പറഞ്ഞത്..?”
