“ഞാനോ.. ഞാൻ പറഞ്ഞതോ…. ഞാൻ എന്ത് പറഞ്ഞു. ദേ എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട.. നീ അല്ലേ അവിടെ നിന്ന് പറഞ്ഞത്…… ഇവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഇവളെ…. ഇവൾ ഒരു പൊട്ടിപ്പെണ്ണ. സഞ്ജു ഇവളെ നല്ലതുപോലെ നോക്കിക്കോണം. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം. ഇതൊക്കെ പിന്നെ ആരാ പറഞ്ഞത് നീയല്ലേ..?””
“അതൊക്കെ അല്ലേ ഞാൻ പറഞ്ഞുള്ളൂ. അല്ലാതെ നാളെ തന്നെ നിങ്ങളുടെ കല്ല്യാണം നടത്തണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. നീ അടങ്ങ് മോളെ ഏലിക്കുട്ടി. ”
“കല്ല്യാണം. വെറുതെ എന്നെകൊണ്ട് ഒന്നും പറയിക്കേണ്ട.
ആഹ്!! ശരി അത് പോട്ടെ. നിനക്ക് എന്താ അറിയേണ്ടത്. അത് ചോദിക്ക് ഞാൻ മറുപടി പറയാം..”
“എനിക്ക് ഒന്നേ അറിയേണ്ടു. അത് ആര്. ആരാ നിന്റെ കൂടെ ഉള്ള സഞ്ജു. അവന് എന്താ നിന്റെ കൂടെ കാര്യം. നീ എന്തിനാ നിന്റെ ഫ്ലാറ്റിൽ ഉള്ളവരോട് അങ്ങനെ ഒക്കെ പറഞ്ഞത്…?”
“എടി.. മണ്ടി.. അവൻ എന്റെ ആരും അല്ല. എന്റെ മോള് പറഞ്ഞത് അനുസരിച്ചു അവനെ ഞാൻ എന്റെ കൂടെ താമസിപ്പിക്കുന്നു. അത്ര മാത്രം. അല്ലാതെ എന്ത് കാര്യം.”
“പിന്നെ! ഞാൻ വിശ്വസിച്ചു. ഒന്ന് പോടി. അവിടുന്ന്..
. ഒന്ന്. ജൂലി മോള് അങ്ങനെ പറയാൻ തന്നെ സാധ്യത ഇല്ല. രണ്ട്. ഇനി അങ്ങനെ ആണെങ്കിൽ തന്നെ നീ അവനെ കൂടെ താമസിപ്പിക്കുകയും ഇല്ല. എന്നാലും പോട്ടെന്നു വെക്കാം. ഇത് നീ എന്തിനാ അവനേയും കൊണ്ട് നടക്കുന്നത്. മാളിലൊക്കെ കയറി കറങ്ങി നടക്കുന്നത്. അതും അവന്റെ തോളിൽ കൈയിട്ട് അരയിലൂടെ ചുറ്റി പിടിച്ചു. ഇതൊന്നും നീ വെറുതെ ചെയ്യില്ല.. അപ്പോൾ അവൻ നിന്റെ ആരോ ആണ്. നിനക്ക് ഏറ്റവും പ്രീയപ്പെട്ടവൻ.”
.
“മേരികുട്ടി. നീ ഇങ്ങനെ ഒന്നും പറയാതെ.. അത് എല്ലാം ഞാൻ.. പറയാം ”
“ഏയ്! അടങ്ങു മോളെ ആയില്ല. ഞാൻ ബാക്കി കൂടെ പറയട്ടെ. എന്നിട്ട് നീ മറുപടി പറഞ്ഞാൽ മതി.
നീ എന്തിനാ ആ പയ്യൻ നിന്റെ ബോയ് ഫ്രണ്ട് ആണെന്നും. നിന്റെ കാമുകൻ ആണെന്നും. നിങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ പോവുകയാണെന്നും ഒക്കെ നിന്റെ ഫ്ലാറ്റിൽ ഉള്ളവരോട് പറഞ്ഞത്. ?”
“കഴിഞ്ഞോ നിന്റെ സംശയം കഴിഞ്ഞൊ..?”
“ആ കഴിഞ്ഞു. തല്ക്കാലം കഴിഞ്ഞു. ഇനി നീ മറുപടി താ എന്താ ഇതിന്റെ ഒക്കെ അർത്ഥം…?”
“എടി അത് ആ ഫ്ലാറ്റിലെ നാറികൾക്ക് ഒന്ന് ഇട്ട് കൊടുത്തതാ. അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്..? അല്ലാതെ ഒന്നും ഇല്ല.”
“ഉം.. പിന്നെ പിന്നെ.. ഞാൻ വിശ്വസിച്ചു..”
“എടി. സത്യമായിട്ടും .
അങ്ങനെ ഒക്കെ ഞാൻ വെറുതെ പറഞ്ഞതാ.. നിനക്ക് അറിയുമോ…
അവർ എന്നെപറ്റി എന്തൊക്കെയാ അവിടെ പറയുന്നത് എന്ന്. നിനക്ക് അറിയാമോ..? ഞാൻ രാത്രിയിൽ കുടിച്ചു കൂതാടി ഓരോ അവൻമാരെ ആരും കാണാതെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നുണ്ടെന്നും. പലരുടെ അടുത്തും ഞാൻ അതുപോലെ പോകുന്നുണ്ടെന്നും . അതുപോലെ എനിക്ക് തോന്നുമ്പോലെ ആളുകളെ വിളിച്ചു കൊണ്ട് വരാൻ ആണ് ഞാൻ…” അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം എലിസബത്ത് വീണ്ടും തുടർന്നു.
“അങ്ങനെ പല എംബോക്കി ത്തരവും ആ അലവലാതികൾ വിളിച്ചു പറയുന്നുണ്ട്. എന്നാ ഇത്തിരി കൂടെ ആയിക്കോട്ടെ എന്ന് കരുതിയ ഞാൻ.. അല്ലാതെ. അല്ലാതെ ഞങ്ങൾ തമ്മിൽ വേറെ ഒന്നും ഇല്ല..”
“പിന്നെ.. അവിടെ ആരും അങ്ങനെ പറയുന്നൊന്നും ഇല്ല. പിന്നെ പറയുന്നുണ്ടാകും.. നീ ഒരു അഹങ്കാരി ആണ്. വലിയ ദേഷ്യക്കാരി ആണ്. നിനക്ക് ഭയങ്കരം ജാട ആണ്. നീ പിശുക്കി ആണ് എന്നൊക്കെ ചിലപ്പോൾ പറയുന്നുണ്ടാകും. അല്ലാതെ ആരും അവിടെ നീ പറയുംപോലെ ഒന്നും പറയുന്നുണ്ടാകില്ല. അതിനൊക്കെ അവിടെ ആർക്കാ സമയം. ”
അതും പറഞ്ഞു മേരികുട്ടി ചിരിച്ചു. അപ്പോൾ എലിസബത്ത് പറഞ്ഞു.
“പിന്നെ!! ഞാൻ അഹങ്കാരി.. ദേഷ്യക്കാരി. ജാഡ. അല്ലേ. ഇതൊക്കെ ഞാൻ ആരോടാ കാണിച്ചത്.?”
“അത് നിന്റെ ഫ്ലാറ്റിൽ ഉള്ള സുന്ദരൻ മാരായ വണ്ടുകളോട്.. ”
“പോടി അവിടുന്ന്. നീ എന്തൊക്കെയാ പറയുന്നത്..?”
“അതോ… എടി.. മണ്ടി ഏലിപെണ്ണേ.. ഇത്രയും സുന്ദരിയായ.. നല്ല കൊഴുപ്പും മുഴുപ്പും തുടിപ്പും ഉള്ള നീ.. അവന്മാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒത്ത ചരക്കായ നീ . നിന്നെ എപ്പോഴെങ്കിലും അവന്മാർക്ക് കൊടുത്തിട്ടുണ്ടോ.. അവരെ കാമത്തോടെ ഒന്ന് നോക്കിയിട്ടെങ്കിലും ഉണ്ടോ.. ഇല്ലല്ലോ. അപ്പോൾ പിന്നെ അവർ അങ്ങനെ പലതും പറയില്ലേ..?”
