ജയൻ പറഞ്ഞു..
അങ്ങനെ കാറ് പോകുമ്പോൾ ഉണ്ണി സുജ പറഞ്ഞ പെണ്ണിനെ പറ്റി ആലോചിച്ചു..
നാളെ അവളെ കാണാല്ലോ.. അവൻ ഓരോന്ന് ആലോചിച്ചു കൂട്ടി..
അവനോട് സുജ പറഞ്ഞു..
എടാ ഉണ്ണികുട്ടാ.. നിന്നെ അവൾക്ക് ഇഷ്ടക്കും..
ഉണ്ണി സുജയെ നോക്കി പുഞ്ചിരിച്ചു..
നി ഗ്ലാമർ അല്ലെ.. നിന്റെ മമ്മിയെ പോലെ..
ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അത് കേട്ട് ഉണ്ണി പുഞ്ചിരിച്ചു..
അങ്ങനെ തറവാട്ടിൽ വണ്ടി എത്തി..
കാറിൽ നിന്ന് ഉണ്ണി ഇറങ്ങുമ്പോൾ സുഷമയുടെ അമ്മ ഉണ്ണിയുടെ അടുത്തേക്ക് വന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
എത്ര നാളായി മോനെ നിന്നെ കണ്ടിട്ട്.. കൊതിയാകുവാ. മോൻ അമ്മേ മറന്നോ..
അവൻ പുഞ്ചിരിച്ചു കൊണ്ട് അവരെ നോക്കി.. എന്നിട്ട് പറഞ്ഞു..
മറന്നില്ല.. വരണം എന്നുണ്ടാരുന്നു..
എനിക്കറിയാം ഉണ്ണി.. നിന്റെ പപ്പക്ക് ഇപ്പോഴും ഞങ്ങളോട് പിണക്കം ആയിരിക്കും അല്ലെ..
അവൻ പുഞ്ചിരിച്ചു..
എന്നിട്ട് സുഷമയോട് പറഞ്ഞു..
കേറി വാ മോളെ..
പിന്നെ ഓരോ വിശേഷം പറഞ്ഞു സമയം കുറെ പോയി..
അപ്പോഴേക്കും സുഷമയുടെ അച്ഛൻ
അങ്ങോട്ട് വന്നു.. ഓരോ കാര്യങ്ങൾ അയാളും സംസാരിച്ചു..
സന്ധ്യ കഴിഞ്ഞപ്പോൾ എല്ലാവരും കൂടി കല്യാണ വീട്ടിലേക്ക് പോയി..
ഉണ്ണിക്ക് വണ്ടി ഓടിക്കാൻ ജയൻ കൊടുത്തു..
ഒരു കിലോമീറ്റർ അകലെ ആണ് സുരേന്ദ്രൻ താമസിക്കുന്നത്.. എല്ലാവരും അവിടെ ചെന്ന് ബന്ധുക്കളും ഒക്കെ ആയി സംസാരിച്ചു സമയം ഒരുപാട് പോയി..
പാതിരാത്രി ആയപ്പോൾ തറവാട്ടിലേക്ക് തിരിച്ചു പൊന്നു..
യാത്ര ക്ഷീണത്തിൽ സുഷമയും ഉണ്ണിയും കിടന്നതേ ഉറങ്ങി പോയി..
പിറ്റേന്ന്..
വലിയ വീടാണ് സുഷമയുടെ തറവാട്.. വർഷങ്ങൾക്ക് മുൻപ് പണിത വീടാണ്..
രണ്ടു നില വീട് ആയതുകൊണ്ട് തന്നെ താഴെയും മുകളിലും മുറികൾ ഉണ്ട്..
മുകളിൽ രണ്ടു ബെഡ്‌റൂം ഉണ്ട് താഴെ മൂന്ന് ബെഡ്‌റൂം കിച്ചൺ, ഡയനിങ് ഹാൾ… ഹാൾ..
സിറ്റൗട്ട്.. പുറത്ത് കാർ പാർക്ക് ചെയ്യാൻ പോർച്ച്..
വലിയ മുറ്റം.. മുറ്റത്തിന്റ സയിഡിൽ.. വേറൊരു ഷെഡ്..
അതിൽ ആണ് പണിയായിതങ്ങൾ ഒക്കെ വെക്കുന്നത്..
പഴയ സാധനങ്ങൾ ഒക്കെ വെക്കുന്നത് അവിടെയാണ്…
പിന്നെ വിശാല മായ സ്ഥലം ആണ്.. കുടുതലായും റബർ ആണ്.. പിന്നെ താഴെ പറമ്പിൽ ആണ് വാഴ കൃഷി.. അവിടെ ഒരു ഷെഡ് ഉണ്ട്..
മഴ പെയ്യുമ്പോൾ പണിക്കാർക്ക് കേറി നിക്കാനും.. പണിക്കാർക്ക് വിശ്രമിക്കാനും ഒക്കെ ആണ് ആ ഷെഡ്…
രാവിലെ തന്നെ കല്യാണത്തിന് പോകാൻ വേണ്ടി റെഡിയാകുവാണ് സുജയും സുഷമയും..
കുറച്ചു ബന്ധുക്കൾ കുളിക്കാനും ഡ്രസ്സ് മാറാനും ആയിട്ട് രാവിലെ ഇങ്ങോട്ട് വന്നിരുന്നു..
അവരുമായി ജയൻ സംസാരിച്ചു കൊണ്ട് താഴെ ഹാളിൽ ഇരിക്കുവാണ്..
മുകളിൽ ആണ് സുഷമയും സുജയും റെഡിയാകുന്നത്..
ഉണ്ണി ഇന്നലെ മുതൽ സുജ പറഞ
പെൺകുട്ടിയെ ഓർത്തു കൊണ്ട് ദിവ സ്വപ്നം കണ്ടു നടക്കുവാണ്..
സുജ റെഡിയായിട്ട് താഴോട്ട് ഇറങ്ങി സ്റ്റെപ്പിൽ നിന്ന് ജയനോട് പറഞ്ഞു..
ജയേട്ടാ.. റെഡിയാകുന്നില്ലേ..
ആ. വരുവാടി…
അയാൾ സുജയെ നോക്കി പറഞ്ഞു..
സുജ അല്പം കറുപ്പും ഗ്രെയും കലർന്ന ഷിഫോൺ സാരിയാണ് ഉടുത്തിരിക്കുന്നത്..
എടി.. മതി പെണ്ണെ..
അലമാരയിൽ ഉള്ള കണ്ണാടിയിൽ നോക്കിക്കൊണ്ട് ഒരുങ്ങുന്ന സുഷമയെ നോക്കി ചിരിച്ചു കൊണ്ട് സുജ പറഞ്ഞു..
ചേച്ചി.. താഴോട്ടുള്ള ഞൊറിച്ചിൽ ഒന്ന് പിടിച്ചേ..
സുഷമ സുജയോട് പറഞ്ഞു..
സുജ അവളുടെ മുന്നിൽ ഇരുന്നു കൊണ്ട് സാരി റെഡിയാക്കുവാണ്.. സുഷമ മുഖം മിനുക്കികൊണ്ട് നിക്കുമ്പോൾ ആണ് ജയൻ അങ്ങോട്ട് കേറി വരുന്നത്..
അയാൾ സുഷമയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇപ്പൊ സുഷമയെ കണ്ടാൽ കല്യാണ പെണ്ണ് മാറി നിക്കുല്ലോ..
സുഷമ ജയനെ നോക്കി പുഞ്ചിരിച്ചു..
എടി.. സുജേ.. നോക്കിക്കേ.. എന്ന ഗ്ലാമറാ.. നിന്റെ അനിയത്തിക്ക്..
അത് പറഞ്ഞിട്ട് ജയൻ സുഷമയെ ഒന്ന് മൊത്തത്തിൽ നോക്കി..
സുഷമ അല്പം നാണത്തോടെ അയാളെ നോക്കി ചോദിച്ചു..
എന്ന ജയേട്ടാ.. എന്നെ ഇങ്ങനെ നോക്കുന്നത്..
നിന്റെ സൗന്ദര്യം കണ്ടു നോക്കിയതാ പെണ്ണെ..
