അപ്പോൾ ഗ്രൗണ്ടിന്റെ ഒരു സയിഡിൽ കാറ് നിർത്തി അതിൽ നിന്നും ബാലൻ ഇറങ്ങി.. കുടെ അയാളുടെ മകളും..
അപർണ..
സുജ പറഞ്ഞു..
എന്ന ചേച്ചി..
സുഷമ ചോദിച്ചു..
എടി അതാണ് ബാലേട്ടൻ.. കുടെ അപർണയും..
സുജ പറഞ്ഞു.. അങ്ങോട്ട് സുഷമയും ഉണ്ണിയും നോക്കി..
ഉണ്ണിക്ക് അപർണ്ണയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി..
ക്രീം കളറിലുള്ള പാവാടയും ബ്ലൗസും.. തലയിൽ മുല്ല പൂവും.
നല്ല ഐശ്വര്യം ഉള്ള പെൺകുട്ടി..
സുഷമ പറഞ്ഞു.. സുഷമയെ ഉണ്ണി നോക്കി പുഞ്ചിരിച്ചു..
നിനക്ക് ചേരും മോനെ അവള്..
സുജ ഉണ്ണിയെ നോക്കി പറഞ്ഞു.ഉണ്ണി സുജയെ നോക്കി ചിരിച്ചു..
ഉണ്ണി എന്നും ജിമ്മിൽ പോകുന്നത് കൊണ്ട് അവന്റെ ശരീരത്തിന് നല്ല ഭങ്ങി ഉണ്ട്..
ഉണ്ണി ജീൻസും ടി ഷർട്ടും ആണ് അവന്റെ വേഷം..
ഉണ്ണിയും നല്ല വെളുത്ത പയ്യൻ ആണ്..
ഉണ്ണി അപർണയെ നോക്കി ഇരുന്നു.. അപർണയും ബാലനും നടന്നു വരുന്നതും നോക്കി..
പക്ഷെ സുഷമ അപർണയെ നോക്കിട്ട് കുടെ ഉള്ള ബാലനെ നോക്കി..
ബാലൻ മുണ്ടും ഷർട്ടും ആണ് വേഷം.. നല്ല ഹൈറ്റും വെയിറ്റും ഉള്ള ആൾ ആണ് ബാലൻ.
48 വയസ്സ് കഴിഞ്ഞു ബാലന്..
ബാലന്റെ ഭാര്യ 5 വർഷം മുൻപ് മരിച്ചു പോയി..
ബാലനും മകളും. പിന്നെ ബാലേട്ടന്റെ അമ്മയുമേ വീട്ടിൽ ഉള്ളൂ..
സുജ സുഷമയോട് പറഞ്ഞു..
ബാലനും മകളും പലരും ആയി സംസാരിക്കുന്നുണ്ട്..
അപ്പോഴും ഉണ്ണി അപർണ്ണയെ തന്നെ ആണ്
നോക്കുന്നത്..
സുജ ബാലനെ നോക്കി കൈ പൊക്കി കാണിച്ചിട്ട് വിളിച്ചു..
ബാലേട്ടാ…
ബാലൻ സുജയെ നോക്കി ചിരിച്ചിട്ട് അങ്ങോട്ട് ചെന്നു..
സുജായെ ബാലൻ നോക്കി ചിരിച്ചു.. എന്നിട്ട് ബാലൻ സുഷമയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..
അറിയുവോ..
സുഷമ ചിരിച്ചു കൊണ്ട് പറഞ്ഞു..
പിന്നെ അറിയാതെ.. ഇത് മോൻ ഉണ്ണി..
സുഷമ അവനെ പരിചയപ്പെടുത്തി.. ബാലൻ അവനെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു..
നിങ്ങളെ പറ്റി സുജ പറയാറുണ്ട്..
അപർണ്ണ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു.. ഉണ്ണിയും ചിരിച്ചു.. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു..
സുഷമയെ നോക്കി ബാലൻ ചോദിച്ചു..
എന്തിയെ. നായകൻ വന്നില്ലേ..
വന്നില്ല..
സുഷമ പറഞ്ഞു.. ബാലൻ അവളെ നോക്കി ചിരിച്ചു.. എന്നിട്ട് സുജയോട് ചോദിച്ചു..
എന്തിയെ നമ്മുടെ നായകൻ..
ദ അവിടെ ഉണ്ട്.
സുജ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു..
ബാലേട്ടാ ഇങ്ങു വന്നേ.. ഒരു കാര്യം പറയട്ടെ..
സുജ അയാളെ വിളിച്ചു കൊണ്ട് കുറച്ചു മാറി നിന്നു.. ബാലന്റെ കുടെ അപർണ്ണയും ചെന്നു..
അവർ അവിടെ നിന്ന് സംസാരിക്കുമ്പോൾ ബാലൻ പറഞ്ഞു..
സുജേ.. നാളെ എനിക്ക് ഇവളെ കൊണ്ട് എറണാകുളത്തു വരെ പോണം..
സുജ അയാളോട് ചോദിച്ചു..
എന്താ ബാലേട്ടാ കാര്യം..
ഇവളുടെ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ ഉണ്ട്..
ബാലേട്ടാ.. ഞാൻ ഒരു കാര്യം പറയട്ടെ..
എന്തടി..
അയാൾ ചോദിച്ചു..
നമുക്ക് ഇവളുടെ കുടെ ഉണ്ണിനെ വിട്ടാലോ..
ബാലൻ തിരിഞ്ഞ് ദൂരെ ഇരിക്കുന്ന ഉണ്ണിയെ നോക്കി.. എന്നിട്ട് അപർണയെ നോക്കി.. അപർണ പുഞ്ചിരിച്ചു..
എന്റെ ബാലേട്ടാ.. ഞാൻ നേരത്തെ പറഞ്ഞില്ലേ..
എടി.. സുഷമ
സമ്മതിക്കുമോ..
അവൾക്ക് ഇവളെ കണ്ടപ്പോഴേ ഇഷ്ട പെട്ടു.. അവനും ഇവളെ ഇഷ്ടായിട്ടുണ്ട്..
എന്നിട്ട് സുജ അപർണ്ണയെ നോക്കി. അപർണ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ഉണ്ണീടെ നോട്ടം കണ്ടാൽ അറിയാം ആന്റി..
നല്ല പയ്യനാ മോളെ.. നിനക്ക് ചേരും.. ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ..
സുജ അവളോട് പറഞ്ഞു..
അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ സുജ ഉണ്ണിയെ കൈ കാട്ടി വിളിച്ചു..
ഉണ്ണി അങ്ങോട്ട് ചെന്നു.
സുജ അവനോട് ചോദിച്ചു..
മോനെ. നാളെ നിനക്ക് ഇവളുടെ കുടെ ഒന്ന് പോകാമോ..
ഉണ്ണിയെ അപർണ്ണയും ബാലനും നോക്കി പുഞ്ചിരിക്കുന്നുണ്ട്..
അതിനെന്താ വല്യ മമ്മി ഞാൻ പോകാം..
അപർണ അവനെ നോക്കി ചിരിച്ചു..
സുജ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു..
എടാ ഞങ്ങൾ നിന്നെ കൊണ്ട് ഇവളെ കെട്ടിച്ചാലോ എന്ന് ആലോചിക്കുവാ..
അവൻ അല്പം നാണത്തോടെ അപർണയെ നോക്കി. അവളുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ഉണ്ണി പറഞ്ഞു..
എനിക്ക് ഇവളെ ചെറുപ്പം മുതലേ ഇഷ്ട.. പണ്ട് ഞങ്ങൾ ഒന്നിച്ച് നഴ്സറിൽ ഒക്കെ ഒന്നിച്ച് പോയിട്ടുണ്ട്..
