പ്രത്യാഗമനം – 2
[ Wild Man ]
[ Previous Part ] [ www.kambi.pw ]
അധ്യായം 2: തിരിച്ചറിവ്
ടി.സി. കയ്യിൽ കിട്ടിയ ദിവസം അർജുൻ ഒന്നും കഴിച്ചില്ല.
ലളിത ചോറ് വിളമ്പി വച്ചിട്ട് ഇരുട്ടിൽ ഇരുന്നു. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ ഒരു മൂലയിൽ ബക്കറ്റ് വച്ചിട്ടുണ്ട്. അതിൽ തുള്ളികൾ വീഴുന്ന ശബ്ദം മാത്രം.
“ചേട്ടാ, ചേട്ടനെ സ്കൂളിൽ നിന്ന് പറഞ്ഞുവിട്ടോ?” എട്ടു വയസ്സുകാരി അഞ്ജു കട്ടിലിൽ നിന്ന് ചോദിച്ചു.
അർജുൻ അഞ്ജുവിന്റെ മുഖത്തേക്ക് ദൈന്യതയോടെ നോക്കി
ഉറങ്ങിക്കോ അഞ്ജൂ,” ലളിത പറഞ്ഞു.
എൻറെ ചേട്ടൻ പാവമാണ്
ചേട്ടൻ കള്ളനല്ലല്ലോ അമ്മേ.”
ആരും ഒന്നും മിണ്ടിയില്ല.
പിന്നെ അർജുൻ പതിയെ പറഞ്ഞു: “അമ്മേ, ഞാൻ ആ പേപ്പർ കണ്ടിട്ടില്ല. പക്ഷേ ഒരാൾ എന്റെ ബാഗിനടുത്ത് നിന്നിരുന്നു. അജിത്ത്.
ലളിതയുടെ മുഖം മാറി. “ഏത് അജിത്ത്?”
“രാഘവൻ മുതലാളിയുടെ മോൻ. എന്റെ ബെഞ്ചിൽ തന്നെയാണ് ഇരിക്കുന്നത്. ഇന്നലെ ഇന്റർവെല്ലിന് ബാഗ് തുറന്നപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു.”
ലളിത കുറച്ചുനേരം നിശ്ശബ്ദയായി.
താൻ കടയിൽ അനുഭവിക്കുന്നതുപോലെ തൻറെ മകനും സ്കൂളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ലളിതയ്ക്ക് മനസ്സിലായി ആ വൃത്തികെട്ട മനുഷ്യന്റെ കണ്ണുകൾ ഇപ്പോഴും തന്റെ മേൽ വീഴുന്നത് അവർ അറിയാറുണ്ട്. പിന്നെ ഗതികേട് കൊണ്ടാണ് അവിടെ ജോലി ചെയ്തു പോകുന്നത് തന്റെയും മക്കളുടെയും ദുർവിധിയോർത്ത് ലളിത ഒരുപാട് ദുഃഖിച്ചു
കഴിഞ്ഞ മാസം കണക്കെഴുതുന്ന മുറിയിൽ വച്ച് ലളിതേ, ശമ്പളം കൂട്ടിത്തരാം, നീ ഒന്ന് സഹകരിച്ചാൽ മതി” എന്നു പറഞ്ഞ് അയാൾ വാതിലിന് കുറുകെ നിന്നിരുന്നു. ലളിത ആ മുഖത്തു നോക്കി പറഞ്ഞു: “എനിക്ക് വേണ്ടത് എന്റെ കൂലിയാണ്,ബാക്കി എനിക്ക് വേണ്ട.” പിന്നെ വാതിൽ തള്ളിത്തുറന്ന്
ഇറങ്ങിപ്പോന്നു.
ലളിത ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല
അവൾക്ക് അയാളെ പേടിയായിരുന്നു.
അർജുൻ: അമ്മ ഞാനൊരു തെറ്റും ചെയ്തിട്ടില്ല ആ അജിത്ത് തന്നെയാണ് എന്നെ ചതിച്ചത്.
ലളിത: മോനേ അവരൊക്കെ വലിയ ആൾക്കാരാണ് അവരുടെ ഒന്നും നമുക്ക് ഒന്നും പറഞ്ഞു നിൽക്കാനാവില്ല
അവർ പറഞ്ഞു.
അർജുൻ: ഞാൻ ചെയ്യാത്ത കുറ്റത്തിന്റെ ഭാരം ഞാൻ ഏൽക്കണം എന്നാണോ അമ്മ പറയുന്നത്?
ആ 13 വയസ്സുകാരന്റെ ചോദ്യം കേട്ട് ലളിത അമ്പരന്നു.
നമുക്ക് വേറൊരു സ്കൂളിൽ പോകാം മോനെ
അർജുൻ : അപ്പോൾ ഞാൻ ശരിക്കും തെറ്റ് ചെയ്തു എന്ന് ആകില്ലേ അമ്മേ?
ലളിത: ഇല്ല മോനെ എല്ലായിടത്തും ഇവിടത്തെ പോലെ ആയിരിക്കില്ല മോനിൽ എനിക്ക് വിശ്വാസമുണ്ട് മോൻ നന്നായി പഠിച്ച് നമ്മുടെ കുടുംബത്തെ നന്നായി നോക്കണം.
മോൻ കിടന്നോ ഒന്നും ആലോചിക്കേണ്ട
അർജുൻ ആ രാത്രി ഉറങ്ങിയില്ല. ഇരുട്ടിൽ കണ്ണ് തുറന്ന് കിടന്ന് അവൻ ഒരു കാര്യം തീരുമാനിച്ചു: ഇനി ആരും തന്നെ ചവിട്ടിമെതിക്കാൻ അനുവദിക്കില്ല.
പിറ്റേദിവസം വീട്ടിൽ നിന്നും 3 കിലോമീറ്റർ മാറി മറ്റൊരു സ്കൂളിൽ ലളിതയും അർജുനും അഡ്മിഷൻ ആയി ചെന്നു.
അവിടുത്തെ പ്രിൻസിപ്പാൾ ഒരു സ്ത്രീയായിരുന്നു ആമിന ടീച്ചർ
നല്ല വെളുത്ത കൊഴുത്ത അല്പം തടി കൂടുതലുള്ള ശരീരപ്രകൃതമായിരുന്നു ആമിന ടീച്ചർക്ക് എന്നാലും അവരെ കാണാൻ വളരെ സുന്ദരിയായിരുന്നു.
ലളിതയോടും അർജുനോട് വളരെ സ്നേഹത്തോടെയാണ് അവർ സംസാരിച്ചത് ലളിതയും മകനെയും കണ്ടാൽ പാവപ്പെട്ട ആൾക്കാരാണെന്ന് അവർക്ക് മനസ്സിലായി നല്ല കരുണയുള്ള വ്യക്തിയായിരുന്നു ആമിന ടീച്ചർ.
ആമിന ടീച്ചർ: മോനേ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് മോനെ പഠിപ്പിക്കുന്നത്
ഇവിടെ ഇനി കുരുത്തക്കേട് ഒന്നും കാണിക്കരുത് നന്നായി പഠിക്കണം അഡ്മിഷൻ എല്ലാം ഓക്കെയാണ് നാളെ മുതൽ മോൻ ക്ലാസിൽ വന്നോളൂ
ടീച്ചറുടെ സംസാരം കേട്ടപ്പോൾ ലളിതയ്ക്ക് ഒത്തിരി ആശ്വാസം തോന്നി
അർജുൻ : ശരി ടീച്ചർ എന്ന് മറുപടി പറഞ്ഞു.
അവർ തിരിച്ചു പോയി
പോകുന്ന വഴിയിൽ കുഞ്ഞിക്കയുടെ ചായക്കട മുന്നിലൂടെയാണ് അവർ നടന്നു പോയത്
ലളിതയും മകനും പോകുന്നത് കണ്ടു കുഞ്ഞിക്ക അവരെ വിളിച്ചു.
