( ആ നാട്ടിൽ ലളിതയോട് എന്നും സ്നേഹത്തോടെ പെരുമാറുന്ന ഒരു വ്യക്തിയായിരുന്നു കുഞ്ഞിക്ക പറ്റുന്ന രീതിയിൽ ഒക്കെ ലളിതയെ സഹായിക്കാറും ഉണ്ടായിരുന്നു അതിന് കാരണം ചെറുപ്പത്തിൽ ലളിതയുടെ കളിക്കൂട്ടുകാരിയായിരുന്നു കുഞ്ഞിക്കയുടെ പെങ്ങൾ ഷഹാന എന്നാൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഷഹാനയ്ക്ക് ഒരു പനി വന്നു ആ പെൺകുട്ടി മരിച്ചു പോയിരുന്നു അന്ന് കുഞ്ഞിക്ക പട്ടാളത്തിൽ ആയിരുന്നു തന്റെ കുഞ്ഞു പെങ്ങളുടെ മരണവാർത്ത അറിഞ്ഞു അദ്ദേഹം ഹൃദയം തകർന്നു നാട്ടിലെത്തി പിന്നെ പട്ടാളത്തിൽ തിരിച്ചുപോയി കുറെ വർഷങ്ങൾക്കുശേഷമാണ് മടങ്ങി വന്നത് അപ്പോൾ പുള്ളിക്ക് ഏതോ അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു പിന്നെ പുള്ളി പട്ടാളത്തിലേക്ക് പോയില്ല നാട്ടിൽ ഒരു ചായക്കട തുടങ്ങി ഒരു വിവാഹമൊക്കെ കഴിച്ചു നാട്ടിൽ കൂടി അദ്ദേഹത്തിന് രണ്ടു മക്കളുണ്ട് മൂത്തത് അനസ് അർജുന്റെ അതേ പ്രായമാണ് ഇളയവൾ സന 7 വയസ്സ്.
കുഞ്ഞിക്ക: എന്താ ലളിത മോളെ കണ്ടിട്ട് കാണാത്ത പോലെ പോകണേ ഒരു ചായ കുടിച്ചിട്ട് പോകാം
ശരിക്കും ലളിതയ്ക്ക് കുഞ്ഞിക്ക വിളിക്കും എന്ന് അറിയാമായിരുന്നു അദ്ദേഹത്തിന് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കാണാത്തതുപോലെ പോകാൻ ശ്രമിച്ചതാണ്
ലളിത: ഇല്ല കുഞ്ഞിക്ക കടയിൽ തിരക്കല്ലേ പിന്നെ വരാം എന്ന് വിചാരിച്ചു
കുഞ്ഞിക്ക: എടി പെണ്ണേ നിന്നെ ഞാൻ കുഞ്ഞിലെ മുതലേ കാണുന്നതല്ലേ ഇങ്ങോട്ട് വാ
അവർ കടയിലേക്ക് കയറി
കുഞ്ഞിക്കാ ചായയും പഴംപൊരിയും അവർക്ക് കൊടുത്തു അർജുൻ ആർത്തിയോടെ അത് കഴിച്ചു
കുഞ്ഞിക്ക: ഒരു പഴംപൊരി കൂടി എടുക്കട്ടെ അർജു നിനക്ക്
അർജുന്റെ മുഖം കൂടുതൽ പ്രസന്നമായി
ലളിത: അയ്യോ വേണ്ട കുഞ്ഞിക്ക ഇതുതന്നെ കൂടുതല
കുഞ്ഞിക്ക: നീ പോടി അവൻ എൻറെ മരുമോൻ അല്ലേ അവൻ കഴിക്കട്ടെ
അർജുൻ ഒരു പഴംപൊരി കൂടി അകത്താക്കി
കുഞ്ഞിക്ക: എന്താ മോളെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ എന്തുപറ്റി
ലളിത നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു
കുഞ്ഞിക്ക: നീ വിഷമിക്കേണ്ട എല്ലാം ശരിയാകും ഞാൻ നിൻറെ അടുത്ത് പറഞ്ഞിട്ടുള്ളതല്ലേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എൻറെ അടുത്ത് പറയണമെന്ന് പിന്നെ ആ സരോജിനി ടീച്ചർക്ക് അഹങ്കാരം ഇച്ചിരി കൂടുതലാണ് അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അവർക്കു പാവങ്ങളെ കണ്ണിൽ കണ്ട പിടിക്കത്തില്ല
പോട്ടെ കഴിഞ്ഞത് കഴിഞ്ഞു
പുതിയ സ്കൂളിൽ അഡ്മിഷൻ ശരിയായോ?
ലളിത: ശരിയായി കുഞ്ഞിക്ക നാളെ മുതൽ പോകാൻ പറഞ്ഞു
കുഞ്ഞിക്ക: ആഹാ മോനെ നാളെ മുതൽ പുതിയ സ്കൂളിൽ പോയി നന്നായി പഠിക്കണം കേട്ടോ
അർജുൻ അതുകേട്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു
ലളിത സ്കൂളിൻറെ കാര്യങ്ങൾ പുള്ളിയോട് പറഞ്ഞു ആഹാ അവിടെയാണോ എൻറെ മക്കളും അവിടെത്തന്നെ പഠിക്കുന്നെ അപ്പൊ അവനും ഒരു കൂട്ടായല്ലോ
കുഞ്ഞിക്ക: മോളെ നീ കുഞ്ഞുങ്ങളുമായി കഷ്ടപ്പെടുന്നത് എനിക്ക് കാണാൻ വയ്യ നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നീ
ഇവിടെ വന്ന് എന്നെ സഹായിക്കു കിട്ടുന്നതിൽ ഒരു നല്ല പങ്ക് ഞാൻ നിനക്കും കൂടി തരാം ആ രാഘവൻ അത്ര നല്ല വ്യക്തി ഒന്നുമല്ല നിന്നെപ്പോലെയുള്ള ഒരു പാവം പെണ്ണിന് പറ്റിയ ജോലിയും അല്ല അത്.
ലളിത: ആ കുഞ്ഞിക്ക എനിക്കറിയാം കാര്യങ്ങൾ തൽക്കാലം കുഴപ്പമൊന്നുമില്ല എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ പറയാം
കുഞ്ഞിക്ക കുറച്ച് പലഹാരങ്ങൾ പൊതിഞ്ഞു അർജുന്റെ കയ്യിൽ കൊടുത്തു മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി
ലളിത: അയ്യോ കുഞ്ഞിക്ക കാശ്
കുഞ്ഞിക്ക: എടി പെണ്ണേ ഞാൻ നിന്നോട് കാശ് ചോദിച്ചോ ഈ സമാധാനമായി പോയിട്ട് വാ
അവർ കടയിൽ നിന്ന് ഇറങ്ങി വീട്ടിലോട്ടു പോയി.
ദിവസവും കഞ്ഞി കുടിക്കുന്ന കുട്ടികൾക്ക് അന്ന് രാത്രി വളരെ സന്തോഷം ഉളതായിരുന്നു
അർജുൻ തന്റെ പുതിയ സ്കൂളിനെ കുറിച്ച് ആലോചിച്ച് അന്ന് നേരത്തെ ഉറങ്ങി .
പിറ്റേന്ന് രാവിലെത്തന്നെ കുളിച്ച് റെഡിയായി അർജുൻ സ്കൂളിലേക്ക് പോയി
ശരിക്കും പഴയ സ്കൂളിനെക്കാളും പ്രശ്നമായിരുന്നു അർജുൻ ചേർന്ന പുതിയ സ്കൂൾ ഒരുപാട് തല്ലിപ്പൊളി ചെക്കന്മാർ സ്കൂളിൽ ഉണ്ടായിരുന്നു
