മൂവർ സംഘം അവിടെത്തന്നെ ഉണ്ടായിരുന്നു
അർജുൻ ഭയന്ന് ആണ് ഇരുന്നത് അവന്റെ ഭയം മൂവർ സംഘത്തിന് കൂടുതൽ ആത്മവിശ്വാസം നൽകി.
ഉച്ചയ്ക്കുള്ള ഇൻറർ വെൽ സമയത്ത് മൂവർ സംഘം അർജുനെ വീണ്ടും വളഞ്ഞു അവൻറെ ഷർട്ടിന് കുത്തിപ്പിടിച്ച് ഇന്നലെ കൊണ്ടത് ഓർമ്മയുണ്ടല്ലോ എവിടാട ഞങ്ങൾ ചോദിച്ച കാശ് രാജീവ് ഭീഷണിപ്പെടുത്താൻ തുടങ്ങി..
പെട്ടെന്ന് അയ്യോ..!
രാജീവിന്റെ നിലവിളി കേട്ടാണ്
ശേഖറും കിരണും അങ്ങോട്ട് നോക്കുന്നത് മുന്നിൽ നിന്ന രാജീവ് ഞൊടിയിടയിൽ തറയിൽ മുഖം പൊത്തി കിടക്കുന്നു. രാജീവിനെ നോക്കി മുഖമുയർത്തിയതും അടുത്ത ചവിട്ട് ശേഖറിന്റെ നെഞ്ചം കൂടിന് കിട്ടി
അവൻ നിലവിളിച്ചുകൊണ്ട് തറയിൽ വീണു
ഇത് കണ്ട് കിരൺ അർജുൻ ഷർട്ടിൽ നിന്ന് പിടിവിട്ടു ആരാന്ന് നോക്കിയതും അവൻറെ മൂക്കിൻ പാലത്തിൽ തന്നെ നല്ലൊരു ഇടികിട്ടി അവൻ ഇരുന്നു പോയി
ഇതൊക്കെ കണ്ട് കിളി പോയി അമ്പരന്ന് നിൽക്കുകയായിരുന്നു
അർജുൻ
ആരാന്ന് നോക്കിയപ്പോൾ തന്നെക്കാൾ കുറച്ചുകൂടി ഉയരവും ഉറച്ച ശരീരവും ഉള്ള ഒരു പയ്യൻ അവൻ തലയിൽ ഒരു വെള്ള തൊപ്പി വച്ചിട്ടുണ്ടായിരുന്നു.
കാഴ്ചയിൽ തന്നെ കുറച്ച് കൂടുതൽ ആരോഗ്യമുള്ള കൂട്ടത്തിലാണെന്ന് അവനെ കണ്ടാൽ തന്നെ പറയുമായിരുന്നു. ഇടിയും ചവിട്ടും കൊണ്ട് വീണ മൂവർ സംഘം ചാടി എഴുന്നേറ്റു എന്നാൽ അടിച്ച ആളെ കണ്ടു മൂന്നുപേരും പേടിച്ചു
അയ്യോ “കരാട്ടെ അനസ് ”
മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു
പിന്നെ ഒറ്റ ഓട്ടം ആയിരുന്നു മൂന്നുപേരും.
അർജുന തൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്താ ഇവിടെ ഇപ്പൊ നടന്നെ
ഇവൻ എന്തിനാ അവരെ തല്ലിയെ
അപ്പോഴാണ് അവൻ ആ പേര് ശ്രദ്ധിച്ചത്
കരാട്ടെ അനസ് അനസ് കുഞ്ഞു
മാമയുടെ മോൻ അനസ് ആണോ ഇവൻ?
അനസ്: എന്താടാ അർജു കുന്തം വിഴുങ്ങിയ പോലെ നിൽക്കണേ നിന്നെ ഇന്നലെ ഇവന്മാരെ തല്ലി എന്ന് വാപ്പ പറഞ്ഞു അപ്പോഴേ പന്നികൾക്ക് രണ്ടെണ്ണം കൊടുക്കണമെന്ന് ഞാൻ വിചാരിച്ചത ഇവന്മാർക്ക് ഇവിടെ ഇച്ചിരി ചൊറിച്ചിൽ കൂടുതല നീ പേടിക്കേണ്ട ഇനി നിന്നെ ഇവിടെ ഒരുത്തനും തൊടൂല്ല.
ഞാൻ മൂന്നു നാല് ദിവസത്തേക്ക് കുഞ്ഞുമ്മാടെ വീട്ടിൽ പോയിരിക്കുകയായിരുന്നു ഞാനിവിടെ ഉണ്ടായിരുന്നെങ്കിൽ നിനക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു. വാപ്പച്ചി നിങ്ങളെയൊക്കെ പറ്റിയ എപ്പോഴും പറയാറുണ്ട് പിന്നെ നമ്മൾ തമ്മിൽ കാണാനുള്ള അവസരം ഇങ്ങനെയാണ് ഇപ്പോഴാണ് ഒത്തുവന്നത്
എന്നുപറഞ്ഞ് അനസ് അർജുന്റെ തോളിൽ ശക്തമായി അടിച്ചു കൊണ്ട് ചിരിച്ചു.
അർജുൻ: ശോ പണ്ടാരo ഇവൻറെ കൈ ഇരുമ്പാണോ ചുമ്മാതല്ല അവന്മാര് ജീവനും കൊണ്ട് ഓടിയത് വേദന സഹിച്ചു അർജുൻ
ചിരിച്ചു കാണിച്ചു.
അനസ്: നീ പാവമാണെന്ന് വാപ്പ പറഞ്ഞപ്പോൾ ഇത്രയ്ക്ക് പാൽക്കുപ്പിയാണെന്ന് ഞാൻ വിചാരിച്ചില്ല ആ കുഴപ്പമില്ല ഞാൻ നിന്നെ മാറ്റിയെടുത്തോളം
അനസിന്റെ തുറന്നു പ്രകൃതം അർജുനന് പെട്ടെന്ന് ഇഷ്ടമായി മനസ്സിൽ കളങ്കമില്ലാത്തവൻ ആണെന്ന് അവന് മനസ്സിലായി നല്ല കൂട്ടുകാർ ഒന്നുമില്ലായിരുന്ന അർജുനനെ അനസിന്റെ വരവ് കൂടുതൽ സന്തോഷം നൽകി. അനസ്സിനും ഒരു കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷമായിരുന്നു.
അന്ന് മുതൽ സ്കൂളിൽ അർജുനന് എന്താവശ്യത്തിനും സ്കൂളിൽ അനസിന്റെ കൂട്ട് ഉണ്ടായിരുന്നു രണ്ട് ഡിവിഷനിൽ ആയിരുന്നെങ്കിലും സ്കൂളിൽ വരുന്നതും ഇൻട്രവല് സമയത്തും ബാക്കിയുള്ള സമയങ്ങളിൽ എല്ലാം അവർ ഒരുമിച്ചായിരുന്നു. മൂവർ സംഘം അന്നത്തെ സംഭവത്തിനുശേഷം പേടിച്ചു പിന്നെ അർജുന്നെ ശല്യം ചെയ്തിട്ടില്ല പക്ഷേ അവന്മാരുടെ ഉള്ളിൽ പകയുണ്ടായിരുന്നു. അവസരം കിട്ടുമ്പോൾ രണ്ടു പേർക്കും പണി കൊടുക്കാം എന്ന രീതിയിൽ അവന്മാർ പല പ്ലാനുകളും തയ്യാറാക്കുന്നുണ്ടായിരുന്നു
വീട്ടിൽ ലളിത മകൻറെ മാറ്റം കണ്ട് അത്ഭുതപ്പെട്ടു കുഞ്ഞിക്കയുടെ മകനും ആയിട്ടുള്ള കൂട്ടുകെട്ട് മകനെ കൂടുതൽ ഉന്മേഷവും സന്തോഷവും ഉണ്ടാക്കുന്നു എന്ന് തിരിച്ചറിവ് അവരിൽ സന്തോഷമുണ്ടാക്കി
അതിരാവിലെ അർജുനനും അനസും കുഞ്ഞിക്കയിൽ നിന്ന് മാർഷൽ ആർട്സിന്റെ പരിശീലനം തുടങ്ങി ചെറുപ്പം മുതലേ പഠിക്കുന്ന അനസിനോളം എത്തിയില്ലെങ്കിലും അർജുൻ ഒന്നിനും തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു അവൻ കഠിനമായി പരിശീലിച്ചു ഓരോ ദിവസവും മെച്ചപ്പെട്ടു വന്നുകൊണ്ടേയിരുന്നു..
