പ്രത്യാഗമനം – 2 4അടിപൊളി  

ആമിന ടീച്ചർ കുറച്ചു പാവം ആയതു കൊണ്ട് ആരെയും അങ്ങനെ പുറത്താക്കാരില്ലായിരുന്നു എന്തെങ്കിലും പ്രശ്നമുണ്ടായാൽ

അത് പല കുട്ടികളും അവസരം ആയി എടുത്തു എന്നിരുന്നാലും വലിയ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും അവിടെ ഉണ്ടായിട്ടില്ല.

അർജുൻ ആമിന ടീച്ചറുടെ ഓഫീസിലോട്ട് പോയി

ആമിന ടീച്ചർ: ആ കേറി വാ അർജുൻ

മോനെ ടീച്ചർ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ നന്നായി പഠിക്കണം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത് അർജുൻ തലയാട്ടി ടീച്ചർ അർജുനന്റെ ക്ലാസ് ടീച്ചറെ ഓഫീസിലോട്ട് വിളിപ്പിച്ചു

ജലജ എന്നായിരുന്നു അർജുന്റെ പുതിയ ക്ലാസ് ടീച്ചറുടെ പേര്.

ആമിന ടീച്ചർ അവരെ തമ്മിൽ പരിചയപ്പെടുത്തി ജലജ ടീച്ചർ ഇച്ചിരി ഇളക്കമുള്ള കൂട്ടത്തിലാണെങ്കിലും പാവമായിരുന്നു.

അവർ ക്ലാസിലോട്ടു പോയി ക്ലാസ്സിൽ കലപില ശബ്ദം കൊണ്ട് നിറഞ്ഞിരുന്നു

ടീച്ചറെ കണ്ടപ്പോൾ പെട്ടെന്ന് എല്ലാവരും നിശബ്ദമായി.

കുട്ടികൾ: ഗുഡ്മോണിങ് ടീച്ചർ

ജലജ: ഗുഡ്മോണിങ് നമ്മുടെ ക്ലാസ്സിൽ പുതിയ ഒരു കുട്ടി ഇന്നുമുതൽ ഉണ്ടാകും

ഇത് അർജുൻ ടീച്ചർ അർജുൻ എല്ലാവർക്കും പരിചയപ്പെടുത്തി

അർജുൻ എല്ലാ കുട്ടികളെയും നോക്കി

കുറച്ച് പെൺകുട്ടികൾ അവനെ നോക്കി ചിരിച്ചു ആൺകുട്ടികൾ ചിലരൊക്കെ പുച്ഛഭാവം ചിലരൊക്കെ ദേഷ്യത്തിലും അവനെ നോക്കി അർജുനോട് മിഡിൽ ബെഞ്ചിൽ പോയിരിക്കാൻ ടീച്ചർ പറഞ്ഞു. ആ ബെഞ്ചിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു എങ്കിലും അവർ അർജുനെ മൈൻഡ് ചെയ്തില്ല.

അർജുൻ അത് കാര്യമാക്കിയില്ല

ഫസ്റ്റ് പിരീഡ് കഴിഞ്ഞു..

സെക്കൻഡ് പിരീഡും കഴിഞ്ഞു..

ഫസ്റ്റിന്റെ ഇന്റർവെൽ ടൈം ആയി സ്കൂളിൽ

പെട്ടെന്ന് പുറകിൽ നിന്ന് റബ്ബർ ബാൻഡിൽ നിന്ന് വന്ന മടക്കിയ പേപ്പർ അർജുന്റെ മുതുകിൽ വന്നു പതിച്ചു.

അവന് നല്ല വേദനയെടുത്തു അവൻ വേദന കൊണ്ട് തിരിഞ്ഞുനോക്കി

പുറകിലെ ബെഞ്ചിൽ

ക്ലാസിലെ തല്ലിപ്പൊളികളായ രാജീവ് , ശേഖർ, കിരൺ എന്ന മൂവർ സംഘമായിരുന്നു

രാജീവ്: എന്താടാ നോക്കുന്ന ഇനിയും വേണോ? നീ എവിടെ നിന്ന് വന്നതാണെങ്കിലും ഇവിടെ അടങ്ങി ഒതുങ്ങി നിന്നോണം അല്ലെങ്കിൽ ഞങ്ങളെ കൈയിൽനിന്ന് നീ നന്നായി മേടിക്കും.

അർജുൻ ഒന്നും മിണ്ടിയില്ല പക്ഷേ അവൻറെ ഉള്ളിൽ ഒരു ലാവ പോലെ ദേഷ്യം ഇരച്ചു കയറുകയായിരുന്നു പക്ഷേ അവൻറെ അമ്മയുടെ

മുഖം ഓർമ്മ വന്നപ്പോൾ അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു.

കിരൺ: ഡാ നിൻറെ വിരട്ടിൽ അവൻ പേടിച്ചു എന്ന് തോന്നുന്നു അതെന്തായാലും നന്നായി നമുക്ക് കൊട്ടാൻ ഒരു ചെണ്ട കൂടി ആയല്ലോ ഈ സ്കൂളിൽ എന്ന് പറഞ്ഞ് അവർ മൂന്നുപേരും ചിരിച്ചു.

ആ ദിവസം അങ്ങനെ കഴിഞ്ഞു

വൈകിട്ട് അമ്മ ചോദിച്ചു മോനെ പുതിയ സ്കൂൾ എങ്ങനെയുണ്ടായിരുന്നു

അർജുൻ: കുഴപ്പമില്ല അമ്മേ

സ്കൂളിൽ നടന്നതൊന്നും അവൻ അമ്മയോട് പറഞ്ഞില്ല വെറുതെ എന്തിനാ അമ്മയെ പേടിപ്പിക്കുന്നേ.

രണ്ടുദിവസം കടന്നുപോയി മൂവർ സംഘത്തിന്റെ ചെറിയ ശല്യങ്ങൾ ഉണ്ടായി എന്നതല്ലാതെ വേറെ പ്രശ്നമൊന്നും സ്കൂളിൽ ഇല്ലായിരുന്നു.

പഠിക്കാൻ കഴിവുള്ള അർജുൻ പതുക്കെ പതുക്കെ ക്ലാസ്സിൽ പൊങ്ങി വരുന്നത് മൂവർ സംഘത്തിന് ഒട്ടും ഇഷ്ടപ്പെടുന്നില്ല പെൺകുട്ടികളിൽ ചിലർ അവനോട് വന്ന് സംസാരിക്കുന്നതും അവർക്ക് ഇഷ്ടപ്പെട്ടില്ല.

അർജുന് ഒരു പണി കൊടുക്കാൻ തന്നെ മൂവർ സംഘം തീരുമാനിച്ചു

അന്ന് സ്കൂൾ കഴിഞ്ഞ് നടന്ന് വരുന്ന അർജുനനെ മൂവർ സംഘം വഴിയിൽ കാത്തു നിന്നു

അവനെ തടഞ്ഞുകൊണ്ട് രാജീവ് പറഞ്ഞു നിൻറെ അടുത്ത് വന്ന് ആദ്യദിവസം തന്നെ ഞാൻ പറഞ്ഞു മര്യാദയ്ക്ക് നടക്കാൻ. നീ ഇപ്പോൾ ക്ലാസ്സിൽ കുറച്ച് ഷൈൻ ചെയ്യാൻ ശ്രമിക്കുന്നു അത് വേണ്ട

അർജുൻ: ഞാൻ ആരെടുത്തും ആളായില്ല ഞാൻ നിങ്ങളുടെ അടുത്ത് ഒരു പ്രശ്നത്തിനും വന്നിട്ടില്ലല്ലോ പിന്നെന്താ

രാജീവ്: കൂടുതൽ സംസാരം ഒന്നും വേണ്ട നാളെ ക്ലാസ്സിൽ വരുമ്പോൾ ഒരു പത്തു രൂപ നീ കൊണ്ടുവരണം

അർജുൻ: എൻറെ കയ്യിൽ കാശൊന്നുമില്ല

രാജീവ്: തർക്കുത്തരം പറയുന്നോടാ

എന്നുപറഞ്ഞ് അർജുനെ പിടിച്ചു തള്ളി

ആ തള്ളലിൽ അർജുനന്റെ ഷർട്ടിന്റെ പോക്കറ്റ് കീറി

Leave a Reply

Your email address will not be published. Required fields are marked *