പ്രത്യാഗമനം – 2 4അടിപൊളി  

ഇത് കണ്ട് ദേഷ്യം കേറി അർജുൻ രാജീവനെ തിരിച്ചു തള്ളി ആ തള്ളലിൽ അവൻ നിലത്ത് വീണു.

ഇത് കണ്ട് ദേഷ്യത്തിലായ ബാക്കി രണ്ടുപേരും അർജുനെ തല്ലാൻ തുടങ്ങി താഴെ നിന്ന് എണീറ്റ് രാജീവും തല്ലാൻ തുടങ്ങി മൂന്നു പേരോട് തല്ലി നിൽക്കാനുള്ള ആരോഗ്യമൊന്നും അർജുൻ ഇല്ലായിരുന്നു ആ പാവം ശരിക്കും അവശനായി അവൻറെ മുഖത്തും കൈകാലുകളിൽ ഒക്കെ പാടുവീണു ശേഷം മൂവർ സംഘം

ഇതൊരു സാമ്പിൾ മാത്രമാണ് നീ ഇനി ആളായാൽ ഇതിൻറെ ഇരട്ടി കിട്ടും കേട്ടോടാ നായെ എന്ന് പറഞ്ഞു അവർ

അവിടെ നിന്നു പോയി.

പാവം അർജുൻ നല്ല അവശനായിരുന്നു

താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എല്ലാവരും തന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന് അവൻ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അവൻ പൊട്ടിക്കരഞ്ഞു കുറച്ചു കഴിഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുമായി വീട്ടിലോട്ടു നടന്നു..

കരഞ്ഞു കലങ്ങിയ കണ്ണുമായി നടന്നു വരുന്ന അർജുനനെ കുഞ്ഞിക്ക കണ്ടു

അദ്ദേഹം പെട്ടെന്ന് അവന്റെ അടുത്തേക്ക് എത്തി എന്തുപറ്റി മോനെ എന്തിനാ കരയുന്നെ

അർജുൻ: ഒന്നുമില്ല മാമാ കുഴപ്പമൊന്നുമില്ല എൻറെ കാല് കല്ലിൽ ഒന്ന് തട്ടി ആ വേദന കാരണം കരഞ്ഞത

കുഞ്ഞിക്ക അർജുന്റെ മുഖത്തെ പാടുകൾ കണ്ടു നീ ഇങ്ങോട്ട് വാ ഞാൻ നോക്കട്ടെ കുഞ്ഞിക്ക അവനെ കടയുടെ പുറകുവശത്തേക്ക് കൊണ്ടു പോയി അവൻറെ ശരീരത്തിലെ പാടുകൾ പരിശോധിച്ചു ഒരു പട്ടാളക്കാരനായ കുഞ്ഞിക്കയ്ക്ക് അർജുനെ ആരോ തല്ലിയത് ആണെന്ന് മനസ്സിലായി അദ്ദേഹം അത് അവനോട് ചോദിച്ചു ആരാ മോനെ നിന്നെ

തല്ലിയത്?

എന്തിനാ നിന്നെ തല്ലിയത്?

അർജുൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു

കുഞ്ഞിക്ക: ഞാൻ ലളിതയോട് പറയണോ മര്യാദയ്ക്ക് പറ ആരാ നിന്നെ തല്ലിയത്

അർജുൻ നടന്ന കാര്യങ്ങൾ ഒക്കെ വിഷമത്തോടെ പറഞ്ഞു

ഈ സ്കൂളിലും ഈ കുഞ്ഞിനെ പലരും ഉപദ്രവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി.

മോനെ ഈ ലോകത്ത് ജീവിക്കാൻ

അധ്വാനം മാത്രം പോരാ കരുത്തും വേണം’ എന്തിനെയും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലായാൽ നമുക്കെതിരെ നിൽക്കാൻ ആരും ഒന്നും ഭയക്കും.

കുഞ്ഞിക്കയുടെ വാക്കുകൾ അർജുനന് ഒരു ഇടിമുഴക്കം പോലെയാണ് തോന്നിയത്

കുഞ്ഞിക്ക: തിരിച്ചടിക്കില്ല എന്ന ഉറപ്പാണ് നമ്മെ അവർ ഉന്നം വെക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

അർജുൻ: ഞാനെന്തു ചെയ്യും മാമ എനിക്ക് തിരിച്ചടിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും എനിക്കതിന് ആകുമെന്ന് തോന്നുന്നില്ല

ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് എല്ലാവരും ഇങ്ങനെ ഉപദ്രവിക്കുന്നത്.

അർജുന്റെ കണ്ണ് നിറഞ്ഞൊഴുകി

കുഞ്ഞിക്ക അവനെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു

മോനെ നീ ഇങ്ങനെ തൊട്ടാവാടി ആകേണ്ടവൻ അല്ല നിൻറെ അമ്മയെയും നിൻറെ പെങ്ങളെയും നിനക്ക് സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ നീ ഞാൻ പറയും പോലെ ചെയ്യണം

ഒരു നിമിഷം നിഷ്കളങ്കമായ തൻറെ അമ്മയുടെയും പെങ്ങളുടെയും മുഖം അർജുന്റെ മനസ്സിൽ മിന്നി മറഞ്ഞു ശരിയാണ് മാമൻ പറയുന്നത് ശരിയാണ് അവന്റെ മനസ് അതിന് സാക്ഷ്യം പറഞ്ഞു.

കുഞ്ഞിക്ക: മോനെ ഒരുപാട് കൊല്ലം അതിർത്തിയിൽ ജോലി ചെയ്ത ഒരു ജവാൻ ആണ് ഞാൻ അതുകൊണ്ടുതന്നെ മാർഷൽ ആർട്സിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം എൻറെ മോൻ

അനസ്സിനെ ഞാനത് പഠിപ്പിക്കുന്നുണ്ട് നാളെ മുതൽ നീയും

അത് പഠിക്കാൻ വരണം

കുഞ്ഞിക്ക പറഞ്ഞു നിർത്തി

അമ്മ വിടില്ല മാമാ കണ്ണു തുടച്ചുകൊണ്ട് അവൻ പറഞ്ഞു

കുഞ്ഞിക്ക: നിൻറെ അമ്മയോട് ഞാൻ പറഞ്ഞോളാം നീ ഉറപ്പായും വരണം

അർജുൻ: ശരി മാമ കാണാം എന്ന് പറഞ്ഞു വീട്ടിലോട്ടു പോയി

രാത്രി ലളിത മകനോട് മോനേ ഷർട്ടിന്റെ പോക്കറ്റ് എന്താ കീറിയിരിക്കുന്നത്

അർജുൻ: അമ്മ അത് കളിച്ചപ്പോൾ കീറിയത ഞാൻ ശ്രദ്ധിച്ചില്ല

അമ്മേ എനിക്കിന്ന് ഭയങ്കര ക്ഷീണം ഞാൻ നേരത്തെ കിടക്കുവാ ശരി

മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന മകനെ കണ്ട് ലളിതയ്ക്ക് തെറ്റായി ഒന്നും തോന്നിയില്ല.

ലളിത അവൻറെ ഷർട്ട്

തൂന്നനായി എടുത്തു.

പിറ്റേന്ന് അർജുൻ ക്ലാസിൽ ചെന്നു

Leave a Reply

Your email address will not be published. Required fields are marked *