രണം – 6 9

അത് പറഞ്ഞു അവൻ ഒരു സിഗേരറ്റ് എടുത്തു കത്തിച്ചു…ശേഷം രാജശേഖരനെ നോക്കി

“പിന്നെ ആതിര…. എന്റെ പെങ്ങൾ ആണെങ്കിലും ഞാൻ ഇതിൽ ഒന്നും പറയുന്നില്ല….അച്ഛനും അമ്മയും പറ…അത് പോലെ ആകാം…”

“ആ നശിച്ചവൾടെ കൂടെ നിക്കുവല്ലേ…. അവളേം കൂട്ടികൊണ്ട് വന്നോ…അവൾക്കുള്ളത് ഞാൻ കൊടുത്തോളാം…”

അത് പറഞ്ഞു ശോഭ അകത്തേക്ക് ദേഷ്യത്തിൽ കയറിപോയപ്പോൾ രാജശേഖരനും അശ്വിനും അവരെ നോക്കി…

“ഡാ…. ഇത് വല്ലതും നടക്കുമോ…”

“അച്ഛനെന്തിനാ പേടിക്കുന്നത്…. അവർ അവരെ കൊണ്ട് വരും…. നാളെ കാണാലോ…അപ്പോൾ വിശ്വസിച്ചാൽ മതി…. “

അത് പറഞ്ഞു അവൻ ആ ചാരു കസേരയിൽ കണ്ണുമടച്ചു ഇരുന്നു…അടുത്ത കരുനീക്കങ്ങൾ ആലോചിച്ചുകൊണ്ട്….

——-

മാധവ് കാന്റീനിലേക് കയറിയപ്പോൾ ഒരു ടേബിളിൽ ഇരുന്നു ചായ കുടിക്കുന്നുണ്ട് ആദി…

എന്നാൽ പല ആലോചനകളിൽ മുഴുകിയാണ് ഇരിക്കുന്നതെന്ന് അവന് മനസ്സിലായിരുന്നു..

അവൻ ആദിയെ കുറച്ചു നേരം നോക്കി…. പെട്ടെന്നൊരു ദിവസം ഡേവിഡ് പറഞ്ഞിട്ടാണ് ആദിയെ അവരുടെ ഫ്ലാറ്റിലേക് കൊണ്ട് വരുന്നത്…ഒരു മാസം…അത് മാത്രം മതിയായിരുന്നു അവരിൽ ഒരാളായി മാറാൻ ആദിക്ക് വേണ്ടിയിരുന്നുള്ളു…

എന്നാൽ ശ്രുതി….. ചെറിയൊരു പ്രശ്നം മാത്രം ഉണ്ടായിട്ടും അവനോടു അടുക്കാൻ ഒട്ടും താല്പര്യം കാണിക്കാതെയിരുന്ന അവൾക്ക് വേണ്ടി ഉറക്കംപോലുമില്ലാതെ അവൻ കൂട്ടിരിക്കുന്നു….

മാധവ് അവന്റെ മുന്നിലെ കസേരയിൽ ഇരുന്നു..

“എന്താ അളിയാ എന്തോ ആലോചനയിൽ ആണല്ലോ…”

മാധവിന്റെ ശബ്ദം കേട്ടപ്പോഴാണ് ആദി പെട്ടെന്നു അവനെ നോക്കിയത്…

“ഏയ് ഒന്നുമില്ല…. നാളെ ഡിസ്ചാർജ് ചെയ്യുവല്ലേ…. അത് കഴിഞ്ഞ് ഇനി എങ്ങനെ എന്തൊക്കെ…. ആലോചിക്കണ്ടെ…”

അത് കേട്ട മാധവ് ഒരു ചിരിയോടെ അവനെ നോക്കി

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ…. “

ആദിയെന്നാൽ ഒരു ചിരിയോടെ തന്നെ ഇരുന്നു

“ചോദിക്ക്…പറയാലോ…”

“ശരിക്കും നിന്റെ മനസ്സിലെന്താ ആദി…. ശ്രുതിയെ ഇപ്പൊ നോക്കുന്നത് ആതിരയ്ക്ക് കൊടുത്ത വാക്കിന്റെ പുറത്ത് മാത്രമാണോ…. അതോ….. ഉള്ളിൽ എന്തെങ്കിലും വേറെ കാര്യമുണ്ടോ.. “

ആദിയുടെ മുഖം ഒരു നിമിഷം മാറിയിരുന്നു…

“പ്രേമമാണോ നീ ഉദ്ദേശിക്കുന്നത്…. “

അത് കേട്ട മാധവ് ചിരിച്ചു

“ഇതിൽ കൂടുതൽ ക്ലിയറായി ചോദിക്കാൻ എനിക്കറിയില്ല….”

ആദി ഒരു നിമിഷം ഒന്നും മിണ്ടിയില്ല….

“അറിയില്ല…പക്ഷെ…അവളെ വിടാനും തോന്നുന്നില്ല…. എല്ലാം കേട്ടിട്ട്…”

മാധവ് ഒന്നും പറഞ്ഞില്ല…ആദിയെ തന്നെ നോക്കി ഇരുന്നു…

“അപ്പൊ എങ്ങനെ…അവളുടെ ചേട്ടനെ കണ്ടു പിടിക്കണ്ടേ…”

ആദി അപ്പോൾ മാധവിനെ നോക്കി

“തത്കാലം നമുക്ക് ഇവിടെനിന്നും മാറി നിൽക്കാൻ ആകില്ലല്ലോ…അതുകൊണ്ട് ആദ്യം ഇവിടെയുള്ള കാര്യങ്ങൾ നടക്കട്ടെ…എന്നിട്ട് നോക്കാം…സമയമുണ്ടല്ലോ…”

അത് പറഞ്ഞു അവൻ എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് ആദി അത് കേട്ടത്…. ശബ്ദം…. കുറെയധികം ആൾകാർ നടക്കുന്ന ശബ്ദം…അവന് ഒരുനിമിഷം പന്തികേട് തോന്നി മാധവിനെ നോക്കി….

“ഡാ…. നീ വേഗം അവരുടെയടുത്തേക്ക് ചെല്ല്…. റൂം അടച്ചേക്ക്…ഞാൻ വന്നു പറയാതെ തുറക്കേണ്ട…”

ആദിയുടെ വാക്കുകളും ഭാവവും ഒരു നിമിഷം മാധവിനെയും ഒന്ന് കുഴപ്പിച്ചു..

“എന്താടാ…എന്ത് പറ്റി…”

ആദി അപ്പോൾ മാധവിനെ നോക്കി

“നീ വേഗം ചെല്ല്…ഒരാൾ…ഒരാൾ പോലും റൂമിൽ കേറാൻ പാടില്ല…കേറിയാലും…അവരെതൊടാൻ പാടില്ല…”

അത് പറഞ്ഞു ആദി കാന്റീനിനു പുറത്തേക് നടന്നിരുന്നു…. മാധവ് ഒരു നിമിഷം തരിച്ചുപോയിരുന്നു…അന്ന് ഐ സി യു വിന് മുന്നിൽ വച്ചു കണ്ട ആദി…ആ ആദിയെ ആയിരുന്നു അവൻ അപ്പോൾ കണ്ടത്..

മാധവ് പെട്ടെന്നു തന്നെ മുകളിലേക്കു ഓടി അവരുടെ അടുത്തേക്ക്…ഇതേ സമയം ഹോസ്പിറ്റലിനു അകത്തേക്ക് 8 പേർ കയറിയിരുന്നു…. ശ്രുതിയെയും ആതിരയെയും കൊണ്ട് പോകാൻ….

അവരുടെ കയ്യിൽ ആയുധങ്ങളും ഉണ്ടായിരുന്നു….

—–

കിച്ചണിൽ നിന്നും പുറത്തേക്ക് വരുമ്പോൾ മാധവ് കാണുന്നത് ഫ്ലാറ്റിലെ സോഫയിൽ ആയി ഇരിക്കുന്ന നന്ദനെ ആണ്

“ഡാ ശ്രുതി എവിടെ…”

നന്ദൻ അതിനു ഒരു ബെഡ്‌റൂമിലേക്കു ചൂണ്ടി കാണിക്കുകയാണ് ചെയ്തത്…

Updated: September 25, 2025 — 8:47 pm

Leave a Reply

Your email address will not be published. Required fields are marked *