എന്നാൽ പെട്ടെന്നാണ് രണ്ടാമൻ ആദിയുടെ മേൽ ചവിട്ടിയത്…ആദിക്ക് ഒന്ന് ബാലൻസ് നഷ്ടമായ സമയം അവൻ ആദിയെ ഇടിക്കാൻ നോകിയെങ്കിലും അതിൽ നിന്നും ഒഴിഞ്ഞുമാറിയ ആദിയുടെ പഞ്ച് അവന്റെ കഴുത്തിലായിരുന്നു..ബോധം നഷ്ടമായി അവൻ താഴേക്ക് വീണു..
അപ്പോഴാണ് ശബ്ദം കേട്ട അടുത്ത നാല് പേർ ആ സ്റ്റെയർകേസ് കയറി മുകളിലേക്കു ഓടി വന്നത്
ആദിയെന്നാൽ പെട്ടെന്നു തന്നെ മുന്നിൽ വന്നവന്റെ നെഞ്ചിൽ തന്നെ ചവിട്ടി…അവൻ ബാലൻസ് നഷ്ടമായി പിന്നോട്ടേക്ക് തെറിച്ചു വീണു…അവന്റെ പിന്നിൽ ഉണ്ടായിരുനവനും താഴേക്കു വീണിരുന്നു…
അടുത്തവൻ ആദിയുടെ നേരെ പാഞ്ഞടുത്തുവെങ്കിലും ആദി പെട്ടെന്നു തന്നെ കയ്യിലെ കമ്പി കൊണ്ട് അവന്റെ കാലിൽ വീശിയിരുന്നു…
അടി കൊണ്ട് ബാലൻസ് പോയ അവൻ സ്റ്റയറിൽനിന്നും താഴേക് വീണു…. അടുത്തവൻ ആദിക്ക് നേരെ പോകാൻ നിന്ന സമയം ആദി അവന്റെ തലയിൽ പിടുത്തമിട്ടു ചുമരിലേക് അടിച്ചിരുന്നു…ഒരു നിമിഷം വേദന കൊണ്ട് അവൻ ഞെരുങ്ങി..
എന്നാൽ ആദി നിർത്താതെ അവന്റെ മുഖം ചുമരിലേക് അടിച്ചുകൊണ്ടിരുന്നു…. ശേഷം അവനെ വിട്ടതും അവൻ താഴേക്കു ബോധമില്ലാതെ വീണു…മുഖം മുഴുവൻ ചോരയുമായി…
താഴെ വീണവർ എഴുനേറ്റു അവന്റെ അടുത്തേക്ക് വരാൻ നോക്കിയതും അവർ കാണുന്നത് മുഖം മുഴുവൻ ചോരയൊലിച്ചു നിലത്തു കിടക്കുന്ന അവരുടെ കൂട്ടത്തിലുള്ള ഒരുത്തനെയും കയ്യിലെ ചോര ഷർട്ടിലേക് തുടയ്ക്കുന്ന ആദിയെയും ആയിരുന്നു…
അത് കണ്ടതും അവർ പേടിച്ചു കൊണ്ട് ഓടിയിരുന്നു…ആദി അവന്റെ പിന്നാലെ പോകാതെ മുകളിലേക്കു നടന്നു…കയ്യിലും ഷർട്ടിലും ചോരയുമായി…
—-
ഇതേ സമയം മാധവ് റൂമിൽ കുറച്ചു പേടിയോടെ ആണ് ഇരുന്നത്…പുറത്തുള്ള ചില ശബ്ദങ്ങൾ കേട്ടപ്പോൾ തന്നെ ആതിരയും ശ്രുതിയും ഞെട്ടി
“എന്താ അവിടെ ശബ്ദം ഒക്കെ…”
ശ്രുതിയുടെ ചോദ്യത്തിന് മാധവിനു ഒരു ഉത്തരം ഇല്ലായിരുന്നു
ഇതേ സമയമാണ് ബാക്കി ഉണ്ടായിരുന്ന അവരുടെ നേതാവ് aa റൂമിനു മുന്നിലേക്ക് എത്തിയത്…
അയാൾ aa ഡോറിൽ ശക്തിയിൽ അടിച്ചു
“തുറക്കെടി…. തുറക്കാൻ…”
അത് കേട്ടത്തും മൂവരും ഞെട്ടി…എന്ത് ചെയ്യും എന്ന് അറിയാതെ പരസ്പരം നോക്കി ഒരു നിമിഷം
മാധവ് എന്നാൽ അവിടെ ഉണ്ടായിരുന്ന ഒരു ഡ്രിപ് തൂക്കുന്ന സ്റ്റാൻഡ് കയ്യിലെക് എടുത്തു…
“ആദി…ആദി എവിടേ…”
ശ്രുതിയുടെ ചോദ്യം കേട്ടപ്പോൾ മാധവ് ഒന്നും മിണ്ടിയില്ല..
എന്നാൽ പിന്നെയും ഡോറിൽ ശക്തിയിൽ ഉള്ള മുട്ടൽ ആണ് ഉണ്ടായത്…
പെട്ടെന്നാണ് അയാളുടെ പുറത്ത് ഒരു കൈ തട്ടി വിളിക്കുന്നത് പോലെ തോന്നിയത്..
“ആരാടാ “
അത് പറഞ്ഞു അയാൾ തിരിഞ്ഞതും ആദിയുടെ കൈ അയാളുടെ മുഖത്ത് തന്നെ പതിച്ചിരുന്നു…
“ആഹ്”
അയാൾ താഴേക്ക് വീണ സമയം തന്നെ ആദി അയാളെ പൊക്കിയെടുത്തു ചുമരിലേക് നിർത്തി അയാളുടെ മുഖത്ത് തന്നെ നിർത്താതെ ഇടിക്കാൻ തുടങ്ങി…
“ആരാടാ നിന്നെ അയച്ചത്…പറയെടാ…പറയാൻ “
അത് പറഞ്ഞ സമയമാണ് പോലീസ് വണ്ടിയുടെ ശബ്ദം അവർ കേട്ടത്…അത് കേട്ടതും അവൻ ആദിയെ തള്ളി മാറ്റി ഓടിക്കളഞ്ഞു…
അവിടെ വീണു കിടന്ന ആൾക്കാരും പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപെടാൻ നോക്കിയിരുന്നു…
ആദി അവരുടെ ഡോറിൽ തട്ടി
“ഞാൻ ആണ്…ഡോർ തുറന്നോ…”
അത് കേട്ടപ്പോഴാണ് ഉള്ളിൽ ഉള്ളവർക്ക് ശ്വാസം വീണത്.. മാധവ് ആ സ്റ്റാൻഡ് താഴെ ഇട്ടു ഡോർ തുറന്നതും അവർ കാണുന്നത് കയ്യിലും ഷർട്ടും ചോര പുരണ്ട് നിൽക്കുന്ന ആദിയെ ആയിരുന്നു…
നടന്ന പ്രശത്തിനിടയിൽ അവന്റെ കയ്യിൽ ഒരു മുറിവിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു…എന്നാൽ ആദി അത് കാര്യം ആക്കിയിരുന്നില്ല…
എന്നാൽ മാധവും ആതിരയും ശ്രുതിയും അവനെ തന്നെ ഒരു ഞെട്ടലോടെ നോക്കി നിൽക്കുകയാണ് ചെയ്തത്..
ആദി അകത്തേക്ക് കയറാൻ നോക്കിയപ്പോഴാണ് ഒരു ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടത്…താഴെ വീണു കിടന്ന ഒരു ഫോൺ ആയിരുന്നു…
ആദി ആ ഫോൺ എടുത്തു കാൾ എടുത്തു..
“എന്താടാ…കാര്യം നടന്നോ…”
അപ്പുറത് നിന്നുള്ള ശബ്ദം കേട്ടപ്പോൾ തന്നെ ആദിക്ക് ആളെ മനസ്സിലായിരുന്നു…
അശ്വിൻ…
“എന്താടാ ഒന്നും മിണ്ടാത്തത്”
