മാധവ് അവന്റെ കയ്യിലെ കപ്പുമായി റൂമിലേക്കു കയറിയപ്പോൾ ശ്രുതി ബെഡിൽ കിടക്കുന്നുണ്ട്…അവൻ ഒന്നും മിണ്ടാതെ ആ കപ്പ് അടുത്തുള്ള ടേബിളിലേക്കു വച്ചപ്പോ ശ്രുതി പെട്ടെന്ന് എഴുന്നേറ്റിരുന്നു
“ഏയ് ഒന്നുമില്ല…കോഫി ആണ്…ഫുഡ് ഇപ്പോഴാകും…അതുവരെ കാത്തിരിക്കേണ്ട എന്ന് കരുതി…”
അവളെന്നാൽ ഒന്നും മിണ്ടിയില്ല…
മാധവും അപ്പോൾ ഒന്നും മിണ്ടാതെ പുറത്തേക്ക് വന്നിരുന്നു…അപ്പോഴാണ് ബാൽക്കണിയിൽ നിൽക്കുന്ന ആദിയെ അവൻ കണ്ടത്…അവൻ ആദിയുടെ അടുത്തേക്ക് വന്നു നിന്നു…ആദിയുടെ വലത് കയ്യിലെ കെട്ടിൽ ഒന്ന് തൊട്ട് നോക്കിയപ്പോൾ ആദി പെട്ടെന്നു കൈ പിൻവലിച്ചു അവനെയൊന്ന് നോക്കി.
“വേദന ഉണ്ടോ എന്ന് നോക്കിയതാ…”
ആദി അതിനു മറുപടി ഒന്നും കൊടുത്തില്ല…പുറത്തേക്ക് തന്നെ പിന്നെയും നോക്കി നിന്നു…എന്തോ ആലോചനയിൽ മുഴുകിയത് പോലെ
ആ ഫ്ലാറ്റ് അപ്പോൾ പൂർണമായും സൈലന്റ് ആയിരുന്നു…ആരും ഒന്നും മിണ്ടുന്നില്ല.. ഇന്നലെ രാത്രി നടന്ന കാര്യം…അത് തന്നെയാണ് എല്ലാവരുടേം ഉള്ളിൽ
മാധവ് ഒരു നിമിഷം ആലോചിച്ചു…കഴിഞ്ഞ ദിവസം രാത്രി നടന്ന കാര്യത്തിലേക്…
—–
ഹോസ്പിറ്റലിന്റെ പിന്നിലൂടെയുള്ള വഴിയുടെ അടുത്തേക്കായ് ഒരു മിനി വാൻ വന്നു നിർത്തി അതിൽ നിന്നും 8 പേർ ഇറങ്ങി…കയ്യിൽ ഇരുമ്പ് വടികളും ചെയിനുമൊക്കെയായി അവർ പിന്നിലെ വഴിയിലൂടെ അകത്തേക്ക് കയറി
“ഡാ…വേറെ ഒരു വള്ളിക്കും പോകേണ്ട…സർ പറഞ്ഞ പെണ്ണിനെ കണ്ടു പിടിക്കുന്നു പൊക്കുന്നു…എതിർക്കാൻ ആരേലും വന്ന മാത്രം അധികം ശബ്ദം ഇല്ലാതെ തീർത്തോണം.. അധികം ആൾക്കാർ അറിഞ്ഞാൽ പ്രശ്നം ആണ്…കേട്ടല്ലോ“
മുന്നിലുള്ളവൻ അത് പറഞ്ഞതും ബാക്കി ഒൻപത്തുപേർ ആ പിൻ വശത്തുകൂടെ അകത്തേക്ക് കയറി പല ഭാഗത്തായി ചിതറി നടന്നു…ശ്രുതിയെയും തേടി…
——-
മൂന്ന് പേർ ഒരു സ്റ്റെയർകേസ് കയറി മുകളിലേക്കു കയറി…ആ ഹോസ്പിറ്റലിന്റെ കുറച്ചു പഴയ കെട്ടിടത്തിൽ ആയിരുന്നു അവർ അപ്പോൾ
മുകളിലേക്കു കയറി ആ വരാന്തയിലേക് കയറിയപ്പോഴാണ് ഒരുത്തൻ അവരുടെ മുന്നിൽ വരാന്തയിൽ ആയി നിൽക്കുന്നത് കണ്ടത്…ആദി…
അവരെ നോക്കി കൈകൾ കെട്ടി നിൽക്കുന്ന അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു…
“നിങ്ങൾ ഇത്ര പേരെയുള്ളോ…അതോ ഇനിയും ആൾക്കാരുണ്ടോ…”
ആദിയുടെ ചോദ്യം കേട്ട അവർ പരസ്പരം ഒന്നുനോക്കി…ശേഷം അതിൽ ഒരുവൻ മുന്നോട്ട് വന്നു…
“നിന്നെ പറ്റിയാണോ അപ്പൊ പറഞ്ഞത്…എതിർക്കാൻ നിന്നാൽ കൊന്നിട്ട് വരാനാണ് ഓർഡർ…ജീവൻ വേണേൽ മാറ് ചെക്കാ…”
അത് കേട്ട ആദി ചിരിച്ചു…
“കൊന്നിട്ട് പോകാനാണ് ഓർഡറെങ്കിൽ…കൊന്നിട്ട് പോകണം…എന്താ അതിനു പറ്റുമോ…”
അത് കേട്ട അവൻ കയ്യിലെ ഇരുമ്പ് വഴിയിൽ മുറുക്കെ പിടിച്ചു…
അത് കണ്ട ആദി ഒരു കൂസലുമില്ലാതെ ഒരു ചിരിയോടെ അവന്റെ മുന്നിൽ നിന്നു
“ഒരു ഓപ്ഷൻ തരാം…ഇപ്പൊ എല്ലാവരെയും ഇവിടെ നിന്നും കൂട്ടി പോയാൽ…നിനക്ക് ഒക്കെ വലിയ പരിക്ക് ഇല്ലാതെ പോകാം…എന്താ…ഓക്കേ ആണോ”
അത് കേട്ടതും മുന്നിലുള്ളവർ പാഞ്ഞു വന്നു…ആദ്യത്തവൻ ആദിയുടെ മുഖത്തിന് നേരെ ആ ഇരുമ്പ് വടി വീശിയെങ്കിലും ആദി എന്നാൽ പെട്ടെന്നു തന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറി രണ്ടാമാന്റെ നെഞ്ചിലേക് തന്നെ ചവിട്ടി…
ചവിട്ടു കിട്ടിയവൻ പിന്നോട്ടെക് തെറിച്ച വീണ സമയം തന്നെ മൂന്നാമൻ ഒരു നിമിഷം തരിച്ചു നിന്നുപോയി…
എന്നാൽ പെട്ടെന്നാണ് പിന്നിൽനിന്നും ഒന്നാമൻ ആ കമ്പി വീശിയത്…ആദിയെന്നാൽ പെട്ടെന്ന് തന്നെ ആ കമ്പിയിൽ പിടുത്തമിട്ടിരുന്നു…
അടുത്ത നിമിഷം ആദിയുടെ പഞ്ച് അവന്റെ നെഞ്ചിൽ തന്നെ വീണിരുന്നു…വടിയിൽ നിന്നും കൈ വിട്ടു അവൻ താഴേക്കു ചുമച്ചു കൊണ്ട് വീണുപോയി…
ഇതെല്ലാം കണ്ടു മൂന്നാമൻ ഒരു നിമിഷം തരിച്ചു നിന്നുപോയിരുന്നു.. ആദി എന്നാൽ മുന്നോട്ടെക് നടന്നു…മൂന്നാമന്റെ അടുത്തേക്ക്…
പെട്ടെന്നു അവൻ മുന്നോട്ടെക് വന്നതും ആദി നിലത്തു കിടന്ന രണ്ടാമന്റെ കയ്യിൽ ഉണ്ടായിരുന്ന ചെയിൻ കയ്യിലെക്കെടുത്തു അവനു നേരെ വീശിയിരുന്നു…
അത് അവന്റെ കഴുത്തിലായ് ചുറ്റിയതും ആദി അവനെ സൈഡിലേക് ജനലിലേക്ക് എറിഞ്ഞതും ഒരുമിച്ച് ആയിരുന്നു…അവൻ ആ ജനലിൽ ഇടിച്ചു താഴെ വീണു…ജനൽ പൊട്ടി കുപ്പി ചില്ല് അവന്റെ പല ഭാഗത്തായ തറച്ചിരുന്നു…
