രണം – 6 9

“എന്താടാ തെണ്ടി…ഉറങ്ങാനും വിടില്ലേ..”

അത് കേട്ട മാധവ് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…

“നിന്റെ കല്യാണം ആണ് തെണ്ടി…എഴുന്നേൽക്കെടാ…സമയം കഴിയും…”

അത് കേട്ടപ്പോഴാണ് ആദി ഞെട്ടി എഴുന്നേറ്റത്…കല്യാണം…അവന്റെ ദേഹം തളരുന്നത് പോലെ..

“ഡാ…ഇത് ശരിയാകുമോ…”

അത് കേട്ട മാധവ് അവന്റെ കവിളിൽ തട്ടി

“പൊന്നു മോൻ ഇനി പിന്മാറല്ലേ…നന്ദൻ അവരെ രണ്ടു പേരേം കൊണ്ട് പോയി…ഞാനും നീയും മാത്രേ പോകാൻ ബാക്കിയുള്ളു…വേഗം കുളിച് റെഡി ആയി വാ.. “

അത് പറഞ്ഞു ഒരു തോർത്തും കയ്യിൽ കൊടുത്തു അവൻ പുറത്തേക്ക് പോയപ്പോ ആദിക്ക് നിസഹായൻ ആയി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു..

അവൻ വേഗം തന്നെ കുളിമുറിയിൽ കയറി ഷവർ ഓൺ ചെയ്തു താഴെ നിന്നു…അപ്പഴും ഉള്ളിൽ ഒരു ചിന്ത…ശ്രുതി അവനെ വെറുക്കുമോ…തെറ്റാണോ…

തെറ്റല്ല…അവളുടെ സുരക്ഷക്ക് വേണ്ടി മാത്രം ആണ്…ഒരു അഡ്ജസ്റ്റ്‌മെന്റ് കല്യാണം…ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ്…അവൾക്ക് ഒരു പ്രശ്നവും വരില്ല…ആരും അറിയില്ല…. ഒരു വർഷം കഴിഞ്ഞാൽ ഒന്നും നടക്കാത്തത് പോലെ പിരിയാം…

പക്ഷെ…അവനു തനിക്കത്തിനു കഴിയുമോ…

ആ ചോദ്യം അവനെ വല്ലാതെ ഉലച്ചു…അവൻ എന്നാൽ ചിന്തകൾ എല്ലാം നിർത്തി…പെട്ടെന്നു തന്നെ കുളിച്ചു അകത്തേക്കു വന്നു അലമാര തുറന്നു

അതിൽ നിന്നും ഒരു വെള്ള ഷർട്ടും ഒരു കറുപ്പ് ജീൻസും ഇട്ടു…ഒപ്പം ഒരു വൈറ്റ് സ്നിക്കർ ഷൂസും…കയ്യിൽ ഫോസിൽ ന്റെ ഒരു വാച്ചും ഒക്കെ ധരിച്ചു അവൻ പുറത്തേക്ക് ഇറങ്ങി

എന്നാൽ ഇതേ സമയം ആദിയെ കാത്ത് നിന്ന മാധവ് ഒരു നിമിഷം ആദിയെ തന്നെ നോക്കി നിന്നു

“അളിയാ…എല്ലാം കിടു…പക്ഷെ മുണ്ടായിരുന്നു വേണ്ടിയിരുന്നത്…”

അത് കേട്ട ആദി സ്വയം ഒന്നു നോക്കി..

“അവൾ കല്യാണ സാരീ ഒക്കെ ഉടുത്ത് ഒന്നുമല്ലലോ പോയത്.. നീ വന്നേ…ഇതൊക്കെ മതി…”

അത് പറഞ്ഞു അവൻ പുറത്തേക്ക് നടന്നു…

—–

അവർ രജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ അധികം ആൾക്കാർ ഒന്നും ഇല്ലായിരുന്നു….

നന്ദൻ പുറത്ത് ഫോണും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് കൊണ്ടാണ് രണ്ട് പേരും അവിടെ എത്തിയത്

“എന്താടാ കല്യാണം കഴിക്കാൻ പോകുന്ന ഇവന് ഇല്ലാലോ ഇത്രേം ടെൻഷൻ നിനക്ക് എന്ത് പറ്റി.. “

മാധവിന്റെ ആ ചോദ്യം കേട്ട സമയം നന്ദൻ അകത്തേക്ക് നോക്കി.. ശേഷം അവരെയും..

“ആതിരയെ അവളുടെ വീട്ടിലെ ആ പണിക്കാരി വിളിച്ചു പറഞ്ഞതാണ്…കല്യാണ കാര്യം അവർ അറിഞ്ഞിട്ടുണ്ട്…ഇത്രേം വേഗം നമുക്ക് രജിസ്റ്റർ ചെയ്യാം വാ…”

അത് കേട്ട ആദിയുടെ മുഖം ചുളിഞ്ഞു

“അത് എങ്ങനെ അറിയാൻ…അവർക്ക് വിവരം കിട്ടാൻ ഒരു വഴിയും ഇല്ലാലോ.. “

“അതാണ്‌ ആദി എന്റെയും സംശയം…ഇവിടെ നോട്ടീസ് ബോർഡിൽ ഇട്ടത് ആരേലും കണ്ടതാണോ അതോ ആ രജിസ്റ്റർ ഓഫീസർ ഇനി പ്രശ്നം ആണോ…ദൈവത്തിനു അറിയാം.
നീ വാ…. “

അത് പറഞ്ഞു നന്ദൻ ആദിയെ കൂട്ടി അകത്തേക്ക് കയറി…

അകത്തേക്ക് കയറിയതും ആദി ഒരു നിമിഷം തരിച്ചു നിന്നു…. അവന്റെ ശരീരം ഒക്കെ തളരുന്നത് പോലെ

കാരണം അവൻ ഒരു നിമിഷം കണ്ടത് ശ്രുതിയെ ആയിരുന്നു…ആരെയും നോക്കാതെ താഴേക്ക് നോക്കി അവിടെ ചുമരിൽ ചാരി നിൽക്കുന്ന ശ്രുതി…

ഒരു ലൈറ്റ് പിങ്ക് നിറമുള്ള ഒരു ചുരിദാർ…മുടി പിന്നിലേക്ക് കിട്ടിയിട്ടുടെങ്കിലും കുറച്ചു മുടി മുന്നിൽ പാറി കളിക്കുന്നുണ്ട്…കഴുത്തിൽ ഒരു ചെറിയ ലോക്കറ്റോടെയുള്ള ഒരു മാല…

കയ്യിൽ ഒരു സിൽവർ ചെയിൻ കൊണ്ടുള്ള ഒരു വാച്ച്…

അധികം ഒരുക്കം ഒന്നും ഇല്ലാഞ്ഞിട്ടും അവൾക്ക് ആ സമയം അത്രയും ഭംഗി ആയിരുന്നു അവന്റെ കണ്ണുകളിൽ..

അതെ സമയം തന്നെ ആണ് ശ്രുതി നോട്ടം താഴെ നിന്നും മാറ്റിയത്…എന്നാൽ അത് നേരെ ആദിയുടെ കണ്ണുകൾ ആയി ഉടക്കുകയാണ് ചെയ്തത്…ഒരു നിമിഷം രണ്ടു പേരും കണ്ണുകൾ കോർത്തു ഒന്നും പറയാൻ ആകാതെ നിന്നു പോയിരുന്നു….

തുടരും….

കുറച്ചു നന്നായി വൈകിയെന്ന് അറിയാം…സോറി…നല്ല തിരക്കുകളിൽ ആയിരുന്നു…അതുകൊണ്ടാണ്…

അടുത്ത ഭാഗങ്ങൾ പെട്ടെന്നു തന്നെ തരാൻ ശ്രമിക്കാം

കൂടെയുണ്ടാകും എന്നാ വിശ്വാസത്തിൽ

വിഷ്ണു ❤️

Updated: September 25, 2025 — 8:47 pm

Leave a Reply

Your email address will not be published. Required fields are marked *