രണം – 6 9

“താങ്ക്സ്…”

അതെ സമയം ആദിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി തന്റെ ഷർട്ടിൽ വീണത് മാധവ് അറിഞ്ഞിരുന്നു…

അതിനു മാധവ് സ്വയം ഒന്ന് ചിരിച്ചു…

“പോടെ…അവൾ നിന്റെ തലക്ക് അടിച്ചു ഉറക്കുമോ എന്ന് ആദ്യം നോക്കാം…ഒന്നാമത്തെ കാര്യം…ആതിര പോയിട്ട് എന്തായി എന്ന് അറിയണം…”

അത് കേട്ട ആദിയും ഒന്ന് ചിരിച്ചു അവനിൽ നിന്ന് വിട്ട് മാറി…

“എന്തായാലും നീ സമയം എടുത്ത് ആലോചിച്ചു താഴേക്ക് വാ…ഫുഡ്‌ ഒകെ അവിടെ സെറ്റ് ആണ്…”

അത് പറഞ്ഞു മാധവ് താഴെക്ക് പോയപ്പോൾ ആദി അവിടെ ടെറസിൽ തന്നെ ഇരുന്നു…മുകളിലേക്ക് നോക്കിക്കൊണ്ട്…നക്ഷത്രങ്ങളിലേക്…

ഇതേ സമയം ആണ് അവന്റെ അടുത്ത് ഒരാൾ വന്നു ഇരിക്കുന്നത് അവൻ അറിഞ്ഞത്…ആതിര ആണ്…അവളും മുകളിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്..

“നിങ്ങൾ എന്തെങ്കിലും നേർച്ച എടുത്തിട്ടുണ്ടോ…. ഓരോ ആൾകാർ ആയി ഇവിടേക്ക് വന്നു എന്നോട് സംസാരിക്കാൻ…”

ആദി പറഞ്ഞത് കേട്ട് അവൾ പൊട്ടി ചിരിച്ചു

“കുറച്ചു ബുദ്ധിമുട്ടി…. നല്ലോണം കേൾക്കുകയും ചെയ്തു…പക്ഷെ അവസാനം സമ്മതിപ്പിച്ചു എടുത്തിട്ടുണ്ട്…”

അത് കേട്ട ആദി അവളെ കാര്യം മനസ്സിലാകാതെ നോക്കി..

“എന്ത് സമ്മതിപ്പിക്കാൻ…”

“ആദിയെ കല്യാണം കഴിക്കാൻ…അമ്പിനും വില്ലിനും അടുത്തിരുന്നില്ല…പക്ഷെ കുറച്ചു സംസാരിച്ചു കോൺവീൻസ് ആക്കിയിട്ടുണ്ട്…ഒരു വർഷത്തേക്കുള്ള അഡ്ജസ്റ്റ്‌മെന്റ് ആണല്ലോ…അത് കഴിഞ്ഞ് ഡിവോഴ്സ്….ആരും അറിയാനും പാടില്ല…നിങ്ങൾ തമ്മിലും ഒന്നും പാടില്ല.. ഇതൊക്കെ ആണ് അവിടെ നിന്നു വന്ന ഓർഡർ…എന്താ ഓക്കേ അല്ലെ “

ആദി എന്നാൽ കേട്ടത് വിശ്വസിക്കാൻ ആകാതെ ഇരിക്കുക ആയിരുന്നു…

“സമ്മതിക്കാനോ…”

“എന്തായാലും ഞാൻ ആദി ഓക്കേ പറഞ്ഞു എന്ന് തന്നെ പറയും…ഒരു വർഷം സമയം ഉണ്ട്…അതിനുള്ളിൽ എങ്ങനെ എങ്കിലും കയ്യിൽ ആക്കണം കേട്ടല്ലോ…”

അത് കേട്ട ആദി ചിരിച്ചു

“നിന്റെ ചേച്ചിയെ അല്ലെ…കയ്യിൽ ആക്കാൻ പറ്റിയത് തന്നെ…”

അത് കേട്ട് ആതിരയും ചിരിച്ചു

“പാടാണ്…പക്ഷെ എനിക്ക് ഉറപ്പുണ്ട്…ആദിക്ക് പറ്റും…എനിക്ക് ആദിയെ വിശ്വാസവും ആണ്…”

അതിനു ആദി മറുപടി ഒന്നും പറഞ്ഞില്ല.. അവന്റെ മൈൻഡ് ആകെ ഡിസ്റ്റർബ്ഡ് ആയിരുന്നു എന്നതാണ് സത്യം…

ആതിര മുകളിലെ നക്ഷത്രങ്ങളിലേക് നോക്കി

“ചേച്ചി ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്…നക്ഷത്രങ്ങളിലേക്…
ചേച്ചിയുടെ അച്ഛനും അമ്മയും ഒക്കെ ആണ് ആ നക്ഷത്രം എന്നൊക്കെ ആണ് എന്നോട് പറഞ്ഞിട്ടുള്ളത്..”

ആദി എന്നാൽ ഒന്നും മിണ്ടാതെ അവളെ പോലെ തന്നെ മുകളിലേക്കു തന്നെ നോക്കി ഇരിക്കുക ആയിരുന്നു…ഉള്ളിൽ കുറെ ചോദ്യങ്ങളും…തീരുമാനങ്ങളുമായി …”

—-

പിന്നീട് ദിവസങ്ങൾ കടന്നു പോയത് വേഗത്തിൽ ആയിരുന്നു…മാധവും നന്ദനും ജോലിക്ക് പോയി തുടങ്ങി…കയ്യിൽ കെട്ടുണ്ടെങ്കിലും ശ്രുതിയും ലീവ് ക്യാൻസൽ ആക്കി ഓഫീസിൽ തിരിച്ചു കയറി…

ആതിര ക്ലാസ്സിൽ പോകാറുണ്ട് എങ്കിലും താമസം ശ്രുതിയുടെ കൂടെ ഫ്ലാറ്റിലേക് മാറിയിരുന്നു…ശ്രുതിയെ ഇനി ഒരിക്കലും ഒറ്റയ്ക്കു ആക്കരുത് എന്നൊരു ചിന്ത എല്ലാരുടേം മനസ്സിലുണ്ട്

എന്നാൽ ഇതിൽ പെട്ടു പോയത് ആദി ആയിരുന്നു…അന്നത്തെ ആ തീരുമാനത്തിന് ശേഷം അവളെ എങ്ങനെ ഫേസ് ചെയ്യും എന്ന് പോലും അവനു ഐഡിയ ഇല്ലാതെ ആയി…

അവളും അവനു അധികം മുഖം കൊടുക്കാതെ ആണ് നടന്നതും…ശ്രുതി സമ്മതിച്ചു എന്ന് ആതിര പറഞ്ഞത് ഇനി കള്ളം ആണോ എന്ന് പോലും അവനു സംശയം തോന്നി തുടങ്ങിയിരുന്നു..

എന്നാൽ ആതിര അവനെ സമാധാനിപ്പിച്ചു…ഇപ്പോഴത്തെ ഈ പ്രശ്നം ഒക്കെ മാറുമെന്ന് അവൾ അവനോടു പറയുന്നുണ്ടെങ്കിലും അവനു പേടി തന്നെ ആയിരുന്നു…

താൽകാലിക കല്യാണം ആയിരുന്നു എങ്കിലും അവർ ഭാര്യ ഭർത്താവ് ആണെന്ന് തെളിവ് വേണ്ടത് കൊണ്ട് രജിസ്റ്റർ ചെയ്യാം എന്നതായിരുന്നു തീരുമാനം…

എല്ലാം തീരുമാനിക്കുന്നതും ചെയ്യുന്നതും ഒക്കെ മാധവും നന്ദനും ആതിരയും ആയിരുന്നു…ആദിയും ശ്രുതിയും പാവകളെ പോലെ നിന്നു കൊടുത്തു എന്ന് മാത്രം

അങ്ങനെ ആ ദിവസം വന്നു…കല്യാണ ദിവസം…നല്ല ഉറക്കത്തിൽ ആയിരുന്ന ആദി ഉറക്കം ഞെട്ടി എഴുന്നേൽക്കാൻ കാരണം മാധവിന്റെ നിർത്താതെ ഉള്ള കുലുക്കൽ ആയിരുന്നു

Updated: September 25, 2025 — 8:47 pm

Leave a Reply

Your email address will not be published. Required fields are marked *