നന്ദൻ അത് പറഞ്ഞതും അവന്റെ നോട്ടം അറിയാതെ പോയത് ഒരാളിലേക്ക് ആയിരുന്നു…ബാക്കി രണ്ടു പേരും അവിടേക്ക് തന്നെ ആയിരുന്നു നോക്കിയത്…
ആദി
ഒരു നിമിഷം ആദി തരിച്ചു നിന്നുപോയിരുന്നു..
“നിങ്ങൾ എന്താണ് ആലോചിക്കുന്നത് എന്നൊന്നും എനിക്ക് കേൾക്കേണ്ട…നടക്കില്ല മോനെ ആ ചിന്ത കളഞ്ഞേക്ക് “
അത് കേട്ട മാധവ് എഴുന്നേറ്റു ആദിയുടെ മുന്നിൽ വന്നു നിന്നു
“അളിയാ…അവളെ ഇഷ്ടം അല്ല എന്ന് മാത്രം പറയല്ലേ…നിനക്ക് അവൾ ജീവൻ ആണെന്ന് നന്നായി അറിയാം…അതുകൊണ്ട് അത് വിട്…
പിന്നെ അതൊന്നും ഓർക്കേണ്ട…അവളുടെ സേഫ്റ്റി നോക്ക്…ഇപ്പൊ നീ അല്ലാതെ വേറെ ആരും ഇല്ല.. മച്ചു.. ആലോചിച്ചു നോക്ക് “
ആദി എന്നാൽ എന്ത് പറയണം എന്നറിയാതെ സ്റ്റക്ക് ആയി നിന്നിരുന്നു…
അത് പറഞ്ഞു മാധവ് നന്ദനെ ഒന്ന് നോക്കിയപ്പോൾ ആണ് നന്ദനും ആതിരയും മറ്റൊരിടത്തേക് ആയിരുന്നു നോക്കി നിന്നത്
റൂമിനു പുറത്ത് ഇറങ്ങി നിൽക്കുന്ന ശ്രുതി…
ഒരു നിമിഷം എല്ലാവരും സ്റ്റക്ക് ആയി…ശ്രുതി എന്നാൽ തരിച്ചുകൊണ്ട് അവരെ തന്നെ നോക്കി നിൽക്കുകയാണ്…
എന്നാൽ അവർക്ക് അവളോട് എന്തെങ്കിലും പറയാൻ ആകുന്ന മുന്നേ അവൾ റൂമിൽ കയറി ഡോർ അടിച്ചിരുന്നു…
ആദി ഒന്നും മിണ്ടാതെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു…ആതിര ശ്രുതിയുടെ റൂമിലേക്കു കയറി…
ഇതൊക്കെ കണ്ട് നിന്ന നന്ദൻ മാധവിനെ നോക്കി
“സമാധാനം ആയല്ലോ…നിനക്ക് വട്ടാണോ തെണ്ടി “
അത് കേട്ട മാധവ് ചിരിച്ചു
“നീ നോക്കിക്കോ…ഇതൊക്കെ ശരിയാകും…തത്കാലം ഇതേ വഴി ഉള്ളു…പിന്നെ ഈ സമയം വേറെ ആളെ എവിടെ നിന്ന് കൊണ്ടുവരാൻ ആണ്…നീ നോക്കിക്കോ ആദി സമ്മതിക്കും…അവനു അവളെ നല്ല ഇഷ്ടം തന്നെ ആണ്…ഇപ്പൊ ഈ ഡിവോഴ്സ് എന്നൊക്കെ പറഞ്ഞാലും കുറച്ചു നാൾ കഴിഞ്ഞ ഇതൊക്കെ പോകും.. അവർ അങ്ങോട്ട് സെറ്റ് ആകും…നീ കണ്ടോ മോനെ “
അത് പറഞ്ഞു മാധവ് കിച്ചണിലേക്കു തന്നെ പോയപ്പോൾ നന്ദന് ഒന്നും മനസ്സിലാകാതെ നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്…
——
രാത്രി ആയിട്ടും ആദിയെ കാണാത്തതുകൊണ്ടാണ് മാധവ് മുകളിലേക്കു വന്നത്…ടെറസിൽ ഒന്ന് ചുറ്റും നടന്ന ശേഷം തിരിച്ചു പോകാം എന്ന് കരുതിയ സമയം ആണ് അവൻ ഒരു സൈഡിൽ ആയി പുറത്തേക്ക് നോക്കി ഇരിക്കുന്ന ആദിയെ കണ്ടത്.
ചുറ്റും സിഗരറ്റ് കുറ്റികളും ഉണ്ടായിരുന്നു..
മാധവ് അവന്റെ അടുത്ത് വന്നിരുന്നു..
“ഡാ…നീ ഇപ്പോഴും മൂഡ് ഓഫിൽ തന്നെ ആണോ…”
ആദി എന്നാൽ ഒന്നും മിണ്ടിയില്ല
“സോറി…ഞാൻ അങ്ങനെ കരുതി പറഞ്ഞതല്ല…. അങ്ങനെ ഒരു വഴി മാത്രമേ മുന്നിൽ ഉള്ളു എങ്കിൽ നീ അല്ലാതെ വേറെ ആരെയാ ഇപ്പൊ പറയാ…കള്ളം പറയേണ്ട അവളെ നിനക്ക് കാര്യം ആണെന്ന് എനിക്ക് നന്നായ് അറിയാം…”
ആദി എന്നാൽ അത് കേട്ട് ഒന്നും മിണ്ടാതെ എഴുനേറ്റു ടെറസിന്റെ സൈഡിലേക് നിൽക്കുകയാണ് ചെയ്തത്…
“അറിയാം…പക്ഷെ നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ…അവൾക് വേണ്ടത് ഫ്രീഡം ആണ്…ആരുടേയും ശല്യം ഇല്ലാതെ സ്വന്തം ജീവിക്കാൻ ഉള്ള ഫ്രീഡം…ഇപ്പൊ കല്യാണം എന്നൊക്കെ പറയുമ്പോ…നമ്മൾ തന്നെ അവളെ ഇതിലേക്കു കൊണ്ട് ഇടുകയല്ലേ ചെയുന്നത്…. തെറ്റല്ലേ…പിന്നെ ഞാൻ…നിങ്ങൾ കരുതുന്നത് പോലെ ഒന്നുമല്ല…ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്…”
മാധവ് എന്നാൽ അവനെ തന്നെ നോക്കി ഇരിക്കുകയാണ് അതൊക്കെ കേട്ട് കൊണ്ട്
“ആൻ ആണോ നിന്റെ പ്രശ്നം “
ഒരു നിമിഷം ആദി തരിച്ചുകൊണ്ട് മാധവിനെ നോക്കിയപ്പോൾ അവൻ ഒരു ചിരിയോടെ തന്നെ ഇരിക്കുകയാണ് ചെയ്തത്
“ഡേവിഡ് എന്നോട് എല്ലാം പറഞ്ഞിരുന്നു…വിട്ട് കളയെട.. അങ്ങനെ ചെയ്തിട്ടും അവളെ ഇപ്പോഴും നീ അങ്ങനെ ചിന്തിക്കരുത് എന്നെ ഞാൻ പറയു…”
അത് പറഞ്ഞു അവൻ ആദിയുടെ തോളിൽ കൈ വച്ചു
“ഇപ്പൊ ശ്രുതിയെ അതിൽനിന്നു രക്ഷിക്കാൻ നീ മാത്രേ ഉള്ളു…നീ അത് ചെയ്യണം…ഇപ്പൊ അവൾക്ക് വെറുപ്പ് തോന്നിയേക്കാം.. ദേഷ്യം ഉണ്ടാകാം.. പക്ഷെ ഒരു സമയം അവൾക് മനസ്സിലാകും…അത് വരെ കാത്തിരിക്ക്.. “
അത് പറഞ്ഞു മാധവ് തിരിച്ചു പോയപ്പോൾ ആദിക്ക് ഒന്നും മിണ്ടാൻ ആയില്ല…
“ഡാ…”
ആദിയുടെ ശബ്ദം കേട്ടതും മാധവ് ഒന്ന് നിന്നു…ആദി എന്നാൽ പെട്ടെന്നു വന്നു അവനെ പിന്നിൽ നിന്ന് കെട്ടിപിടിക്കുകയാണ് ചെയ്തത്…
