അത് കേട്ട ആദിയുടെ നോട്ടം ഒരു നിമിഷം ശ്രുതിയിലേക്കു ആയിരുന്നു പോയത്
“ഇനി ഇവളുടെ മേലെ ഒരു പോടീ വീഴ്ത്താൻ നീ ശ്രമിച്ചാൽ…പിന്നെ ആ രണ്ടാമത്തെ കൈ കൂടെ ഞാൻ…. ഓടിക്കില്ല…വെട്ടി എടുക്കും…. ധൈര്യം ഉണ്ടേൽ വാ…കാണാം…”
അത് പറഞ്ഞു അവൻ ആ ഫോൺ വലിച്ചു എരിഞ്ഞപ്പോൾ അത് കേട്ട ബാക്കി മൂന്ന് പേരും അവനെ നോക്കി…അവരുടെ മുന്നിൽ ഇത്രയും നാൾ ഉണ്ടായിരുന്ന ആദി ആയിരുന്നില്ല അപ്പോൾ
——
കാളിങ് ബെൽ കേട്ടപ്പോഴാണ് മാധവ് ചിന്തയിൽ നിന്നും ഉണർന്നത്…. അവൻ നോക്കിയപ്പോൾ നന്ദൻ അപ്പോഴേക്കും ഡോർ തുറന്നിരുന്നു
ഡോർ തുറന്നതും ആതിര അകത്തേക്ക് കയറി അവരെ നോക്കി
ആദി അപ്പോഴും ബാൽക്കണിയിൽ തന്നെയാണ് നിന്നത്…മാധവ് അപ്പോഴേക്കും ഹാളിലേക് നടന്നു
“പോയ കാര്യം എന്തായി…”
മാധവിന്റെ ചോദ്യം കേട്ട ആതിര അവിടെയുള്ള ഡൈനിംഗ് ടേബിളിൽ ഇരുന്നു..
“കാര്യം കുറച്ചു പ്രശ്നം തന്നെയാണ്…അമ്മയും ചേട്ടനും അച്ഛനും എല്ലാവരും നന്നായി പൊളിഞ്ഞിട്ടുണ്ട്…
അവിടെ ജോലിക്ക് നിൽക്കുന്ന ശ്യാമ ചേച്ചി വഴിയാണ് കാര്യം അറിഞ്ഞത്…കേട്ടത് വച്ചു ഒരു പ്രശ്നം വരാനുണ്ട്…”
അത് കേട്ട് കൊണ്ടാണ് ആദിയും റൂമിലേക്കു വന്നത്…
“എന്ത് പ്രശ്നം നീ കാര്യം തെളിച്ചു പറ “
നന്ദന്റെ ചോദ്യം കേട്ടപ്പോൾ അവൾ അവനെയൊന്ന് നോക്കി..
“അത്…ചേച്ചി കുറച്ചു വട്ടം സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടല്ലോ…അപ്പോൾ…”
“അപ്പോൾ..”
“ചേച്ചിക്ക് സ്വന്തം ആയി തീരുമാനം എടുക്കാനുള്ള മെന്റൽ സ്‌ട്രെങ്ത് ഇല്ല എന്നും ചേച്ചിയുടെ മുകളിൽ കണ്ട്രോൾ വേണമെന്നും പറഞ്ഞു ഒരു വക്കീലിനെ കണ്ടിട്ടുണ്ട്…”
അത് കേട്ട ആദിയുടെ മുഖം മാറി
“അതെങ്ങനെ ശരിയാകും…അവർ അതിനു ഇവളുടെ അച്ഛനും അമ്മയും ഒന്നുമല്ലല്ലോ…”
“ഇപ്പൊ ചേച്ചിയുടെ ഗാർഡിയൻ അവർ ആണ്…ചേച്ചി ഇങ്ങനെ ഒരു ഹിസ്റ്ററി ഉണ്ടെന്ന് അവര്ക് പ്രൂവ് ചെയ്യാൻ ആയാൽ…പ്രശ്നം ആണ്…അത് അവർക്ക് പ്രൂവ് ചെയ്യാൻ എളുപ്പവുമാണ്…”
അത് കേട്ട മൂന്നു പേരുടെയും മുഖം മാറിയിരുന്നു…
“അത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ…”
നന്ദൻ ആയിരുന്നു അത് ചോദിച്ചത്
“ചേച്ചിക്ക് ഇപ്പോൾ ഗാർഡിയൻ ആയിട്ട് എന്റെ അച്ഛനും അമ്മയും ആണ് വരുക…അത് മാറണം എങ്കിൽ സിദ്ധു ഏട്ടൻ തിരിച്ചു വരണം…അല്ലാതെ വേറെ വഴി കാണുന്നില്ല…”
മാധവ് അപ്പോൾ എല്ലാം കേട്ടു ഒരു ആലോചനയിൽ ആയിരുന്നു…അവൻ പെട്ടെന്നു അവരെ നോക്കി
“ശ്രുതിക് ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഇതൊക്കെ മാറില്ലേ…”
“നീ എന്താ ഈ പറയുന്നേ ഭർത്താവോ…അതിനു അവൾക്ക് എവിടെ ഭർത്താവ്…”
“എന്റെ നന്ദു…നീ ആലോചിച്ച് നോക്ക്…ഒരു കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞു ഒരു ഫേക്ക് സർട്ടിഫിക്കറ്റും ഒരു ഫോട്ടോയും ഉണ്ടായാൽ മതി…ആ വക്കീൽ ഇതും പറഞ്ഞു ഇവിടെ വന്നാൽ അവരെ ഓടിക്കാം…ശ്രുതിക് ഒരു ഗാർഡിയൻ വേണം എന്നാണ്…അവർ എന്തൊക്കെ കളിച്ചാലും കോടതി ഭർത്താവിന്റെ കൂടെയല്ലേ വിടു…അവൾക്ക് ഇങ്ങനെ ഒരു ഹിസ്റ്ററി ഉള്ളത് കൊണ്ട് മാത്രം അല്ലെ ദേ ഇവള്ടെ അച്ഛനും അമ്മയ്ക്കും ഇതിനു ഒരു സ്കോപ്പ് തന്നെ ഉള്ളത്…കള്ള സർട്ടിഫിക്കറ്റ് ഒക്കെ എനിക്ക് ഉണ്ടാക്കാനുള്ളതേ ഉള്ളു “
ആതിരയും അത് കേട്ട് ഒരു നിമിഷം അത് ആലോചിച്ചുപോയിരുന്നു…
“ഡാ നീ മണ്ടൻ ആണോ…അവർ കോടതിയിൽ പോയാൽ നീ തൂങ്ങും…കള്ള സർട്ടിഫിക്കറ്റ് പൊക്കിയാൽ ഇതൊക്കെ അവസാനിക്കും “
ആദി ആയിരുന്നു അത് പറഞ്ഞത്
“ആഹ് അങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലേ…എന്നാൽ ശരിക്കും കല്യാണം കഴിച്ചാൽ പോരെ “
അത് കേട്ട ആതിര ഒരു നിമിഷം മാധവിനെ ഒന്ന് തുറിച്ചു നോക്കി…
“ഞാൻ ഉദ്ദേശിച്ചത് അഡ്ജസ്റ്റ്‌മെന്റ് കല്യാണം.. വെറുതെ ഒരു റെക്കോർഡ് ഉണ്ടാകാൻ മാത്രം…ശ്രുതിയെ തത്കാലം രക്ഷിക്കാൻ ഒരു വഴി…അത്ര മാത്രം.. ആരും അറിയാതെ കല്യാണം കഴിക്കുന്നു…. എപ്പോ ഡിവോഴ്സ് ചെയ്യാൻ ആകുമോ അടുത്ത ദിവസം ഡിവോഴ്സ്…ആരും അറിയുവേം ഇല്ല ആർക്കും പ്രശ്നവും ഇല്ല…എങ്ങനെ ഉണ്ട്…”
“അതിനു ഈ കാര്യം ഒക്കെ നന്നായി അറിയുന്ന ഒരാൾ വേണ്ടേ…പിന്നെ ശ്രുതിടെ അവസ്ഥ മുതൽ എടുക്കാതെ ഇരികുവേം വേണം…അങ്ങനെ ആരാ ഉള്ളത്…”
