പിന്നെയാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്.
“അല്ല… അച്ഛൻ എവിടെ?”
രാവിലെ എഴുന്നേറ്റത് മുതൽ ആളെ കണ്ടിട്ടില്ല. അതുകൊണ്ട് ഞാൻ ചോദിച്ചു.
“ഓഹ്… കാറിന് വരുന്ന വഴിക്ക് എന്തൊ ചെറിയൊരു പ്രശ്നം ഉള്ള പോലെ തോന്നുന്നു എന്ന് പറഞ്ഞു…”
അർച്ചന ചേച്ചിയാണ് മറുപടി പറഞ്ഞത്.
“അതൊന്ന് ഇവിടെ ആരെയെങ്കിലും കാണിക്കാൻ വേണ്ടി പോയേക്കുവാ.”
“മ്മ്…”
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
സത്യം പറഞ്ഞാൽ, അച്ഛന് എവിടെ പോയാലും വണ്ടിയുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയാണ്. ചെറിയൊരു ശബ്ദം കേട്ടാൽ പോലും അതിന്റെ കാരണം കണ്ടെത്താതെ സമാധാനം കിട്ടില്ല.
പെട്ടന്നാണ് എന്റെ പുറകിൽ ആരോ വന്ന് ഇരുന്നത്.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ദിവ്യയാണ്.
“നീ എവിടെ ആയിരുന്നു?”
ഞാൻ അവളുടെ ഭാഗത്തേക്ക് തിരിഞ്ഞ് ചോദിച്ചു.
“ഞാൻ മായയുടെ കൂടെ മുറിയിൽ ഉണ്ടായിരുന്നു…”
അവൾ പറഞ്ഞു.
പിന്നെ കുറച്ചുകൂടി എന്നോട് ചേർന്നിരുന്നുകൊണ്ട് സംശയത്തോടെ ചോദിച്ചു.
“അല്ല… നീ എന്താ ഇന്നലെ ഞാൻ വിളിച്ചിട്ട് വാതിൽ തുറക്കാഞ്ഞേ?”
ഒരു നിമിഷം ഞാൻ ഒന്ന് പതറി.
“അതോ… അത് മരുന്ന് കഴിച്ചപ്പോ നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ വേഗം ഉറങ്ങിപ്പോയി…”
ഞാൻ നിസാരമട്ടിൽ പറഞ്ഞു.
അശ്വതി രാത്രി എന്റെ മുറിയിലേക്ക് വന്ന കാര്യം ഞാൻ മനപ്പൂർവം മറച്ചു വച്ചു.
സത്യം പറഞ്ഞാൽ, ദിവ്യ വന്ന് വിളിച്ചതൊന്നും ഞാൻ അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല. അശ്വതിയുമായി സംസാരിച്ചതും, അതിന് ശേഷം നടന്ന കാര്യങ്ങളും ഒക്കെ കഴിഞ്ഞ് എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയിരുന്നു.
“ഓഹ്…”
ദിവ്യ ഒന്ന് മൂളി.
“ഇപ്പൊ എങ്ങനെ ഉണ്ട്…?”
അവൾ എന്റെ ഷോൾഡറിൽ നിന്ന് തല ഒന്ന് ഉയർത്തി എന്നെ നോക്കി ചോദിച്ചു.
ആ കണ്ണുകളിൽ ഇപ്പോഴും ചെറിയൊരു ഭയവും ആശങ്കയും ബാക്കിയുണ്ടായിരുന്നു. ഇന്നലെ നടന്ന സംഭവത്തിന്റെ പേടി പൂർണമായി മാറിയിട്ടില്ലെന്ന് ആ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു.
“എനിക്ക് കുഴപ്പം ഒന്നും ഇല്ല… I’m all set.”
ഞാൻ അവളെ നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
കുറച്ചു നിമിഷങ്ങൾ അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
പിന്നെ അവളുടെ മുഖത്ത് ഒരു ചെറിയ ആശ്വാസം വിരിഞ്ഞു.
ഒന്നും പറയാതെ അവൾ വീണ്ടും എന്നിലേക്ക് ചേർന്നിരുന്നു. തല എന്റെ ഷോൾഡറിൽ തന്നെ ചായ്ച്ചു കണ്ണുകൾ പതിയെ അടച്ചു.
അവളുടെ മുടിയിഴകൾ എന്റെ കവിളിലും കഴുത്തിലുമൊക്കെ ചെറുതായി തട്ടുന്നുണ്ടായിരുന്നു. ആ പരിചിതമായ മണം പതിയെ എന്റെ ശ്വാസത്തിലേക്ക് നിറഞ്ഞു.
ഞാൻ സ്വാഭാവികമായി അവളുടെ മുടിയിലൂടെ വിരലുകൾ ഓടിക്കാൻ തുടങ്ങി. പതിയെ തലോടുമ്പോൾ അവൾ ഒന്നുകൂടി എന്നിലേക്ക് ചേർന്നിരുന്നു.
അവളുടെ മുഖത്ത് ഇപ്പോൾ നല്ലൊരു ശാന്തത ഉണ്ടായിരുന്നു.
ആ നിമിഷം ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
പക്ഷേ ആ നിശബ്ദതയിൽ പോലും ഒരുപാട് കാര്യങ്ങൾ പറയപ്പെടുന്നുണ്ടായിരുന്നു. അവളുടെ തല എന്റെ ഷോൾഡറിൽ ചാരിയിരുന്ന ആ ചെറിയ സാമീപ്യം പോലും എനിക്ക് ഒരു പ്രത്യേക ആശ്വാസം നൽകുന്നുണ്ടായിരുന്നു.
ഞാൻ പിന്നെ ചേച്ചിമാരോട് ഓരോന്ന് സംസാരിച്ചു ഇരുന്നു.
ദിവ്യ ആണെങ്കിൽ ഉറങ്ങിയ അവസ്ഥ യാണ്..ആ ഇന്നലെ എന്റെ ചൂടൊന്നും കിട്ടാതെ കിടന്നോണ്ട് ഉറക്കം ഒന്നും ശെരിയായി കാണില്ല….
അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് അങ്ങോട്ട് അടുത്ത ആളുടെ എൻട്രി…
അശ്വതി…
പുള്ളിക്കാരി പതുക്കെ നടന്ന് ഹാളിലേക്ക് വന്നു.
ആദ്യം അവൾ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി. പിന്നെ ആ നോട്ടം വന്ന് നിന്നത് എന്നിലായിരുന്നു.
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.
