രുദ്രപ്രതാപം – 3 15

പെട്ടെന്നാണ് കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും പഴയ ബിൽഡിംഗിൻ്റെ വശത്തേക്ക് ഓടുന്നത് കണ്ടത്.അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.പിന്നെ അവരുടെ കൂടെ അവളും അങ്ങോട്ട് പോയി. വിദ്യാർഥികൾ എല്ലാം തടിച്ചു കൂടിയിരിക്കുന്നു അവർക്കിടയിൽ നല്ല രീതിയിൽ തന്നെ അവിടുത്തെ പൊടി പാറി അന്തരീക്ഷത്തിൽ മൂടി നിൽക്കുന്നു.അവൾ അവർക്കിടയിലൂടെ ഒരു വിധത്തിൽ മുന്നോട്ടു എത്തി.അവിടെ കണ്ട കാഴ്ച്ച അവളുടെ ശ്വാസം നിലപ്പിച്ചു.അഭി ആയിരുന്നു അത് .അവൻ്റെ മുഖം മുഴുവൻ രക്തത്തിൽ ചുവന്നിരുന്നു.ഒരു വെറി പിടിച്ച മൃഗത്തെ പോലെ.അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.അവൻ്റെ മുന്നിൽ ഇത്രയും നാൾ തന്നെ ഭീഷണി പെടുത്തിയവനും അവൻ്റെ സംഘവും നിലത്തു വീണു കിടക്കുന്നുണ്ട്.എല്ലാവരും ചോരയിൽ മുഴുകിയിരിക്കുന്നു അവിടെ തടിച്ചു കൂടിയവരുടെ കണ്ണിൽ വല്ലാത്തൊരു ഭയം അവൾ കണ്ടു.ഒരു ഭീകര ജീവിയെ കണ്ട പോലെ.

അവൾ അഭിയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ ഉള്ളൊന്നു കാളി.താൻ ഇത്രയും നാളും ഒരുമിച്ച് കളിച്ചും ചിരിച്ചും വഴക്ക് കൂടിയും പരിഹസിച്ചും കൂടെ നടന്ന തൻ്റെ കൂടെപ്പിറപ്പിൻ്റെ കണ്ണുകൾ അല്ല അത്.ആ കണ്ണുകളിൽ തീരാത്ത പക മാത്രം ആണ് കാണുന്നത് ആളി കത്തുന്ന അഗ്നി പോലെ.അത് അവൻ്റെ ഓരോ ശ്വാസത്തിലും വികസിക്കുന്നുണ്ടായിരുന്നു.അവൻ്റെ കയ്യിലെ ഇരുമ്പു കമ്പിയിൽ നിന്നും രക്തം തുള്ളികളായി നിലത്തേക്ക് വീണു കൊണ്ടിരുന്നു.ചുറ്റു പാടും വല്ലാത്തൊരു നിശബ്ദ കൂടി നിന്നു………

——————————–
കുറച്ച് സമയങ്ങൾക്ക് മുമ്പ്…..
——————————–

“എടാ അഭി നീ ഒന്ന് വാതിൽ തുറന്നേ ”

“എന്താ ചേച്ചി”

“അതൊക്കെ പറയാം നീ ആദ്യം ഇതൊന്നു തുറക്ക്”

ഞാൻ വാതിൽ തുറന്നു കൊടുത്തു അർച്ചന ചേച്ചി പെട്ടെന്ന് റൂമിൽ കേറി വാതിൽ അടച്ചു.എന്നിട്ട് എൻ്റെ നേരെ തിരിഞ്ഞു.

“എടാ അച്ചുവിന് ഈ ഇടയായി എന്തോ ഒരു സങ്കടം ഉള്ള പോലെ എനിക്ക് തോന്നി.നീ ശ്രദ്ധിച്ചായിരുന്നോ?”

അപ്പൊൾ ആണ് ഞാനും ഒന്ന് ഓർത്തത് ശരിയാണല്ലോ അല്ലെങ്കിൽ മുഴുവൻ സമയവും എൻ്റെ കൂടെ ഉണ്ടാവുന്നതാണ് ഇവൾക്ക് ഇതെന്തു പറ്റി.

“ആ എനിക്കും അങ്ങനെ ഇപ്പൊ തോന്നുന്നുണ്ട്”

“അല്ലെ….ഞാൻ ഇന്ന് അവളുടെ മുറിയിൽ പോയപ്പോ അവൾ അവിടെ ഒരു മങ്ങിയ ബൾബ് പോലെ ഇരിക്കുന്നു. എന്താ കാര്യം എന്ന് ചോദിച്ച പെണ്ണ് പറയണ്ടേ.എന്നെ കേറി കടിക്കാൻ വന്നു നേരെ ബാത്രൂമിൽ പോയി”

“എടി അത് അവളുടെ വല്ല പേഴ്സൺ കാര്യം വല്ലോം ആയിരിക്കും അത് കൊണ്ടാവും ദേഷ്യപ്പെട്ടെ ”

“ആ അത് അറിയാന ഞാൻ ഇങ്ങോട്ട് വന്നേ ”

അത് കേട്ട് ഞാൻ അവളെ ഒന്നു നോക്കി
“അതിന് ഇങ്ങോട്ട് വന്നിട്ടെന്തിനാ?”

“നിനക്കറിയാത്ത സീക്രട്ട് ഒന്നും അവൾക്കുണ്ടാവില്ലല്ലോ.രണ്ടും ഒറ്റ ചാക്കല്ലേ”

“ഓ അങ്ങനെ”ഞാൻ അതു പറഞ്ഞു തിരിഞ്ഞതും ഒന്നു ആലോചിച്ചു.അല്ല അതും ശരിയാണല്ലോ.മിക്ക എല്ലാ കാര്യങ്ങളും അവൾ എന്നോട് പറയാറുള്ളതാണ്.പുറത്ത് ആരോടും അങ്ങനെ പറയാത്ത കാര്യങ്ങൾ വരെ അവൾ എന്നോട് പറയാറുണ്ട്.പിന്നെ ഇതെന്താവും സംഭവം.

ഞാൻ അർച്ചനയെ ഒന്നു നോക്കി

“അല്ല ഞാൻ എന്ത ചെയ്യേണ്ടേ”

“നിനക്ക് അവളുടെ ക്ലാസിലെ ആരെങ്കിലും പരിചയം ഉണ്ടോ? ”

“ആ ഒന്നു രണ്ടു പേരെ അറിയാം”

“അവരുടെ നമ്പർ വല്ലതും ഉണ്ടോ”

“പിന്നെ എനിക്ക് അതല്ലേ പണി ഞാൻ അവളുടെ കൂടെ കണ്ടുള്ള പരിചയം അത്രയേ ഉള്ളു ”

“ശെരി ശെരി നീ ഒരു കാര്യം ചെയ്യ് അവരുടെ അടുത്ത് പോയൊന്നു അന്വേഷിക്കൂ”

“അവൾ അറിഞ്ഞ മോശം അല്ലെ ”

“അവൾ ഒന്നും അറിയില്ല നീ ഒന്ന് പോയി ഒന്നു നോക്ക് ”

“ആ ഓകെ ഓകെ ”

ഞാൻ നേരെ കോളേജിലേക്ക് പോയി കൂടെ അഖിലും ഉണ്ടായിരുന്നു

“അളിയ പെൺ പിള്ളേരെല്ലാം നല്ല കളർ ആയിട്ടാണല്ലോ ഇരിക്കുന്നേ കൊള്ളലേ”

“ആടാ എല്ലാവരേം കാണാൻ നന്നായിട്ടുണ്ട്”

“എന്ന പിന്നെ നമുക്ക് അങ്ങോട്ട് ചെന്നാലോ”

“ഒരു പത്ത് മിനിറ്റ് ഒരു ചെറിയ പണിയുണ്ട് ”

“അതെന്താ”

“എനിക്ക് ചേച്ചിയുടെ ക്ലാസിലേക്ക് ഒന്നു പോണം നീയും വാ”

“അല്ല നീ ഇപ്പൊ എന്തിനാ അങ്ങോട്ട് പോവുന്നേ”

Leave a Reply

Your email address will not be published. Required fields are marked *