“ഒരു ചെറിയ കാര്യം ഉണ്ട് നീ വാ”
അങ്ങനെ ഞങൾ അവളുടെ ബ്ലോക്കിലേക്ക് പോയി.എന്നിട്ട് അച്ചുവിൻ്റെ കൂട്ടുകാരി ശില്പ യെ തിരഞ്ഞു.കുറച്ച് നേരം തിരഞ്ഞിട്ടാണ് ആളെ കിട്ടിയത് പുള്ളിക്കാരി ഡാൻസിൻ്റെ കോസ്റ്റുമിൽ നിൽക്കുവായിരുന്നു.ഞാൻ അവരെ വിളിച്ചു എന്നിട്ട് ഒന്ന് വരുമോ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു.അവൾ കുറച്ച് മടിച്ചെങ്കിലും വരാതെ ഞാൻ വിടില്ല എന്ന് ഉറപ്പായപ്പോ അവർ വന്നു
“എന്താ..”
“ചേച്ചി costume നന്നായിട്ടുണ്ട് ”
“Thanks” അത് പറയുമ്പോഴും അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു.
“അതേയ് ഞാൻ വന്നത് അച്ചുവിന് ക്ലാസ്സില് വല്ല പ്രശ്നവും ഉണ്ടോ എന്ന് അറിയാന?”
“എന്തു പറ്റി ” അവൾ ഒരു ഞെട്ടലോടെ പറഞ്ഞു
“അല്ല അങ്ങനെ കുഴപ്പം ഒന്നും ഇല്ല കുറച്ച് ദിവസമായി അവൾ നല്ല മൂഡ് ഓഫ് അത് കൊണ്ട് ചോദിച്ചതാ”
ഞാൻ പറഞ്ഞത് കേട്ട് അവൾ ഒരു ദീർഘ ശ്വാസം വിട്ടു
“എന്താ ചേച്ചി പ്രശ്നം”ഞാൻ വീണ്ടും ചോദിച്ചു
അവൾ എന്നെ ഒന്നു നോക്കി എന്നിട്ട് എൻ്റെ കൈ പിടിച്ച് ക്ലാസ് റൂമിൻ്റെ പുറത്തേക്ക് വലിച്ചുകൊണ്ട് പോയി.അഖിൽ അപ്പോഴേക്കും അവിടുത്തെ ഏതോ ചേച്ചിമാരെ കൂടെ കൂടി.
ശില്പ എന്നെ ഒരു ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി.ഞാൻ ഒന്ന് അമ്പരന്നു.ഇതെന്താ ഇവിടെ.
“എടാ അത് അത് ഞാൻ പറയാം”
അവൾ ഹോട്ടലിൽ നിന്നും തുടങ്ങി സംഭവിച്ച കാര്യങ്ങള് എല്ലാം ഓരോന്നായി പറഞ്ഞു.ഇത് എന്തു മൈർ ആണ് ഇവിടെ നടക്കുന്നേ.എൻ്റെ തല കറങ്ങുന്ന പോലെ തോന്നി.എൻ്റെ പെരി വിരൽ തിരിച്ച് കേറി. ആ മൈരനെ പേടിച്ചിട്ടാണ് അപ്പൊ അവൾക്ക് ഈ വീർപ്പു മുട്ട്.എനിക്ക് നല്ല രീതിയിൽ തന്നെ ദേഷ്യം കേറി വന്നു.
“അവൻ ഇപ്പൊ എവിടുണ്ട് ”
“എടാ അത്…..”
“പറയാൻ”എനിക്ക് എൻ്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ഞാൻ അത്യാവശ്യം ശബ്ദത്തിൽ തന്നെ പറഞ്ഞു.അത് അത് classroom മൊത്തത്തിൽ eco അടിക്കുന്ന പോലെ എനിക്ക് തോന്നി.
എൻ്റെ ശബ്ദം ഉയർന്നതും അവൾ ഒന്നു ഞെട്ടി.
“ആ പഴയ ബിൽഡിംഗിലാണ് ”
ഞാൻ അത് കേട്ട പാതി കേൾക്കാത്ത പാതി അങ്ങോട്ട് വെച്ചു പിടിച്ചു.എൻ്റെ പോക്ക് കണ്ട് പന്തികേട് തോന്നിയ അഖില് എൻ്റെ അടുത്തേക്ക് വന്നു.
“എന്താടാ”
“നീ വാ”
“നീ കാര്യം പറ”
“ഒന്നു മിണ്ടാതെ വാ…” എൻ്റെ ശബ്ദം അത്യാവശ്യം ഉച്ചത്തിൽ ആയിരുന്നു.അത് കൊണ്ട് കാര്യം അത്ര പന്തി അല്ല എന്ന് മനസ്സിലാക്കിയ അവൻ പിന്നെ ഒന്നും മിണ്ടിയില്ല
ഞങ്ങൾ ആ പഴയ ബിൽഡിംഗിൻ്റെ അടുത്ത് എത്തി എന്നിട്ട് വാതിലിൽ മുട്ടി.
“അളിയാ അവള് വന്നെന്ന് തോനുന്നേടാ..”
അകത്ത് നിന്ന് ഒരുത്തൻ്റെ ശബ്ദം ഞങ്ങൾ കേടു.
“പിന്നെ വരാതിരിക്കോ.അമ്മാതിരി ആപ്പല്ലേ വച്ചേ.ഇന്നത്തോടെ അവളുടെ കുന്തളിപ്പ് അങ്ങ് തീർത്ത് കൊടുക്കണം”അവന് മറുപടി ആയി വേറൊരുത്തൻ പറഞ്ഞു.
പെട്ടെന്ന് ഒരുത്തൻ വന്നു വാതിൽ തുറന്നു. വാതിൽ തുറക്കുമ്പോൾ അവൻ്റെ മുഖത്ത് ഒരു വഷളൻ ചിരി ഉണ്ടായിരുന്നു.അത് ഞങ്ങളെ കണ്ടപ്പോ അങ്ങ് മാറി
“pee kaa boo motherfucker ”എന്നും പറഞ്ഞു അവൻ്റെ നെഞ്ചത്ത് നോക്കി ഞാൻ ഒരു ചവിട്ടങ്ങ് കൊടുത്തു.അവൻ പുറകിലേക്ക് തെറിച്ചു വീണു.
എൻ്റെ സകല ക്ഷമയും നശിച്ചിരുന്നു.ഞാൻ ആ റൂമിനു അകത്തേക്ക് കേറി.അവിടെ പത്തു പതിനഞ്ച് പെർ എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
പന്ന മൈറൻമാർ അശ്വതിയെ പിച്ചി ചീന്താൻ ഒരുങ്ങി നിൽപ്പാണ്.
“ടാ…” ഒരുത്തൻ അതിൽ നിന്നും ചീറി എൻ്റെ നേരെ ഓടി വന്നു.അവടെ കൈ എൻ്റെ മുഖത്തിന് നേരെ വീശി.ഞാൻ നിസ്സാരമായി അതിൽ നിന്നും മാറി അവൻ്റെ കൈ പിടിച്ചു തിരിച്ചു അവൻ്റെ മുഖം എൻ്റെ അറഭാഗത്തിന് കണക്കായി വന്നു.ഞാൻ എൻ്റെ വലത്തേ കാലിൻ്റെ മുട്ടു കൊണ്ട് അവൻ്റെ മൂക്കിനിട്ടു ഒന്നു കൊടുത്തു.അവൻ്റെ മൂക്കിൻ്റെ അകത്തുനിന്നും രക്തം വന്നു.അവൻ മൂക്കും പൊത്തി നിലത്ത് വീണു.
ഇത് കണ്ടതും അവന്മാരുടെ മുഖം ഒന്ന് മങ്ങി.
പെട്ടെന്ന് ഞാൻ നേരെത്തെ തല്ലി ഇട്ടവൻ എഴുന്നേറ്റു എൻ്റെ നേരെ ഓടി വന്നു. അവൻ എൻ്റെ അടുത്തെത്തുമ്പോഴേക്കും എൻ്റെ മുതുകിൽ കൈ അമർത്തി അഖിൽ പൊങ്ങി എന്നിട്ട് അവൻ്റെ വലതു കവിളിൽ ഒരു ഒന്നൊന്നര ചവിട്ട് തന്നെ കൊടുത്തു.അവൻ വലതു വശത്തേക്ക് തെറിച്ചു വീണു.
