രുദ്രപ്രതാപം – 3 15

“നോക്കണ്ട original അല്ല.പക്ഷേ അതൊക്കെ തെളിയിച്ചു വരുന്നതിന് മുമ്പ് ഒരുപാട് സമയം എടുക്കും”അവൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി.അച്ചു അപ്പോഴേക്കും പേടിച്ച് വിറച്ചിരുന്നു ഇത് പോലെ ഒരു വീഡിയോ ഇറങ്ങിയാൽ എന്താവും എന്ന് അവൾക്ക് ഊഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു.

“അയ്യോ മോള് കരയൊന്നും വേണ്ട ചേട്ടന്മാർക്ക് ചെറിയ ഒരു ആഗ്രഹം ഉണ്ട് നീ അതൊന്നു സാധിച്ചു തരണം” അവൻ അവളുടെ മുഖത്ത് കൂടി വിരൽ ഓടിച്ചു.അവൾക്ക് അത് ഒരു അറപ്പായി തോന്നി.അവൾ മുഖം മാറ്റി.

“ഈ വരുന്ന പത്താം തിയ്യതി രാവിലെ കോളജിൻ്റെ സൈഡിൽ ഉള്ള പഴയ ബിൽഡിംഗിലേക്ക് നീ വരണം… ഒറ്റക്ക്.ഇനി നീ വരാതിരുന്നാൽ ഇത് മുഴുവൻ കോളേജും ഞാൻ ഫ്രീ ഷോ വെക്കും”

അതും പറഞ്ഞു അവൻ അവിടുന്ന് എണീറ്റ് പോയി ബൈക്ക് എടുത്തു.“പിന്നെ ഇത് ആരോടെങ്കിലും പറയാനാണ് നിൻ്റെ ഉദ്ദേശം എങ്കിൽ”അതും പറഞ്ഞു ഒരു ചിരിയും ചിരിച്ചു അവൻ പോയി

ഇനി എന്തു ചെയ്യും എന്നറിയാതെ കുറച്ച് നേരം അശ്വതി അവിടെ ഇരുന്നു.പിന്നെ കൂട്ടുകാരെല്ലാം കൂടി അവളെ വീട്ടിലേക്ക് കൊണ്ടാക്കി.

പിന്നീടുള്ള കുറച്ച് ദിവസങ്ങൾ.അശ്വതിയുടെ ഉള്ളിൽ ഒരു നീറി പുകച്ചിൽ ആയിരുന്നു.കോളജിൽ ആണെങ്കിൽ അവൻ്റെ വൃത്തികെട്ട നോട്ടവും.
,കമൻ്റും, ഇടക്കിടക്ക് അവൻ്റെ മുട്ടലും,തുടലും കൊണ്ട് അവൾ മടുത്തിരുന്നു.എല്ലാം അവൾ സഹിച്ചു.അങ്ങനെ കോളെജ് ഫെസ്റ്റിവൽ ഡേ വന്നു.ഇന്നാണ് അവൻ പറഞ്ഞ ദിവസം.

എന്തു ചെയ്യണം എന്ന് അറിയാതെ റൂമിൽ തന്നെ ഇരിക്കുവായിരുന്നു അവൾ.പെട്ടെന്ന് അങ്ങോട്ട് അർച്ചന കേറി വന്നു.

“നിനക്കെന്താടി വയ്യേ വല്ലാതിരിക്കുന്നല്ലോ”

“ഒന്നും ഇല്ല ചേച്ചി ” അവൾക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ അവൾ മുഖത്തോട്ട് നോക്കാതെ പറഞ്ഞു.

“അല്ല എന്തോ ഉണ്ട് നിന്നെ കണ്ടാൽ അറിയാം നീ കാര്യം പറ”

“ഒന്നുമില്ല ചേച്ചി”

“നീ പറയുന്നുണ്ടോ അതോ….”

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ” അതും പറഞ്ഞു അവൾ ചേച്ചിയെ തട്ടി മാറ്റി ബാത്റൂമിലേക്ക് കയറി.വാതിൽ അടച്ചു കുറ്റി ഇട്ടു.അവളുടെ കണ്ണുകൾ നിറഞ്ഞു.അവൾ ശബ്ദം ഇല്ലാതെ എങ്ങീ എങ്ങീകരഞ്ഞു.ആരോടെങ്കിലും ഇതൊന്നു തുറന്നു പറയാൻ കഴിഞ്ഞിരുന്നു എങ്കിൽ.കുറച്ച് കഴിഞ്ഞ് അവൾ കുളിച്ച് ബാത്ത് റൂമിൽ നിന്നും ഇറങ്ങി.റൂമിൽ അപ്പൊൾ ആരും ഉണ്ടായിരുന്നില്ല…

അവൾ അലമാരിയിൽ നിന്നും ഒരു ഡ്രസ് എടുത്തിട്ടു.ശരീരം മുഴുവൻ മരവിക്കുന്ന പോലെ അവൾക്ക് തോന്നി.മറ്റൊരാൾക്ക് വേണ്ടി സഹായം ചെയ്യാൻ പോയ തനിക്ക് ഈ ഗതി വന്നല്ലോ.കൂടെ ഉണ്ടായിരുന്നവർ എല്ലാരും തന്നെ ഒറ്റക്കാക്കി.ആരും തന്നെ സഹായിക്കാനില്ല.ഇത് താൻ തന്നെ വരുത്തി വച്ചതാണ് .അവൾ കണ്ണാടിയിലേക്കൊന്നുകൂടി നോക്കി അവൾ കുറച്ച് നേരം നിന്നു.രക്ഷപെടാൻ എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തന്നിരുന്നു എങ്കിൽ.എന്നവൾ ഒരു നിമിഷം പ്രാർഥിച്ചു

റൂമിൽ നിന്നും പുറത്തിറങ്ങി.താഴേക്കായി നടന്നു അപ്പൊൾ അഭിയുടെ മുറി അവൾ ശ്രദ്ധിച്ചു.തൻ്റെ ഏതൊരു അവസ്ഥയിലും തൻറെ ഒപ്പം നിന്നിട്ടുള്ള ജീവിതത്തിൽ തൻ്റെ ഏറ്റവും നല്ല സുഹൃത്ത് തൻറെ പൊന്നാനുജൻ.അവനോട് പറഞ്ഞാലോ അവൻ എന്തെങ്കിലും വഴി കാണുമായിരിക്കും.അവളുടെ അവസാന പ്രതീക്ഷ എന്നോണം അവൾ അവൻ്റെ മുറിയിലേക്ക് കയറി.പക്ഷേ നിരാശ ആയിരുന്നു ഫലം.കോളജ് ഫെസ്റ്റ് ആയത് കൊണ്ട് അവൻ നേരത്തെ കോളജിലേക്ക് പോയിരുന്നു.പ്രതീക്ഷയുടെ എല്ലാ വാതിലുകളും കൊട്ടി അടച്ചിരിക്കുന്നു.ഇനി തനിക്ക് ഒന്നും ചെയ്യാൻ ആവില്ല എന്ന് അവൾ ഉറപ്പിച്ചു.അവൾ അവിടെ നിന്നും ഇറങ്ങി കോളേജിലേക്ക് പുറപ്പെട്ടു പോകുന്ന വഴിയെല്ലാം സംഭവിക്കാൻ പോവുന്ന ദുരന്തത്തിന് കുറിച്ചുള്ള പേടി ഉണ്ടായിരുന്നു അവൾക്ക്

കോളജിൻ്റെ ഗേറ്റിന് അടുത്ത് എത്തിയപ്പോൾ ആരോ തന്നെ പിന്നിൽ നിന്നും പിടിച്ചു വലിക്കുന്ന പോലെ തോന്നി. മുന്നോട്ട് വെക്കുന്ന ഓരോ ചുവടുകൾക്കും ഒരുപാട് ഭാരം പോലെ. അവൾ കോളജിൻ്റെ അകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *