“മാം കുറെ നേരം ആയോ വന്നിട്ട്…”
“ഇല്ല സുനിതേ… ഞാൻ ഇപ്പൊ വന്നേ ഉള്ളു…”അതും പറഞ്ഞു എന്റെ നേരെ തിരിഞ്ഞു…എന്നിട്ട് അടപടലം എന്നെ ഒന്നു നോക്കി…
ആ നോട്ടം വന്നു നിന്നത് വെട്ടി തിളങ്ങുന്ന എന്റെ ചുമല കണ്ണുകളിൽ ആയിരുന്നു…എന്നെ നോക്കി അവരൊന്നു ചിരിച്ചു…ഞാനും.
“നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അഭി…”
“ഇല്ല ആ… മമ്മി…”
ആന്റി എന്റെ അടുത്തേക്ക് ഒന്നു കൂടി ചേർന്നു നിന്നു എന്നിട്ട് കൈകൾ എന്റെ മുഖത്തൂടെ ഒന്നു ഓടിച്ചു..അവരുടെ മുഖത്തു വല്ലാത്തൊരു ഭാവം ആയിരുന്നു…അത്ഭുതം കൊണ്ടാവാം അതിന് ഇങ്ങനെ കവിളൊക്കെ തുടുക്കോ 🤔.
“അങ്കിളിനെ കണ്ടില്ലല്ലോ…”അർച്ചന ചേച്ചി ആർന്നു അത്… അത് പറഞ്ഞപോഴാ ഞാനും അതിനെ കുറിച്ച് ഓർക്കുന്നെ…ഞാൻ ആന്റിയുടെ നേർന്നു നോക്കി…
“ദേവേട്ടൻ…നാട്ടിൽ ഇല്ല മോളെ. കഴിഞ്ഞ ആഴ്ച്ച ജർമനിക്ക് പോയതാ.എന്തൊ ഇമ്പോർട്ടന്റ് മീറ്റിങ് ഉണ്ടെന്നും പറഞ്ഞു…”
ഇങ്ങേരെ കൊണ്ട്…പുള്ളിയെ മര്യാദക്ക് ഒന്നു പരിജയപെടാൻ പോലും പറ്റിട്ടില്ല.അമ്മായി അച്ഛൻ ആണത്രെ.. എന്നിട്ട് എന്നോട് ഇത് വരെ നേരാവണ്ണം ഒന്നു സംസാരിക്കാൻ പോലും വന്നിട്ടില്ല. മുമ്പൊക്കെ കാണുമ്പോ ഒരു ചിരിയെങ്കിലും ഉണ്ടാർന്നു. ഞാൻ കോമയിൽ നിന്ന് എണീറ്റ സമയത്തു ഒന്നു കാണാൻ വന്നിരുന്നു.അന്ന് മുതൽ ഞാൻ ശ്രെദ്ധിക്കുന്നെ ആണ് എപ്പോ നോക്കിയാലും അങ്ങേരുടെ മുഖം കല്ല് കടിച്ച പോലെ ആണ്. എന്നെ കാണുമ്പോ ഒക്കെ വല്ലാത്തൊരു എക്സ്പ്രഷൻ വല്ല കാശ് വാങ്ങി തിരിച്ചു കൊടുക്കാത്ത പോലെ…ഇനി അങ്ങേർക്കു എന്നോട് വല്ല ദേഷ്യവും ഉണ്ടോ ആവോ… അല്ല അതിനിപ്പോ ഞാൻ എന്താ ചെയ്തേ… ആകെ പുലിവാൽ ആണലോ ഈശ്വര…
“നമുക്ക് അങ്ങോട്ട് ചെന്നാലോ…”
ചിന്തകളെ കീറി മുറിക്കാൻ ലക്ഷ്മിഅമ്മ തന്നെ വേണ്ടിവന്നു. അങ്ങനെ ഒരു പടയുമായി ഞാൻ ആ തറവാട്ടിലേക്ക് കയറി
ചെന്നു…അകത്തു ആദ്യം കണ്ട മുഖം ശങ്കരന്റെ നമ്പുതിരിയുടെ ആയിരുന്നു…
“വരൂ… വരൂ…”
“ശങ്കര… മേപ്പാടൻ…?”
എന്റെ ഒപ്പം നിന്നിരുന്ന അച്ഛൻ അയാളെ നോക്കി ചോദിച്ചു…
“അദ്ദേഹം അകത്തുണ്ട്. കുറച്ചു നേരം ഒന്നു വെയിറ്റ് ചെയ്യൂ ഇപ്പോൾ വരും.നിങ്ങൾ അകത്തേക്ക് ഇരുന്നോളു…”
ഉമ്മറത്ത് നിന്നും കുറച്ചൂടെ വിശാലമായ ഒരു ഹാളിലേക്ക് അയാൾ ഞങ്ങളെ കൂട്ടി കൊണ്ടുപോയി. കുറച്ചുകൂടി ഇരുണ്ട ഒരു സ്ഥലം ആയിരുന്നു അത്. വെളിച്ചതിനായി ജനാലകളിൽ നിന്നും കടന്നു വരുന്ന നേർത്ത സൂര്യ കിരണങ്ങൾ മാത്രം. രണ്ടു ജാനാലകൾ ആണ് അവിടെ ഉണ്ടായിരുന്നത്… പല മൂലകളും ഇപ്പോഴും ഇരുട്ടിൽ മൂടി കിടപ്പാണ്…
“ഇവിടെ ഇരുന്നോളു… ”
ആ ഹാളിന് ഒത്ത നടുക്കായി രണ്ടു വലിയ പുൽപായ വിരിച്ചിട്ടുണ്ട് അങ്ങോട്ടേക്ക് ചൂണ്ടി ശങ്കരൻ പറഞ്ഞു… അമ്മയും ചേച്ചിമാരെല്ലാം അവിടെ ചെന്നു സ്ഥാനം ഉറപ്പിച്ചു…
അങ്ങനെ ഒരു പത്തു മിനിറ്റ് കടന്നുപോയി ഞാൻ അവിടെ മൊത്തം ചുറ്റി തിരിഞ്ഞ് നിന്നു ഹാളിലെ ചുമരുകളിൽ തൂകി ഇട്ടിരുന്ന ചിത്രങ്ങളിൽ ആയിരുന്നു എന്റെ മുഴുവൻ ശ്രെദ്ധയും അതിൽ ഒരു പടം എന്നെ വല്ലാണ്ട് ആസ്വസ്ഥനാക്കി കുറച്ചു നേരം ആ ചിത്രത്തില്ലേക്ക് തന്നെ ഞാൻ നോക്കി നിന്നു.ഒടുക്കം ഹാളിന്റെ ഒരു മൂലക്കുള്ള തടി വാതിൽ തുറന്നു മേപ്പാടാൻ കയറി വന്നു…
കണ്ടാൽ ഒരു അറുപതു വയസ്സ് തോന്നിപ്പിക്കുന്ന ഒരാൾ… അതികം ഇറക്കമില്ലാത്ത ചെറിയ താടി അവ നര ബാധിച്ചിരുന്നു..ഒരു വെള്ള ഷർട്ടും മുണ്ടും ആണ് വേഷം…
എന്നെ കണ്ടതും അയാൾ നടന്നു അരികിലേക്ക് വന്നു ആ കണ്ണുകൾ തറഞ്ഞു നിന്നത് എന്റെ കണ്ണുകളിൽ ആയിരുന്നു… ആാാ മുഖം ഒന്നു വാടിയ പോലെ എനിക്ക് തോന്നി… സഹതാപം കൊണ്ടോ സങ്കടം കൊണ്ടാണോ…
അയാൾ തള്ള വിരലുകൾ കൊണ്ട് എന്റെ കണ്ണിന്റെ പാളി ഒന്ന് പിടിച്ചുതാഴ്ത്തി… എന്നിട്ട് അവയെ ഒന്ന് സൂക്ഷിച്ചു പരിശോധിച്ചു…
“ ഞാൻ വഴുകിപോയോ ഈശ്വരാ…”
ഒന്നും മനസ്സിലാവാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു. അയാൾ പതിയെ എന്നിൽ നിന്നും അകന്നു പുല്ല് പായയുടെ അടുത്തേക്ക് നീങ്ങി…
